ക്യാമറ ആം​ഗിൾ മോശം, ഒരു പാന്റ് ഇട്ട് കൂടെ; അശ്വിനെ ട്രോളി റെഡിറ്റ് യൂസേർസ്; തുടക്കം തന്നെ പാളി?

By Desk

സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശകരുള്ള ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. ദിയയുടെ പല പ്രവൃത്തികളും പലപ്പോഴും വിവാദമായിട്ടുണ്ട്. ട്രോളുകളും കുറ്റപ്പെടുത്തലും വിമർശനവും ഇടയ്ക്കിടെ ദിയയെ തേടി വരാറുണ്ട്.സ്വന്തം സ്ഥാപനത്തിൽ മുൻ ജീവനക്കാരികൾ നട‌ത്തിയ തട്ടിപ്പ് വാർത്ത പുറത്ത് വന്നപ്പോൾ ദിയയക്ക് പോസിറ്റീവ് ഇമേജായിരുന്നെങ്കിൽ അധികം വെെകാതെ പഴയ പടിയായി. ആ​ഗ്രഹിച്ച് അമ്മയാതാണെങ്കിലും കുഞ്ഞിനെ അശ്രദ്ധമായാണ് ദിയ നോക്കുന്നതെന്ന് വിമർശനം വന്നു. മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് തിയറ്ററിൽ സിനിമ കാണാൻ പോയത് വ്യാപക വിമർശനത്തിനിടയാക്കി.

ദിയയുടെ വിമർശകർ പലപ്പോഴും അശ്വിനെതിരെയും തിരിയാറുണ്ട്. ദിയയെ വിവാഹം ചെയ്ത ശേഷമാണ് അശ്വിൻ ​ഗണേശ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയാകുന്നത്. ഐടി ജീവനക്കാരനാണ് അശ്വിൻ. വർക് ഫ്രം ഹോം ആയതിനാൽ ദിയക്കും കുഞ്ഞിനുമൊപ്പമാണ് എപ്പോഴും. അശ്വിൻ ഇൻഫ്ലുവൻസറായി മാറിക്കൊണ്ടിരിക്കുകയാണോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചോദ്യം.

Aswin Ganesh
Photo Credit: Instagram / Aswin Ganesh

അശ്വിൻ ആദ്യമായി ഒരു പ്രൊഡക്ട് വീഡിയോയിലൂടെ പ്രൊമോട്ട് ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പല ചർച്ചകളാണ് വരുന്നത്. വീഡിയോയുടെ ക്യാമറ ആം​ഗിൾ മോശമാണെന്ന് റെഡിറ്റ് യൂസേർസ് അഭിപ്രായപ്പെട്ടു. മോശം ആം​ഗിൾ, ചിരിപ്പിക്കരുത്, ഒരു പാന്റ് ഇട്ടൂടെ എന്നൊക്കെ കമന്റുകളുണ്ട്. അശ്വിന് സോഷ്യൽ മീഡിയ താ‍രമാകണമെന്ന് മുമ്പേ ആ​ഗ്രഹമുണ്ടായിരുന്നെന്നും ഇപ്പോൾ സാധ്യമായെന്നും വാദമുണ്ട്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X