ഫെെവ് സ്റ്റാർ ഹോട്ടലിൽ താമസിക്കണം, അത് ദിയ നോക്കിക്കോളും, ലക്ഷ്യങ്ങൾ ഇപ്പോഴില്ല: അശ്വിൻ

By Desk

സോഷ്യൽ മീഡിയയിലെ താരമായ ദിയ കൃഷ്ണയുടെ കുടുംബ വിശേഷങ്ങൾ എപ്പോഴും ചർച്ചയാകാറുണ്ട്. ഈയടുത്താണ് ദിയയുടെ സ്ഥാപനത്തിൽ വലിയ തട്ടിപ്പ് നടന്നത്. മുൻ ജീവനക്കാരികൾ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു എന്നാണ് ദിയയുടെ പരാതി. മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. ദിയ ​ഗർഭിണിയായ സമയത്താണ് ഈ തട്ടിപ്പ് നടന്നത്. സ്വന്തം സഹോദരിമാരെ പോലെ കണ്ടവർ തന്നെ കബളിപ്പിച്ചത് ഞെട്ടിച്ചെന്നാണ് ദിയ പറയുന്നത്. ലക്ഷങ്ങൾ പോയിട്ടും ദിയ അറിയാതിരുന്നെങ്കിൽ വലിയ ശ്രദ്ധക്കുറവാണ് ഇതിന് കാരണമെന്നും അഭിപ്രായങ്ങൾ വന്നു.

ഇപ്പോഴിതാ ബിസിനസിൽ തനിക്ക് പറ്റിയ പിഴവ് തുറന്ന് സമ്മതിക്കുകയാണ് ദിയ കൃഷ്ണ. സെെന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇൻഫ്ലുവൻസർ. എന്റെ ശ്രദ്ധയില്ലായ്മയും ബ്രാൻഡിനോടുള്ള ഡെഡിക്കേഷൻ കുറഞ്ഞതുമാണ് എന്റെ തെറ്റ്. കറക്ട് സമയത്ത് സ്റ്റോക്ക് ചെക്ക് ചെയ്യേണ്ടതായിരുന്നു. എനിക്ക് വയ്യായിരുന്നു എന്നതാണ് എക്സ്ക്യൂസ്. അശ്വിന് അശ്വിന്റേതായ വർക്കുണ്ട്. ആ പ്രൊജക്ടിലെ സീനിയർ അനലിസ്റ്റാണ്. അവിടെ പലർക്കും അറിഞ്ഞ് കൂടാത്ത ഡ്യൂട്ടി ചെയ്യുന്നത് ഇയാളാണ്. അതൊക്കെ കളഞ്ഞ് അവിടെ ഓഫീസിൽ പോയി ഇരിക്കെടോ എന്ന് പറയാനുള്ള അധികാരം എനിക്കില്ല.

ഇപ്പോൾ എന്റെ ബ്രാൻഡിന്റെ വെബ്സെെറ്റ് തൊട്ട് ടെക്നിക്കലായ എല്ലാ കാര്യങ്ങളും അശ്വിനാണ് ഡീൽ ചെയ്യുന്നത്. അതെത്ര പേരുടെ മുന്നിൽ പറയാനും ഞാൻ തയ്യാറാണ്. മാർക്കറ്റിം​ഗാണ് എന്റെ സെെ‍ഡിലെ സ്ട്രോങ്. ബാക്കി ടെക്നിക്കലായ എല്ലാം ചെയ്യുന്നത് അശ്വിനാണ്. ഓഫീസിനകത്തെ കാര്യങ്ങൾ എന്റെ അച്ഛന്റെ കൺട്രോളിലാണ്. മാർക്കറ്റിം​ഗ് എന്റെ കൺ‌ട്രോളിലാണ്. ടെക്നിക്കൽപരമായ കാര്യങ്ങൾ അശ്വിന്റെ കൺട്രോളിലും. വരുന്ന വരുമാനം നമ്മുടെ കയ്യിൽ തന്നെ നിൽക്കുന്നുണ്ട്. അത് ആരും എടുത്തോണ്ട് പോകുന്നില്ല.

Diya Krishna  Aswin Ganesh

അടുത്ത് തന്നെ തന്റെ ബ്രാൻഡിന്റെ അടുത്ത ഷോപ്പ് തുടങ്ങുമെന്നും ദിയ കൃഷ്ണ പറഞ്ഞു. ബിസിനസ് തന്നെയാണ് എന്റെ എംപയർ. അശ്വിന് പറ്റിയാൽ അവന്റെ സെെഡ് ഹോബിയായി എന്റെ ബിസിനസ് നോക്കിത്തന്നാൽ സന്തോഷമെന്നും ദിയ കൃഷ്ണ പറഞ്ഞു. അശ്വിന്റെ ഭാവി ലക്ഷ്യങ്ങൾ എന്ന ചോദ്യവും അഭിമുഖത്തിൽ വന്നു. എന്തായാലും ഓ ബെെ ഓസി അല്ല. ഞാനെന്റെ ലെെഫ് മൊത്തം ഓ ബെെ ഓസിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യും. പക്ഷെ അതിന്റെ ഒരു ഭാ​ഗമാകാൻ പോലും എനിക്ക് താൽപര്യമില്ല. കാരണം അത് ദിയയുടേതാണ്.

എല്ലാം അവൾ സ്വന്തമായുണ്ടാക്കിയതാണ്. തന്റെ ലക്ഷ്യം നല്ല പോലെ മൂന്ന് നേരം ആഹാരം കഴിച്ച്, രാത്രി സമാധാനമായി ഉറങ്ങണം. അങ്ങനെ ചെയ്യുന്നവരാണ് ഏറ്റവും വലിയ പണക്കാരൻ. പിന്നെ ഫെെവ് സ്റ്റാർ ഹോട്ടലിൽ പോയി താമസിക്കണം. അത് ഓസി നോക്കിക്കോളും. നല്ല ഡ്രസുകൾ വാങ്ങിത്തരാൻ ആളുണ്ടെന്നും അശ്വിൻ പറഞ്ഞു. തനിക്കിപ്പോൾ പ്ലാനിം​ഗ് ഒന്നുമില്ലെന്നും അശ്വിൻ പറഞ്ഞു.

Diya Krishna  Aswin Ganesh

അടുത്ത കാലത്ത് അശ്വിനെക്കുറിച്ച് നിരവധി അഭിപ്രായങ്ങൾ വന്നു. ദിയക്ക് അശ്വിനോടുള്ള പെരുമാറ്റത്തിൽ വിമർശനങ്ങൾ വരാറുണ്ട്. അശ്വിനെ ദിയ വല്ലാതെ നിയന്ത്രിക്കുന്നു, ഇടിച്ച് താഴ്ത്തി സംസാരിക്കുന്നു എന്നിവയാെക്കെയാണ് പ്രധാന വിമർശനങ്ങൾ. എന്നാൽ അശ്വിൻ ഈ വാദങ്ങൾ അം​ഗീകരിക്കാറില്ല. അശ്വിനെ അനുകൂലിച്ചും നിരവധി കമന്റുകൾ വരാറുണ്ട്. അശ്വിന്റെ നിഷ്കളങ്കതയാണ് എല്ലാവരും ചൂണ്ടിക്കാട്ടാറ്. കഴിഞ്ഞ വർഷമായിരുന്നു ദിയയുടെയും അശ്വിന്റെയും വിവാ​ഹം. ഇരുവരും ഇന്ന് മാതാപിതാക്കളാണ്. ദിയയുടെ പുതിയ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X