വ്യാപക വിമർശനം, പിന്നാലെ കുഞ്ഞിനൊപ്പമുള്ള വ്ലോഗ് കാണാനില്ല; നീക്കം ചെയ്യിച്ചതാണെന്ന് വാദം
സോഷ്യൽ മീഡിയയിലെ താരമായ ദിയ കൃഷ്ണ എന്ത് ചെയ്താലും ചർച്ചയാകാറുണ്ട്. മിക്കപ്പോഴും വിവാദങ്ങൾ ദിയയെ തേടിയെത്താറുമുണ്ട്. വ്ലോഗുകളിലെ ചില പരാമർശങ്ങൾ, കമന്റുകൾ തുടങ്ങിയവയാണ് ദിയക്ക് എപ്പോഴും വിനയാകാറ്. നിരവധി ഇൻഫ്ലുവൻസേർസ് ദിയക്കെതിരെ സംസാരിച്ച സാഹചര്യവുമുണ്ട്. എന്നാൽ ഗർഭിണിയായ ശേഷവും കുഞ്ഞ് പിറന്ന ശേഷവും എല്ലാം മാറി. ദിയയുടെ ജനപ്രീതി കൂടി. പ്രത്യേകിച്ചും കുഞ്ഞ് പിറന്ന ശേഷം. ദിയയുടെ ഡെലിവറി വ്ലോഗ് കേരളമൊട്ടാകെ ചർച്ചയായി. ദിയയുടെയും കുടുംബത്തിന്റെയും ഐക്യവും ആരാധകർ ചൂണ്ടിക്കാട്ടി.
എന്നാൽ കുഞ്ഞ് പിറന്ന് ഒരു മാസം പിന്നിടവെ ദിയ വീണ്ടും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടുകയാണ്. കഴിഞ്ഞ ദിവസം കുഞ്ഞിനെയും കൊണ്ട് തിയേറ്ററിൽ സിനിമ കാണാൻ പോയ വ്ലോഗ് ദിയ പങ്കുവെച്ചിരുന്നു. പിന്നാലെ വ്യാപകമായി വിമർശനം വന്നു. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തിയറ്ററിൽ കൊണ്ട് പോയത് തെറ്റാണെന്നും വലിയ ശബ്ദം കേൾക്കുന്നത് കുഞ്ഞിന്റെ ചെവിയെ ബാധിക്കുമെന്നും പലരും ചൂണ്ടിക്കാട്ടി. കമന്റ് ബോക്സിൽ ഇക്കാര്യം പറഞ്ഞ് നിരവധി കമന്റുകൾ വന്നു.

ഇപ്പോൾ ഈ വീഡിയോ ദിയയുടെ യൂട്യൂബ് ചാനലിൽ കാണാനില്ല. വീഡിയോ നീക്കം ചെയ്തിരിക്കുന്നു. ദിയ തന്നെ നീക്കം ചെയ്തതോ അല്ലെങ്കിൽ തുടരെ റിപ്പോർട്ട് അടിച്ചത് കാരണം യൂട്യൂബ് നീക്കിയതോ ആയിരിക്കാമെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ.
വീഡിയോ സ്വയം നീക്കം ചെയ്തതാണെന്ന് ദിയ കൃഷ്ണ പറഞ്ഞേക്കാം. എന്നാൽ സത്യമതല്ലെന്നും നിരവധി പേർ വീഡിയോ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നെറ്റിസൺസ് പറയുന്നു. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ പലരും പുറത്തേക്കേ കൊണ്ട് പോകാറില്ല. എന്നാൽ ദിയ കുഞ്ഞുമായി വലിയ ശബ്ദ കോലാഹങ്ങളും ലെെറ്റുമുണ്ടാകുന്ന തിയേറ്ററിലേക്ക് കൊണ്ട് പോയിരിക്കും. ഇത് തടയാൻ ദിയയുടെ വീട്ടുകാർക്ക് പോലും പറ്റിയില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന ചോദ്യങ്ങൾ.
ദിയയുടെ പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. പല അഭിപ്രായങ്ങൾ ദിയയെക്കുറിച്ച് വരാറുണ്ട്. ഭർത്താവ് അശ്വിൻ ഗണേശിനെ ദിയ വല്ലാതെ നിയന്ത്രിക്കുന്നു എന്നാണ് ചിലരുടെ വിമർശനം. സോഷ്യൽ മീഡിയ താരങ്ങൾക്ക് പലപ്പോഴും തലവേദനയാണ് നെഗറ്റീവ് കമന്റുകൾ. ഒരു വശത്ത് ആരാധിക്കുന്നവരാണെങ്കിൽ മറു വശത്ത് കടുത്ത ഹേറ്റേർസാണ് മിക്ക വ്ലോഗേർസിനും.

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലായിരുന്നു ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും ആഘോഷപൂർവമുള്ള വിവാഹം. വിവാഹ ശേഷം മാസങ്ങൾക്കുള്ളിൽ ദിയ കൃഷ്ണ ഗർഭിണിയായി. പെട്ടെന്ന് അമ്മയാകണമെന്നത് ദിയയുടെ തീരുമാനമായിരുന്നു. വിവാഹിതയായി അമ്മയായി ജീവിക്കാണമെന്നാണ് താനെപ്പോഴും ആഗ്രഹിച്ചതെന്ന് ദിയ വിവാഹത്തിന് മുമ്പേ പറഞ്ഞിട്ടുള്ളതാണ്.
കുഞ്ഞിന്റെ മുഖം ദിയ ഇതുവരെ ആരാധകരെ കാണിച്ചിട്ടില്ല. വെെകാതെ മുഖം ആരാധകരെ കാണിച്ചേക്കും. ഈ ആവശ്യം കമന്റ് ബോക്സിൽ വരുന്നുണ്ട്. തന്റെ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളൊന്നും ആരാധകരിൽ നിന്ന് മറച്ച് വെക്കുന്നയാളല്ല ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിലൂടെയാണ് ദിയ ഇന്നത്തെ പ്രശസ്തി നേടിയെടുത്തത്. ഇൻഫ്ലുവൻസറെന്നതിനൊപ്പം ബിസിനസ് സംരഭകയുമാണ് ദിയ കൃഷ്ണ. ദിയയുടെ അമ്മയും സഹോദരിമാരുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണകുമാർ കുടുംബത്തിലെ ഓരോരുത്തരെയും അടുത്തറിയാവുന്നവരെ പോലെയാണ് ആരാധകർ അഭിപ്രായങ്ങൾ പറയാറ്. ചില കാര്യങ്ങളിൽ ഇവർ വിമർശിക്കുന്നതും പതിവാണ്,


Click it and Unblock the Notifications