ഓമിക്ക് പെണ്ണുങ്ങളെ കണ്ടൂടാ... എന്നാൽ പെണ്ണുങ്ങൾ താഴെ വെക്കുന്നതുമില്ല, അച്ഛനെന്ന് വിളിക്കൂ; ചർച്ച!
മകൻ നിയോമെന്ന ഓമിയുടെ വരവിനുശേഷം ദിയ കൃഷ്ണയുടെ വ്ലോഗിൽ നിറഞ്ഞ് നിൽക്കുന്നത് അവനാണ്. ഓമിയുടെ വിശേഷങ്ങൾ കാണാനും അറിയാനും വേണ്ടി മാത്രം ദിയയുടെ വ്ലോഗ് കാണുന്നവർ നിരവധിയാണ്. കഴിഞ്ഞ ദിവസം ദിയ പങ്കുവെച്ച വ്ലോഗ് വളരെ വേഗത്തിലാണ് വൈറലായത്. അഹാനയും ദിയയും ഇഷാനിയും ഹൻസികയുമെല്ലാം ധരിച്ച കൃഷ്ണകുമാർ കുടുംബത്തിന്റെ ഐക്കോണിക്ക് കുഞ്ഞുടുപ്പ് ധരിച്ചിരിക്കുന്ന ഓമിയുടെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.
കുഞ്ഞ് പിറന്ന് കഴിയുമ്പോൾ താനും സഹോദരിമാരും ധരിച്ച അതേ കുഞ്ഞുടുപ്പ് ധരിച്ച് ഫോട്ടോയെടുത്ത് സൂക്ഷിക്കണമെന്നത് ദിയയുടേയും സിന്ധു കൃഷ്ണയുടേയും എല്ലാം ആഗ്രഹമായിരുന്നു. അഹാനയാണ് ഐക്കോണിക്ക് ഡ്രസ്സിലുള്ള കുഞ്ഞ് ഓമിയുടെ ഫോട്ടോകൾ ക്യാമറയിൽ പകർത്തിയത്.

ദിയയുടേയും സഹോദരിമാരുടേയും കാർബൺ കോപ്പിയാണ് ഓമി എന്നാണ് ഫോട്ടോ കണ്ടശേഷം ആരാധകരുടെ അഭിപ്രായം. എല്ലാവരുടേയും ചെറുപ്പത്തിലെ ഫോട്ടോ കാണുമ്പോൾ ഒരു അച്ചിൽ വാർത്തത് പോലെയാണ് തോന്നുന്നതെന്നും ഓരോരുത്തരേയും വേർതിരിച്ച് അറിയാൻ ബുദ്ധിമുട്ടാണെന്നും കമന്റുകളുണ്ടായിരുന്നു.
അതേ വ്ലോഗിൽ തന്നെ അച്ഛൻ കൃഷ്ണകുമാറിനോടുള്ള തന്റെ മകന്റെ അടുപ്പം വ്യക്തമാക്കുന്ന വീഡിയോകൾ ദിയ ഉൾപ്പെടുത്തിയിരുന്നു. കൃഷ്ണകുമാറും അശ്വിനും ഇഷാനിയുടെ സുഹൃത്ത് അർജുനേയുമൊക്കെ കാണുമ്പോൾ എടുക്കാൻ ആവശ്യപ്പെട്ട് കുതിച്ച് ചാടി വരുന്ന ഓമിയുടെ വീഡിയോകളും വ്ലോഗിലുണ്ട്. ക്രിക്കറ്റ് കഴിഞ്ഞ് എത്തിയ അശ്വിനെ കണ്ടതും ദിയയുടെ കയ്യിലിരിക്കുകയായിരുന്ന ഓമി കരച്ചിൽ തുടങ്ങി.
അശ്വിൻ എടുത്തശേഷമാണ് കരച്ചിൽ മാറിയത്. ചായ കുടിക്കാനായി മകനെ ദിയയെ ഏൽപ്പിച്ചുവെങ്കിലും ഓമി വീണ്ടും കരച്ചിൽ ആരംഭിച്ചു. അശ്വിനും അച്ഛനും അർജുനുമൊക്കെ പുറത്ത് പോകുന്നവരാണെന്ന് മനസിലായതുകൊണ്ടാണ് അവരെ കാണുമ്പോൾ എടുക്കാൻ ആവശ്യപ്പെട്ട് ഓമി കരയുന്നതെന്നാണ് ദിയ പറഞ്ഞത്.
എന്നാൽ സത്യം അതല്ലെന്നും സ്ത്രീകൾക്കിടയിൽ ദിവസം മുഴുവൻ ചിലവഴിച്ച് മടുത്തതുകൊണ്ടാകും കുഞ്ഞ് കൃഷ്ണകുമാറിനേയും അശ്വിനേയുമെല്ലാം കാണുമ്പോൾ അവർ എടുക്കാനായി കരയുന്നത് എന്നായിരുന്നു ദിയയുടെ സ്ഥിരം പ്രേക്ഷകരിൽ ചിലർ അഭിപ്രായപ്പെട്ടത്. പെണ്ണുങ്ങളെ കണ്ടു കൂടാ അവന്... എന്നാൽ പെണ്ണുങ്ങൾ അവനെ താഴെ വെക്കുന്നത് പോലും ഇല്ല, ഓമിക്ക് സ്ത്രീകളെ കണ്ടുകൂടെന്ന് തോന്നുന്നു, ഓമിക്കുട്ടന് ആണുങ്ങളുടെ കൂടെ ഇരിക്കാനാണ് കൂടുതൽ ഇഷ്ടം.

വീഡിയോ കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നത്. മുത്തച്ഛനേയും അച്ഛനേയും കാണുമ്പോൾ അവനിൽ ആ വ്യത്യാസം വ്യക്തമാകുന്നു. അവൻ അസ്സൽ ആൺകുട്ടിയാണ്. ഈ പെൺപടകളെയൊന്നും അവന് താൽപര്യമില്ലെന്ന് തോന്നുന്നു. കറങ്ങണമെങ്കിൽ അച്ഛനും മുത്തച്ഛനുമെല്ലാം വേണമെന്ന് അവന് അറിയാം,
ഓമി കാഴ്ചയിൽ അമ്മയെപോലെയാണെങ്കിലും സ്നേഹം കൂടുതൽ അച്ഛൻ അശ്വിനോടാണെന്ന് തോന്നുന്നു എന്നിങ്ങനെ എല്ലാം കമന്റുകൾ ഉണ്ടായിരുന്നു. അതേസമയം കുഞ്ഞിന്റെ മുന്നിൽ വെച്ച് ഭർത്താവിനെ അയാൾ എന്ന് വിശേഷിപ്പിച്ചതിന് ചില ആരാധകർ ദിയയേയും വിമർശിച്ച് എത്തി. അയാളെന്ന് വിളിച്ചത് മോശമായിപ്പോയി വളരെ മോശം, അയാളെന്ന് ഭർത്താവിനെ സംബോധന ചെയ്യരുത്. ഒന്നുമില്ലെങ്കിലും ഓസിയുടെ മോന്റെ അച്ഛനല്ലേ.
ഭർത്താവും മോന്റെ അച്ഛനും ആ ബന്ധത്തിന് ഒരുപാട് പവിത്രതയുണ്ട്. ഓസിയുടെ സംസാരം മോശം, അയാൾ പോലും... നാണം ഇല്ലേ?. ദിയയുടെ അമ്മ ദിയയുടെ അച്ഛനെ അയാൾ എന്നാണോ നിങ്ങൾക്ക് പറഞ്ഞ് തന്നത്?. അതോ അച്ഛൻ എന്നോ... കുറച്ചൊക്കെ സംസ്‍കാരം ആവാം എന്നിങ്ങനെയായിരുന്നു വിമർശിച്ച് വന്ന കമന്റുകൾ.
ദിയ പക്ഷെ ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. കുഞ്ഞിന്റെ ജീവിതരീതികളുമായി ബന്ധപ്പെട്ട് വരെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ നിറഞ്ഞ് തുടങ്ങിയപ്പോൾ കുഞ്ഞിന്റെ വീഡിയോകൾ വ്ലോഗിൽ ഉൾപ്പെടുത്തുന്നത് കുറയ്ക്കുമെന്ന് ദിയ പറഞ്ഞിരുന്നു.


Click it and Unblock the Notifications











