രണ്ടാമത്തേത് ആൺകുട്ടിയെന്ന് കരുതി, പേര് വരെ കണ്ടു, നാല് കുഞ്ഞുങ്ങൾ പ്രതീക്ഷിച്ചതല്ല; ദിയയുടെ കുഞ്ഞെത്തുമ്പോൾ
കൃഷ്ണകുമാർ കുടുംബത്തിൽ ഇത് സന്തോഷങ്ങളുടെ നാളുകളാണ്. കഴിഞ്ഞ ദിവസമാണ് ദിയ കൃഷ്ണ ആൺകുഞ്ഞിന് ജന്മം നൽകിയത്. ദിയയും അശ്വിനും ആദ്യമായി മാതാപിതാക്കളായതിന്റെ സന്തോഷത്തിലാണ്. കൃഷ്ണകുമാറും സിന്ധു കൃഷ്ണയും മുത്തശ്ശനും മുത്തശ്ശിയുമായതിന്റെ സന്തോഷവും. നാല് പെൺമക്കളെ വളർത്തി വലുതാക്കിയവരാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. താരകുടുംബത്തിലെ ആദ്യത്തെ ആൺകുഞ്ഞാണ് ദിയയുടേത്.
കുഞ്ഞിന്റെ പേര് തീരുമാനിക്കുക അമ്മ സിന്ധുവാണെന്ന് ദിയ നേരത്തെ പറഞ്ഞിട്ടുണ്ട്. ആൺകുഞ്ഞിന്റെയും പെൺ കുഞ്ഞിന്റെയും സംസ്കൃതത്തിലുള്ള പേരുകൾ അമ്മ കണ്ടുവെക്കുമെന്നും പ്രസവിക്കുന്ന കുഞ്ഞിന് ഈ പേരുകളിലൊന്ന് ഇടുമെന്നുമാണ് ദിയ പറഞ്ഞിരുന്നു. നാല് പെൺമക്കളുള്ള സിന്ധു ആൺകുഞ്ഞിനെ ആഗ്രഹിച്ചിരുന്നോ എന്ന് പലപ്പോഴും ആരാധകർ ചോദിച്ചിട്ടുണ്ട്. ഒരിക്കൽ ഇതിന് തന്റെ വ്ലോഗിലൂടെ സിന്ധു കൃഷ്ണ മറുപടി നൽകിയതുമാണ്.

ഓസിയെ ഗർഭിണിയായിരുന്ന സമയത്ത് ആദ്യത്തേത് പെൺകുഞ്ഞായിരുന്നതിനാൽ സ്വാഭാവികമായും ചിന്തിക്കുക അടുത്ത് ആൺ കുട്ടിയാവും. അപ്പോൾ അച്ഛൻ, അമ്മ, മോൾ, മോൻ. കുടുംബം പൂർണമാകും. അങ്ങനെയാണ് ഞാൻ വിചാരിച്ചിരുന്നത്.ആ സമയത്ത് ഞാൻ എവിടെ നിന്നോ കേട്ട പേരാണ് ഇഷാൻ. അതിന്റെ അർത്ഥമൊക്കെ തപ്പിപ്പിടിച്ചു. ആ സമയത്ത് കുഞ്ഞുങ്ങളുടെ പേരിന്റെ പുസ്തകങ്ങളേയുള്ളൂ. അല്ലാതെ ഗൂഗിളിൽ പോയി നോക്കില്ല.
ഇഷാൻ എന്ന പേര് തീരുമാനിച്ചു. അപ്പോൾ ദേ വരുന്നു ഓസി (ദിയ). അന്ന് എനിക്ക് ഇഷാനിയെന്ന പേര് അറിയില്ല. അറിഞ്ഞിരുന്നെങ്കിൽ ഓസിക്ക് ഇഷാനി എന്ന് പേരിട്ടേനെ. ഓസിക്ക് ദിയ എന്ന പേരിടുന്ന സമയത്ത് അത് ഒട്ടും കോമൺ അല്ലായിരുന്നു. പിന്നെ ദിയ മിർസയൊക്കെ ഇൻഡസ്ട്രിയിൽ വന്നു. ക്യൂട്ട് പേരായത് കൊണ്ട് ഒത്തിരി പേർ ഇടാൻ തുടങ്ങി. അമ്മ എന്തിനാണ് ഈ പേരിട്ടതെന്ന് ദിയ ചോദിച്ചു. നിനക്ക് ഞാൻ പേരിടുമ്പോൾ എന്റെ പരിചയത്തിൽ എനിക്ക് വേറെ ഒരു ദിയയെയും അറിയില്ലായിരുന്നു എന്ന് പറഞ്ഞെന്നും സിന്ധു കൃഷ്ണ അന്ന് ഓർത്തു.

നാല് കുട്ടികളുടെ അമ്മയാകുമോ എന്ന് ചെറുപ്പത്തിൽ ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തിനും സിന്ധു കൃഷ്ണ മറുപടി നൽകി. ചെറുപ്പത്തിൽ ഞാൻ വളരെ മെലിഞ്ഞ കുട്ടിയായിരുന്നു. 20 വയസായ സമയത്തൊക്കെ വീട്ടിൽ സാരിയുടുത്ത് നിൽക്കുമ്പോൾ കണ്ണാടിയിൽ നോക്കും. എന്റെ വയർ വളരെ ചെറുതായിരുന്നു. എനിക്ക് എന്നെങ്കിലും കല്യാണം കഴിച്ചാൽ ഇതിനകത്ത് എങ്ങനെ കുഞ്ഞ് കിടക്കും, ഞാൻ ഗർഭിണിയാകുമോ എന്നെല്ലാം അന്ന് ഞാൻ ആലോചിച്ചിരുന്നു.
നാല് പിള്ളേരെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. രണ്ടെണ്ണം ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മൂന്നും നാലും ചിന്തിച്ചിട്ടിയില്ല. കിച്ചുവും ചിന്തിച്ചിട്ടില്ല. കല്യാണം കഴിച്ച സമയത്ത് കുഞ്ഞ് കുറച്ച് കഴിഞ്ഞ് മതി എന്നായിരുന്നു പ്ലാൻ. എന്നാൽ പെട്ടെന്ന് തന്നെ അഹാനയെ ഗർഭിണിയായെന്നും അന്ന് സിന്ധു കൃഷ്ണ പറഞ്ഞു. നമ്മൾ കാൽക്കുലേറ്റ് ചെയ്യുന്നത് പോലെയല്ല സംഭവിക്കുക. പക്ഷെ ജീവിതത്തിൽ സംഭവിക്കുന്നത് സ്വീകരിച്ചാൽ മതിയെന്നും സിന്ധു കൃഷ്ണ പറഞ്ഞു. നാല് കുട്ടികളെ വേണമെന്ന് ആഗ്രഹിച്ചതല്ല. അങ്ങനെ ആയി. അതിൽ വളരെ സന്തോഷമുണ്ടെന്നും സിന്ധു അന്ന് പറഞ്ഞു.
മുത്തശ്ശിയാകുന്നെന്ന തോന്നൽ തനിക്കിപ്പോഴും വന്നിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ദിയയുടെ പ്രസവത്തെക്കുറിച്ച് സംസാരിക്കവെ സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. ഹൻസികയ്ക്ക് ശേഷം ഒരു കുഞ്ഞ് വരുന്നത് പോലെയാണ്. പതിയെ മുത്തശ്ശിയെന്ന തോന്നൽ തനിക്ക് വരുമായിരിക്കുെമെന്നും സിന്ധു കൃഷ്ണ പറഞ്ഞു. താരകുടുംബത്തിലെ പുതിയ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications