ഭർത്താവും അമ്മായിയമ്മയും പറഞ്ഞാൽ അനുസരിക്കില്ല, അച്ഛൻ പറഞ്ഞാൽ ദിയ അനുസരണയുള്ള മകളാകും; വീഡിയോ

By Desk

നാല് പെൺകുട്ടികളുടെ പിതാവെന്ന ലേബൽ ഏറ്റവും സന്തോഷത്തോടെ കൊണ്ട് നടക്കുന്ന അച്ഛനാണ് കൃഷ്ണകുമാർ. അതുകൊണ്ട് തന്നെയാണ് സ്വന്തം അധ്വാനത്തിൽ പണിത വീടിന് സ്ത്രീയെന്ന പേര് നൽകിയതും. നാല് പെൺകുട്ടികളാണെന്നതിന്റെ പേരിൽ പണ്ടൊക്കെ നിരവധി പരിഹാസങ്ങളും സഹതാപം നിറഞ്ഞ നോട്ടങ്ങളും കൃഷ്ണകുമാറും സിന്ധുവിനും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇന്ന് ആ നാല് പെൺമക്കളും അച്ഛനും അമ്മയ്ക്കും അഭിമാനിക്കാവുന്ന രീതിയിലേക്ക് വളർന്ന് കഴിഞ്ഞു.

നാല് പെൺമക്കളിൽ കൃഷ്ണകുമാറിന്റെ ഛായയും വ്യക്തിത്വവും ഏറ്റവും കൂടുതലുള്ളത് രണ്ടാമത്തെ മകൾ ദിയയ്ക്കാണെന്നാണ് ആരാധകരും മറ്റ് കുടുംബാം​ഗങ്ങളും പറയാറുള്ളത്. കൃഷ്ണ കുമാറിന്റെ ഫീമെയിൽ വേർഷനെന്നും ദിയയെ വിശേഷിപ്പിക്കാറുണ്ട്. മറ്റ് മൂന്ന് മക്കളേയും അപേക്ഷിച്ച് അച്ഛനോട് ഒരു പൊടിക്ക് അധികം സ്നേഹം ഉള്ളതും ദിയയ്ക്ക് തന്നെയാണ്.

Diya Krishna Krishna Kumar
Photo Credit: Diya Krishna / instagram

ഇപ്പോഴിതാ ദിയയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയും ഏറ്റവും ഭയമുള്ളതും അച്ഛൻ കൃഷ്ണകുമാറിനെ തന്നെയാണെന്നത് ശരിവെക്കുകയാണ് ഭർത്താവും അമ്മായിയമ്മയും. കൃഷ്ണ കുമാറിന്റെ ബെർത്ത് ഡെ ഫങ്ഷനിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അച്ഛൻ-മകൾ ബന്ധത്തെ കുറിച്ച് അശ്വന്റെ അമ്മ മീനമ്മ വാചാലയായത്.

അച്ഛനെ ഏറ്റവും ഇഷ്ടമുള്ള മകൾ ദിയയാണെന്ന് ഒരു ഇൻസിഡന്റിലൂടെ എനിക്ക് മനസിലായി. ദിയ ​ഗർഭിണിയായശേഷം അഞ്ചാം മാസം ഒരു ഫങ്ഷനുണ്ടായിരുന്നുവല്ലോ. മടിസാർ സാരി ആ ചടങ്ങിൽ ധരിക്കണമെന്ന് ഞാൻ മോളോട് പറഞ്ഞു. പക്ഷെ അയ്യോ... ആന്റി ഞാൻ ആ സാരി ഉടുക്കില്ലെന്നായിരുന്നു മറുപടി. അതിനുശേഷം കൃഷ്ണകുമാർ വീട്ടിൽ വന്നു. അവരുടെ ഒരു ആ​ഗ്രഹമല്ലേ മോളെ ഒന്ന് സാധിച്ച് കൊടുക്കൂവെന്ന് പറഞ്ഞു.

അടുത്ത ദിവസം തന്നെ എന്നേയും കൂട്ടിപ്പോയി ദിയ മടിസാർ സ്റ്റൈലിൽ ചുറ്റാൻ സാരി വാങ്ങി. അന്ന് മനസിലായി ദിയയെ കൊണ്ട് എന്തെങ്കിലും കാര്യം ചെയ്യിപ്പിക്കണമെങ്കിൽ കൃഷ്ണകുമാറിനോട് പറഞ്ഞ് പെർമിഷൻ വാങ്ങിയാൽ മതിയെന്ന്. മടിസാർ സാരി ചുറ്റിയ ദിയയുടെ ഒരു ഫോട്ടോ എടുത്ത് സൂക്ഷിക്കണമെന്ന് എനിക്കുണ്ടായിരുന്നു എന്നാണ് മീനമ്മ പറഞ്ഞത്.

അശ്വിൻ തന്നെ ഇതിന്റെ പേരിൽ കളിയാക്കാറുണ്ടെന്ന് ദിയയും പറയുന്നു. ഞാൻ ഒരു കാര്യം നൂറ് വട്ടം പറഞ്ഞാൽ പോലും അവൾ കേൾക്കില്ല. പക്ഷെ ആ മനുഷ്യന്റെ ഒരു കോൾ വന്ന് കഴിഞ്ഞാൽ ഒരു പപ്പറ്റിനെപ്പോലെ എല്ലാം അവൾ ചെയ്യുമെന്ന് അശ്വിൻ എന്നോട് ഇടയ്ക്കിടെ പറയാറുണ്ടെന്നാണ് ദിയ പറഞ്ഞത്. ആരെയെങ്കിലും പേടി വേണമല്ലോ എന്നായിരുന്നു അഹാനയുടെ കൗണ്ടർ.

Diya Krishna Krishna Kumar
Photo Credit: Diya Krishna / instagram

ഓസിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ഒരാളുണ്ടെങ്കിൽ അത് കിച്ചുവാണ്. അത് എനിക്ക് നന്നായിട്ട് അറിയാമെന്നായിരുന്നു സിന്ധുവിന്റെ അമ്മയും പറഞ്ഞത്. അച്ഛനോട് ഏറ്റവും സ്നേഹമുള്ള ദിയയ്ക്ക് തന്നെയാണ് കൃഷ്ണ കുമാറിൽ നിന്നും ഏറ്റവും കൂടുതൽ വഴക്ക് കേൾക്കാറുള്ളതും.

പക്ഷെ എത്ര വഴക്ക് പറഞ്ഞാലും ദിയ കൂളാണെന്നതിനാൽ അതൊക്കെ മറക്കുമെന്ന് മകളെ കുറിച്ച് സംസാരിക്കവെ സിന്ധുവും മുമ്പ് പറഞ്ഞിട്ടുണ്ട്. അച്ഛന് പിറന്നാൾ സമ്മാനവുമൊക്കെയായാണ് ദിയ എത്തിയത്. അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട ഷോപ്പിൽ നിന്നും വാങ്ങിയ ഷർട്ടുകളായിരുന്നു ദിയയുടെ പിറന്നാൾ സമ്മാനം. അടുത്തിടെ വലിയൊരു സാമ്പത്തിക തട്ടിപ്പിന് ഇരയായപ്പോൾ എല്ലാത്തിനും ഒപ്പം നിന്ന് ദിയയ്ക്ക് വേണ്ടി നിയമപോരാട്ടം നടത്തിയത് കൃഷ്ണകുമാറായിരുന്നു.

ദിയയുടെ സ്ഥാപനമായ ഓ ബൈ ഓസിയിലെ മുൻ ജീവനക്കാരാണ് ക്യു ആർ കോഡ് ഉപയോ​ഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. കേസിലെ പ്രതികൾ ഇതുവരെയും അറസ്റ്റിലായിട്ടില്ല. അതേസമയം അടുത്ത മാസം ദിയയ്ക്ക് ആദ്യത്തെ കൺമണി പിറക്കും.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X