അവർക്കും ആഗ്രഹം കാണും; അശ്വിനും കുടുംബത്തിനും വേണ്ടി വാദിച്ച് കമന്റ് ബോക്സ്; മാറിയിരുന്ന് കരയൂവെന്ന് ദിയ!
അഹാന കൃഷ്ണയുടെ നിർദേശപ്രകാരമാണ് ദിയയും മറ്റ് രണ്ട് സഹോദരിമാരും അമ്മ സിന്ധു കൃഷ്ണയും എല്ലാം യുട്യൂബ് ചാനൽ ആരംഭിച്ചത്. പക്ഷെ കൃത്യമായ ഇടവേളകളിൽ വ്ലോഗുമായി എത്തുന്ന ഒരേയൊരാൾ ദിയ കൃഷ്ണ മാത്രമാണ്. മദർഹുഡിനും ബിസിനസിനും എല്ലാം ഇടയിലാണ് ദിയ വ്ലോഗിനും യുട്യൂബ് ചാനലിനുമായി സമയം കണ്ടെത്തുന്നത്. താരപുത്രി ഏറ്റവും പുതിയ വ്ലോഗുമായി എത്തിയിട്ടുണ്ട്. തന്റെ വീട്ടിൽ ഭർത്താവിനും കുഞ്ഞിനും ഒപ്പം സമയം ചിലവഴിച്ചതിന്റെ വിശേഷങ്ങളാണ് പുതിയ വ്ലോഗിൽ.
വീട്ടുവിശേഷങ്ങളും മകന്റെ രസകരമായ നിമിഷങ്ങളും എല്ലാം വ്ലോഗിൽ ദിയ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ദിയ സ്വന്തം വീട്ടിലാണ് താമസം. വിവാഹശേഷം ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നുവെങ്കിലും കുഞ്ഞിന്റെ ജനനശേഷം ഇടയ്ക്കിടെ സ്വന്തം വീട്ടിലേക്ക് വരികയും സമയം ചിലവഴിക്കുകയും ചെയ്യാറുണ്ട്.

മകനെ നോക്കാനും ഭക്ഷണം തയ്യാറാക്കി തരാനും ആളുകൾ ധാരാളം ഉണ്ടെന്നതുകൊണ്ട് തന്നെ ബിസിനസ് അടക്കമുള്ളവയിൽ ശ്രദ്ധ ചെലുത്താൻ ദിയയ്ക്ക് സമയം ലഭിക്കുകയും ചെയ്യും. കൃഷ്ണകുമാറും സിന്ധുവും ദിയയുടെ സഹോദരിമാരുമെല്ലാം താഴത്തും തലയിലും വെക്കാതെയാണ് ഓമിയെ സ്നേഹിക്കുന്നതും പരിപാലിക്കുന്നതും.
എട്ട് മാസക്കാരൻ ഓമിക്ക് ദിയയേക്കാളും അച്ഛൻ അശ്വിനെക്കാളും പ്രിയം മുത്തച്ഛൻ കൃഷ്ണകുമാറിനോടാണ്. അത് ദിയ തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല ദിയ പങ്കിടുന്ന വ്ലോഗുകളിൽ ഓമിയുടെ പെരുമാറ്റത്തിൽ നിന്നും അത് വ്യക്തവുമാണ്. പുതിയ വ്ലോഗിൽ മുത്തച്ഛനൊപ്പം ഓമി ഗാർഡനിൽ സമയം ചിലവഴിക്കുകയും കളിക്കുകയും ചെയ്യുന്നത് കാണാം.
മകൻ തന്റെ മാതാപിതാക്കൾക്കൊപ്പം സമയം ചിലവഴിക്കുന്ന ക്ലിപ്പുകൾ ദിയ വ്ലോഗിൽ ഉൾപ്പെടുത്തിയാൽ പ്രധാനമായും വരുന്ന ഒരു കമന്റ് അശ്വിന്റെ കുടുംബത്തെ കുറിച്ചാണ്. ദിയ എപ്പോഴും സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനാൽ അശ്വിന്റെ കുടുംബവുമായി സമയം ചിലവിടാൻ ഓമിക്ക് അവസരം ലഭിക്കാറില്ലെന്നും പേരക്കുട്ടിയെ തലോലിക്കാനോ കാണാൻ പോലും കിട്ടാറുണ്ടാവില്ലെന്നുമുള്ള തരത്തിൽ വിമർശനം ഉയരാറുണ്ട്.
കുഞ്ഞിനെ അശ്വിന്റെ കുടുംബത്തിൽ നിന്നും അകറ്റി എന്നുള്ള തരത്തിൽ മുമ്പും ദിയയ്ക്ക് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അന്നെല്ലാം വ്യക്തമായ മറുപടി ദിയ നൽകുകയും ചെയ്തിരുന്നു. ഇത്തവണയും അത്തരമൊരു കമന്റ് ദിയയുടെ വ്ലോഗിന് ലഭിച്ചിട്ടുണ്ട്. അതിന് താരപുത്രി കുറിക്കുകൊള്ളുന്ന മറുപടി നൽകുകയും ചെയ്തു.

അശ്വിന്റെ അമ്മക്കും അച്ഛനും ഇതേപോലെ ഈ കുഞ്ഞിനെ കൊഞ്ചിക്കാൻ ആഗ്രഹം ഉണ്ടാകും. അത് അവരുടെ ഇളയ മകന്റെ കുഞ്ഞുമാണ്. പാവം അശ്വിൻ ഫാമിലി എന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട ദിയ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. കമന്റിട്ടയാളുടെ പേര് പരാമർശിച്ച് ദയവായി മാറിയിരുന്ന് കരയൂവെന്നാണ് ദിയ കുറിച്ചത്. അവർ യുട്യൂബിലൂടെ അല്ലാതെയാകും ഇന്ററാക്ട് ചെയ്യുന്നത്. ദിയയുടെ മാതാപിതാക്കളും സഹോദരങ്ങളും യുട്യൂബുമായി സജീവമായിട്ടുള്ളവരാണ്.
അത്തരത്തിൽ പെരുമാറാൻ കഴിയാത്തതുകൊണ്ടാകും അശ്വിൻ ഫാമിലിയുടെ സാന്നിധ്യം വ്ലോഗുകളിൽ കാണാത്തത്. അശ്വിന്റെ അമ്മയ്ക്ക് ഒരുപാട് ജോലികളുണ്ട്. ഒരുപാട് ഭക്ഷ്യഉത്പന്നങ്ങൾ തയ്യാറാക്കി വിൽക്കുന്ന സ്ത്രീയാണ് അവർ. ദിയയുടെ വീട്ടിൽ ഒരുപാട് ആളുകളുണ്ട്. കുഞ്ഞിനെ എടുക്കാനും പരിപാലിക്കാനും അവർ ഹെൽപ്പാകും.
ആ ഉദ്ദേശത്തിലാകും ദിയ സ്വന്തം വീട്ടിൽ കൂടുതൽ സമയം ചിലവഴിക്കുന്നത്. എല്ലാത്തിലും നെഗറ്റീവ് കാണേണ്ടതില്ലല്ലോ. അതിനിടയിൽ ഭാര്യ വീട്ടിൽ എപ്പോഴും താമസിക്കുന്നുവെന്നതിന്റെ പേരിൽ കണ്ണൂർ പുയ്യാപ്ലയെന്ന് വിളിച്ചും ചിലർ അശ്വിനെ പരിഹസിച്ച് കമന്റ് കുറിച്ചിട്ടുണ്ട്. ഓമിയെ കാണാനായി എത്തിയവരായിരുന്നു കമന്റ് ബോക്സിൽ ഏറെയും. ഓമിയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ദിയയുടെ വ്ലോഗിലെ താരം.


Click it and Unblock the Notifications

















