ഗർഭിണിയ്ക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും വലിയ ഭാഗ്യം! ദിയയുടെ വീഡിയോയില്‍ അച്ഛനെയും ഭർത്താവിനെയും കണ്ട ആരാധകർ

നടന്‍ കൃഷ്ണ കുമാറിന്റെ നാല് മക്കളില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ആളാണ് ദിയ. ഓസി എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന ദിയ ഗര്‍ഭിണിയാണെന്നതാണ് പുതിയ വിശേഷം. മൂന്ന് മാസത്തിനുള്ളില്‍ കുഞ്ഞുവാവ വരുമെന്നതിന്റെ ആകാംഷയിലാണ് താരകുടുംബം ഒന്നടങ്കം. വിവാഹം കഴിഞ്ഞത് മുതലാണ് ദിയയ്ക്ക് വലിയ സപ്പോര്‍ട്ട് ലഭിച്ചത്. അതുവരെ താരപുത്രി ഇടയ്ക്കിടെ വിമര്‍ശനങ്ങളും വിവാദങ്ങളിലുമൊക്കെ നിറഞ്ഞ് നിന്നിരുന്നു.

ഇപ്പോള്‍ വ്‌ലോഗിലൂടെ തന്റെ വിശേഷങ്ങളും ഗര്‍ഭകാലത്തെ കാര്യങ്ങളുമൊക്കെയാണ് ദിയ പറയാറുള്ളത്. അത്തരത്തില്‍ കഴിഞ്ഞ ദിവസം നടന്‍ അപ്പ ഹാജയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനെ പറ്റിയായിരുന്നു ഓസി പറഞ്ഞത്. ഇത്തവണ അച്ഛന്റെയും ഭര്‍ത്താവിന്റെയും ഒപ്പമായിരുന്നു താരപുത്രിയുടെ യാത്ര. അവിടെ നടന്ന സംഭവങ്ങളെ പറ്റി ഓസി പറഞ്ഞതോടെ ഇത്രയും ഭാഗ്യമുള്ളൊരു കുട്ടിയില്ലെന്ന് പറഞ്ഞാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

diya-krishna

കൃഷ്ണ കുമാറിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നടന്‍ അപ്പ ഹാജ. മകള്‍ ദിയയുടെ വിവാഹത്തിന് വന്ന സെലിബ്രിറ്റികളില്‍ ഒരാളും അപ്പ ഹാജയായിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തും വ്യക്തി ജീവിതത്തിലും ഏറെ അടുത്ത് നില്‍ക്കുന്നവരാണ് ഇരുവരും. ആയതിനാല്‍ മകന്റെ വിവാഹത്തിന് കൃഷ്ണ കുമാര്‍ കുടുംബസമേതം പങ്കെടുക്കുകയും ചെയ്തു. വിവാഹദിവസം ഭാര്യ സിന്ധുവും മക്കളായ അഹാനയും ഇഷാനിയും ഹന്‍സികയും നാട്ടില്‍ ഇല്ലായിരുന്നു. ഇവര്‍ ജപ്പാനിലേക്ക് വെക്കേഷന്‍ ആഘോഷിക്കാന്‍ പോയതിനാല്‍ കല്യാണത്തിനെത്തിയില്ല.

പകരം രണ്ടാമത്തെ മകള്‍ ദിയയും ഭര്‍ത്താവ് അശ്വിനുമായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാന്‍ നടനൊപ്പം ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് വന്ന് അവിടെ ഹോട്ടലില്‍ താമസിച്ചാണ് പരിപാടിയ്ക്ക് പോയത്. അച്ഛനും ഭര്‍ത്താവിനുമൊപ്പം നടക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് വ്‌ലോഗുമായി ഓസി എത്തിയത്. മറൈന്‍ ഡ്രൈവിനോട് ചേര്‍ന്നുള്ള ഹോട്ടല്‍ ആയതിനാല്‍ മൂവരും അതിലൂടെയാണ് നടന്നത്. കിലോമീറ്ററുകള്‍ നടക്കേണ്ടി വരുമെന്നത് കൊണ്ടും തനിക്കത്രയും പറ്റാത്തത് കൊണ്ടും തിരികെ പോന്നുവെന്നുമൊക്കെ താരപുത്രി പറയുകയാണ്.

diya-krishna

ശേഷം ഹോട്ടലില്‍ വരികയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്തു. ഇടയ്ക് പുറത്ത് കറങ്ങാന്‍ പോവുകയും ചെയ്യുന്നുണ്ട്. ഇതിനിടെ നടുവേദനയും കാലിന്റെ വേദനയുമൊക്കെ ഇപ്പോള്‍ കുറവുണ്ടോ എന്നൊക്കെ കൃഷ്ണ കുമാര്‍ മകളോട് ചോദിക്കുന്നുണ്ട്. നടക്കാന്‍ പറ്റില്ലെന്നും മറ്റുമൊക്കെ പറയുമ്പോള്‍ അശ്വിനും ദിയയെ ചേര്‍ത്ത് പിടിക്കുന്നു. ഒരു മകളെന്ന നിലയിലും ഭാര്യയെന്ന നിലയിലും നിങ്ങളെ പോലെ ഭാഗ്യം ചെയ്ത ആള് വേറെ ഉണ്ടാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അച്ഛൻ്റെയും ഭർത്താവിൻ്റെയും സ്നേഹവും പരിഗണനയുമൊക്കെ ചിലർ ചൂണ്ടി കാണിക്കുകയും ചെയ്യുന്നു.

കൃഷ്ണ കുമാറിനെ പോലൊരു അച്ഛനെ ലഭിച്ചതില്‍ നിങ്ങള്‍ വളരെ ഭാഗ്യവതിയാണ്. അദ്ദേഹം ശാന്തനാണെന്ന് മാത്രമല്ല, ഭയങ്കര വിനയത്തോടെ സംസാരിക്കുകയും ആവശ്യ സമയത്ത് മാത്രം സപ്പോര്‍ട്ട് ചെയ്യുന്ന ആളുമാണ്. ഇദ്ദേഹത്തെ പോലൊയുള്ള ആളുകള്‍ അപൂര്‍വ്വമാണ്. മക്കളുടെ കാര്യത്തിലും മറ്റുമൊക്കെ നടന്‍ ചെലുത്തുന്ന സ്വാധീനവും എടുത്ത് പറയേണ്ടതാണ്. ശരിക്കും ഇങ്ങനൊരു അച്ഛനെ കിട്ടിയതാണ് ദിയയടക്കമുള്ള താരപുത്രിമാരുടെ ഭാഗ്യം.

സഹോദരിമാരെക്കാളും ഓസി ഇപ്പോള്‍ ഭാഗ്യവതിയാണ്. കാരണം ഗര്‍ഭിണിയായ സമയത്ത് അച്ഛനും ഭര്‍ത്താവും ഒരുപോലെ കൂടെ നില്‍ക്കുക എന്നത് എല്ലാവര്‍ക്കും കിട്ടുന്ന കാര്യമല്ല. ഇപ്പോള്‍ രണ്ട് വശത്ത് നിന്നും ഇരുവരും ഒരുപോലെ സ്‌നേഹിക്കുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഒരു ഗര്‍ഭിണിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമിതാണ്. അത് കിട്ടിയ ഓസി ജീവിതം മൊത്തത്തില്‍ ആസ്വദിക്കൂ... എന്നാണ് ആരാധകര്‍ പറയുന്നത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X