കാശ് കൊടുത്താൽ കിട്ടാത്ത പലതുമുണ്ട്, ഗോമാതാവെയെന്ന് വിളിക്കും അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ ഈഗോ; കുറിപ്പ്

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിലെ ചർച്ച വിഷയം നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലൂവൻസറുമായ ​ദിയ കൃഷ്ണയുടെ പുതിയ വ്ലോ​ഗാണ്. മദേഴ്സ് ഡെ ഭർത്താവിന്റെ കുടുംബത്തിനൊപ്പം ചിലവഴിച്ചതിനെ കുറിച്ചായിരുന്നു വ്ലോ​ഗ്. വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷത്തോട് അടുക്കുന്നതിന് ഇടയിൽ നിരവധി വിവാ​ദങ്ങൾ ഇതിനോടകം ദിയ സൃഷ്ടിച്ച് കഴിഞ്ഞു. പുതിയ വ്ലോ​ഗിൽ ഭർത്താവിന്റെ അമ്മയെ കുറിച്ച് താരപുത്രി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. വഴിയെ പോകുന്നവരെയെല്ലാം അമ്മ എന്ന് വിളിക്കാൻ കഴിയില്ലെന്നും താൻ അമ്മ എന്ന് വിളിക്കാൻ ആ​ഗ്രഹിക്കുന്നയാൾ സിന്ധു കൃഷ്ണ മാത്രമാണെന്നുമാണ് ദിയ പറഞ്ഞത്.

ബെസ്റ്റ്ഫ്രണ്ട് പോലും അവന്റെ ആ വശം എന്നിൽ നിന്നും മറച്ച് പിടിച്ചു, തീരുമാനം തെറ്റായിപ്പോയോയെന്ന് തോന്നി; ബേസിൽ
ബെസ്റ്റ്ഫ്രണ്ട് പോലും അവന്റെ ആ വശം എന്നിൽ നിന്നും മറച്ച് പിടിച്ചു, തീരുമാനം തെറ്റായിപ്പോയോയെന്ന് തോന്നി; ബേസിൽ

വ്ലോ​ഗും ദിയയുടെ പ്രസ്താവനയും വളരെ പെട്ടന്ന് വൈറലും ചർച്ച വിഷയവുമായി മാറി. ഭർത്താവിന്റെ കുടുംബത്തോട് യാതൊരു തരത്തിലുള്ള ബഹുമാനവും ദിയ കാണിക്കാറില്ലെന്ന് വരെ വിമർശനം ഉയർന്നു. വിഷയത്തിൽ സോഷ്യൽമീഡിയ രണ്ടായി തിരിഞ്ഞു.

Diya Krishna

ദിയയെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം പ്രതികരണങ്ങൾ വരുന്നുണ്ട്. അക്കൂട്ടത്തിൽ ഫേസ്ബുക്ക് യൂസറായ സാന്ദ്ര പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കാശ് കൊടുത്താൽ കിട്ടാത്ത പലതുമുണ്ടെന്നും ദിയയുടെ കാര്യത്തിൽ അത് വിവരമാണെന്നും കുറിപ്പിൽ പറയുന്നു. കുറിപ്പ് ഇങ്ങനെയായിരുന്നു... ഒരു കാഴ്ചക്കാരി എന്ന നിലയിൽ ഞാൻ എന്റെ അഭിപ്രായം പറഞ്ഞോട്ടെ... അമ്മായിയമ്മയെ അമ്മ എന്നോ ആന്റി എന്നോ പേരോ എന്തേലും വിളിച്ചോട്ടെ അതൊക്കെ അവനവന്റെ ചോയ്സ്.

പക്ഷെ ഒരു പബ്ലിക് പ്ലാറ്റഫോംമിൽ വന്ന് വഴിയേ പോകുന്നവരെ ഒന്നും അമ്മായെന്ന് വിളിക്കണ്ട ആവിശ്യം എനിക്കില്ല അതിനർഹതപെട്ട ആൾ മരുതും കുഴിയിൽ സിന്ധു കൃഷ്ണ മാത്രമാണ്. അച്ഛനെന്ന് വിളിക്കാൻ അർഹതപെട്ടയാൾ കൃഷ്ണകുമാർ ആണെന്നൊക്കെ പറയുമ്പോൾ അവിടെ അശ്വിൻ ഗണേഷിന്റ ഫാമിലിക്ക് പട്ടി വില പോലും കൊടുക്കുന്നതായി തോന്നിയില്ല.

കള്ളം പറയുന്നത് മുഖത്ത് നിന്ന് വ്യക്തം, വിശ്വാസം പോയി; പണം കൊടുത്താൽ വീഴുമല്ലേ: അശ്വന്തിന് വിമർശനം
കള്ളം പറയുന്നത് മുഖത്ത് നിന്ന് വ്യക്തം, വിശ്വാസം പോയി; പണം കൊടുത്താൽ വീഴുമല്ലേ: അശ്വന്തിന് വിമർശനം

അതുമാത്രം അല്ല നാളെ എന്റെ മകൻ വലുതായി അവൻ കല്യാണം കഴിച്ചാൽ അവന്റ ഭാര്യയുടെ അമ്മയെ അവൻ അമ്മയെന്ന് വിളിച്ചാൽ എനിക്കിഷ്ടപ്പെടില്ല. പിന്നെ ഞാൻ ആര് എന്ന് കുട്ടിയോട് ചോദിക്കും പോലും. പശുവിനെ പോലും ഗോമാധവെയെന്ന് വിളിക്കുന്ന ഇവർക്കൊക്കെ അമ്മയിയാമ്മയെ അമ്മ എന്ന് വിളിച്ചാൽ ഈഗോ അടിക്കും എന്നാണ് പറയുന്നത്. ഇതാണ് പറയുന്നത് കാശ് കൊടുത്താൽ കിട്ടാത്ത പലതുമുണ്ട്. അതിൽ ഒന്നാണ് വിവരം എന്നായിരുന്നു കുറിപ്പ്.

അമ്മായി അമ്മയെ അമ്മ എന്ന് വിളിച്ചാൽ ഭാര്യ പെങ്ങൾ ആവും എന്നാണ് ഇവരുടെയൊക്കെ വിചാരം എന്നാണ് ദിയയെ പരിഹസിച്ച് വന്ന മറ്റ് പ്രതികരണങ്ങൾ. മാത്രമല്ല വിവാ​ഹം കഴിഞ്ഞ സമയത്തെ ദിയയുടെ ചില വ്ലോ​ഗുകളും പ്രേക്ഷകർ കുത്തിപ്പൊക്കിയിട്ടുണ്ട്. കാരണം ആ വ്ലോ​ഗുകളിൽ എല്ലാം അശ്വിന്റെ അമ്മയെ മീനമ്മ എന്നാണ് ദിയ അഭിസംബോധന ചെയ്യുന്നത്.

Diya Krishna

ഇപ്പോൾ പിന്നെ എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞുവെന്നാണ് ആളുകളുടെ ചോദ്യം. എല്ലാവരും സ്ഥിരം ചോദിക്കുന്നതാണ് എന്താണ് അശ്വിന്റെ അമ്മ എന്ന് വിളിക്കുന്നത്? അമ്മ എന്ന് വിളിച്ചൂടേ എന്ന്. ഞാന്‍ അശ്വിന്റെ അമ്മയെന്നോ ആന്റിയെന്നോ വിളിക്കുന്നതില്‍ അവര്‍ക്കൊരു കുഴപ്പവുമില്ല. അവര്‍ക്ക് വളരെ സന്തോഷമാണ്. എനിക്ക് അമ്മ എന്ന് വിളിക്കാന്‍ മരുതംകുഴി വീട്ടില്‍ ഒരാളുണ്ട് സിന്ധു കൃഷ്ണകുമാര്‍.

അവരല്ലാതെ വഴിയില്‍ കാണുന്ന എല്ലാവരേയും അമ്മ അച്ഛാ എന്ന് എനിക്ക് വിളിക്കാനാകില്ല. എന്റെ അച്ഛന്‍ കൃഷ്ണ കുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്. അശ്വിന്റെ അമ്മയാണ് മീനാക്ഷി. അച്ഛന്‍ ഗണേശും. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിള്‍ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാല്‍ തനിക്ക് ഭ്രാന്താണോ എന്ന് ഞാന്‍ ചോദിക്കും.

യൂട്യൂബ് സബ്സ്ക്രെെബേർസിന്റെ ‍എണ്ണം കുറയുന്നു, ദിയക്ക് തിരിച്ചടി; അശ്വിന്റെ അമ്മയെക്കുറിച്ച് പറഞ്ഞ ശേഷം...
യൂട്യൂബ് സബ്സ്ക്രെെബേർസിന്റെ ‍എണ്ണം കുറയുന്നു, ദിയക്ക് തിരിച്ചടി; അശ്വിന്റെ അമ്മയെക്കുറിച്ച് പറഞ്ഞ ശേഷം...

പക്ഷെ അശ്വിന്‍ ആന്‍റി, അങ്കിള്‍ എന്ന് വിളിക്കുന്നത് ആരും ചോദ്യം ചെയ്തിട്ടില്ല. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാല്‍ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവന്‍ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാല്‍ മതി എന്നാണ് ദിയ വിവാ​ദമായ വ്ലോ​ഗ് വീഡിയോയിൽ പറഞ്ഞത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X