അശ്വിന്റെ മാതാപിതാക്കൾക്ക് റോളില്ല?, ആശുപത്രി മുഴുവൻ നിറഞ്ഞ് നിൽക്കുന്നത് ദിയയുടെ കുടുംബം; മറുപടിയുമായി താരം!

വിവാഹശേഷം ദിയ കൃഷ്ണയും അശ്വിൻ ​ഗണേഷും പുതിയൊരു ഫ്ലാറ്റ് വാടകയ്ക്കെടുത്ത് അവിടേക്ക് താമസം മാറുകയാണ് ചെയ്തത്. ജോലി തിരക്കിനിടയിൽ സമയം കണ്ടെത്തിയാണ് അശ്വിന്റെ വീട്ടിലേക്ക് ഇരുവരും പോയിരുന്നതും സമയം ചിലവഴിച്ചിരുന്നതും. ​ഗർഭകാലത്തും ദിയ അശ്വിനൊപ്പം ഫ്ലാറ്റിൽ തന്നെയായിരുന്നു താമസം. ഭർത്താവിന്റെ വീട്ടിലേക്കോ സ്വന്തം വീട്ടിലേക്കോ പോയിരുന്നില്ല. ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ അമ്മ സിന്ധുവാണ് എല്ലാ സഹായങ്ങൾക്കും ഒപ്പം ഉണ്ടായിരുന്നത്.

ഡെലവറി സമയത്ത് ലേബർ സ്യൂട്ടിൽ പോലും അമ്മ സിന്ധു മകളെ ആശ്വസിപ്പിച്ച് ഒപ്പമുണ്ടായിരുന്നു. കുഞ്ഞ് പിറന്നശേഷമാണ് അശ്വിന്റെ വീട്ടുകാർ എത്തിയത്. കുഞ്ഞ് പിറന്ന ദിവസത്തെ വ്ലോ​​ഗ് ദിയ പങ്കുവെച്ചപ്പോഴും അശ്വിന്റെ കുടുംബത്തിന്റെ സാന്നിധ്യം വീ‍ഡിയോയിൽ കാണിച്ചുവെന്നല്ലാതെ സംസാരിച്ചതൊന്നുമില്ല.

Diya Krishna
Photo Credit: Diya Krishna / Youtube

അതുകൊണ്ട് തന്നെ അശ്വിന്റെ കുടുംബത്തെ കുറിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിൽ നടന്നിരുന്നു. ഇപ്പോഴിത‍ാ ആരാധകരുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയാവുയാണ് ദിയയുടെ പുതിയ വ്ലോ​ഗ്. താഴത്തും തലയിലും വെയ്ക്കാതെ സ്നേഹം കൊണ്ട് മൂടുകയാണ് ദിയയേയും കു‍ഞ്ഞിനേയും അശ്വിന്റെ മാതാപിതാക്കൾ. കൂടുതലും ദിയയുടെ ഛായയാണ്. ആദ്യത്തെ കൺമണി ആരു. ഓമി എന്റെ രണ്ടാമത്തെ കൺമണി.

പെണ്ണിനെ ആ​ഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായി എന്നാണ് അശ്വിന്റെ അമ്മ മീനമ്മ ഓമിയെ താലോലിച്ച് പറഞ്ഞത്. കുഞ്ഞിനെ വീണ്ടും വീണ്ടും കാണാൻ ആ​ഗ്രഹിച്ചിരിക്കുകയായിരുന്നു. രാവിലെ തന്നെ അശ്വിൻ ഫോട്ടോ അയച്ച് തന്നിരുന്നു. അത് കണ്ടിട്ടാണ് ഞാൻ രാവിലെ എഴുന്നേറ്റതെന്നാണ് അശ്വിന്റെ സഹോദരൻ പറഞ്ഞത്.

അശ്വിന്റെ ഹെയർ അതുപോലെ കുഞ്ഞിന് കിട്ടിയിട്ടുണ്ട്. പക്ഷെ മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണ്. ഒന്നും പറയാൻ പറ്റില്ല. മുഖം മാറി കൊണ്ടിരിക്കുമെന്നും സഹോദരൻ പറയുന്നു. രാത്രിയൊന്നും പ്രശ്നങ്ങളുണ്ടാക്കാത്ത മോനാണ് ഓമിയെന്നും നന്നായി ഉറങ്ങുമെന്നും അമ്മായിയമ്മയോട് കുഞ്ഞിനെ കുറിച്ച് സംസാരിക്കവെ ദിയ പറഞ്ഞു. ഇന്നലെ ഞാൻ വ്ലോ​ഗ് അവസാനിപ്പിച്ചത് എന്റെ കുടുംബത്തിനൊപ്പമായിരുന്നു.

ഇന്ന് എനിക്കൊപ്പം അശ്വിന്റെ കുടുംബമാണ് ഉള്ളത്. എന്റെ ഇൻ ലോസ് എല്ലാം ഉണ്ട് ഇവിടെ. ഇന്നും വളരെ ഹാപ്പിയായിട്ടാണ് എന്റെ ഡെ ഇൻ മൈ ലൈഫ് വീഡിയോ അവസാനിക്കാൻ പോകുന്നതെന്ന് പറഞ്ഞാണ് പുതിയ വ്ലോ​ഗ് ദിയ അവസാനിപ്പിച്ചത്. കുടുംബത്തിലെ രണ്ടാമത്തെ മകനാണ് അശ്വിൻ. പ്രായം മുപ്പതിനോട് അടുക്കാറായി എങ്കിലും ഇപ്പോഴും അമ്മയ്ക്ക് പ്രിയപ്പെട്ട മകനാണ്.

Diya Krishna
Photo Credit: Diya Krishna / Youtube

ദിയയുടെ ബേബി ഷവറിനിടെ ജോലി തിരക്കിലായിരുന്ന അശ്വിന് ഭക്ഷണം വാരികൊടുക്കുന്ന മീനമ്മയുടെ വീഡിയോ ദിയ പങ്കുവെച്ചിരുന്നു. തന്റെ കുഞ്ഞിന് പേര് കണ്ടുപിടിക്കാൻ പോകുന്നത് അമ്മ സിന്ധുവാണെന്ന് ദിയ പ്രസവത്തിന് മുമ്പ് പറഞ്ഞിരുന്നു. അന്നും ദിയയ്ക്ക് നേരെ വിമർശനം ഉയർന്നത് അശ്വിന്റെ കുടുംബത്തോട് അഭിപ്രായം ചോദിക്കുകയോ അവരുടെ ആ​ഗ്രഹങ്ങൾക്ക് വില കൽപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് പറഞ്ഞായിരുന്നു.

എന്നാൽ ദിയയുടെ എല്ലാ സന്തോഷങ്ങൾക്കും ഒപ്പം നിൽക്കുന്നവരാണ് അശ്വിന്റെ മാതാപിതാക്കൾ. മരുമകൾക്ക് ഇമിറ്റേഷൻ ആഭരണങ്ങളുടേയും സാരികളുടേയും ബിസിനസാണെങ്കിൽ അമ്മായിയമ്മയ്ക്ക് അച്ചാറ്, മുറുക്ക്, സ്ക്വാഷ് തുടങ്ങിയവയുടെ ഓൺലൈൻ ബിസിനസാണ്. ദിയയുടെ കസ്റ്റമേഴ്സ് ഇപ്പോൾ മീനമ്മയുടേയും കസ്റ്റമേഴ്സാണ്. സോഫ്റ്റ്വെയർ എഞ്ചിനീയറാണ് അശ്വിൻ.

തമിഴ് ബ്രാഹ്മിൺ ആയതുകൊണ്ട് തന്നെ അത്തരം രീതികളും ആചാരങ്ങളുമാണ് അശ്വിന്റെ കുടുംബത്തിന്റേത്. തമിഴാണ് മാതൃഭാഷയെങ്കിലും മലയാളം അസലായി എഴുതാനും വായിക്കാനും അശ്വിന് അറിയാം. വർഷങ്ങളായുള്ള സൗഹൃദത്തിനുശേഷമാണ് അശ്വിനും ദിയയും പ്രണയത്തിലായതും വിവാഹിതരായതും.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X