കുട്ടികളില്ലാത്തവർക്ക് എന്ത് തോന്നും, ദിയ ഉദ്ദേശിച്ചത് വീട്ടുകാരെ? , കുഞ്ഞിനെ വെച്ച് അഹങ്കരിക്കരുത്; ചർച്ച
ദിയ കൃഷ്ണ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ചർച്ചയായിരുന്നു. കുഞ്ഞിനെ അച്ഛനും അമ്മയും അല്ലാതെ മറ്റാരും ചുംബിക്കരുതെന്നും ഇങ്ങനെ ചെയ്യുന്നവർ സ്വന്തം കുഞ്ഞിനെയുണ്ടാക്കി ചുംബിച്ചാൽ മതിയെന്നുമായിരുന്നു ദിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. പല തരത്തിലാണ് ഇതേക്കുറിച്ച് ചർച്ചകൾ വന്നത്. ദിയക്ക് അഹങ്കാരമാണെന്നും സ്വന്തം വീട്ടുകാരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റിട്ടതെന്നും അഭിപ്രായങ്ങൾ വന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് യൂട്യൂബർ ഷഫീന ബീവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
പോസ്റ്റ്പാർട്ടം ഡിപ്രഷനാണിത്. കൂടെയുള്ള ആൾ വളരെ ശ്രദ്ധയോടെ അവൾക്കൊപ്പം നിൽക്കുന്നതാണ് ഇതിന് പരിഹാരം. അല്ലെങ്കിൽ പ്രശ്നം വഷളാകും. ദിയക്ക് കുഞ്ഞിനോടുള്ള ഓവർ കെയർ ഡിപ്രഷന്റെ ഭാഗമാണെന്ന് പറയാം. മിക്ക അമ്മമാർക്കും ഉള്ള പ്രശ്നമാണിത്. പക്ഷെ സ്വന്തം കൊച്ചിനെയുണ്ടാക്ക് എന്നെല്ലാം മോശമായി പറയുന്നത് ദിയയുടെ സ്ഥിരം പരിപാടിയാണ്. ഒരു സിനിമയോ മറ്റോ ചെയ്യാനിരിക്കുന്ന ഇൻഫ്ലുവൻസറായാണ് ദിയയെ പലരും കാണുന്നത്.

എന്നാൽ യഥാർത്ഥത്തിൽ അവളങ്ങനെയല്ല. അവൾ അവളുടെ തന്നെ ബോസാണ്. സോഷ്യൽ മീഡിയയിലൂടെ വലിയൊരു തുകയുണ്ടാക്കുന്ന പെണ്ണാണ്. അവളിത്തിരി അഹങ്കാരം കാണിച്ചാലും ആരും മെെൻജ് ചെയ്യേണ്ട കാര്യമില്ല. പക്ഷെ ഉപയോഗിച്ച വാക്കുകൾ കുട്ടികൾ ഇല്ലാത്തവർക്ക് ഫീൽ ചെയ്യും. കുട്ടികളില്ലാത്ത ഒരുപാട് പേർ നമുക്കിടയിലുണ്ട്. നമുക്കുണ്ടായ കുഞ്ഞിനെ വെച്ച് അഹങ്കരിക്കുന്നത് മോശം പരിപാടിയാണ്.
പക്ഷെ അങ്ങനെ ഒരു ആംഗിളേ പുള്ളിക്കാരി ചിന്തിച്ചിട്ടില്ല. ബേബിയെ പുറത്തിറക്കാതിരുന്നാൽ പ്രശ്നമില്ലല്ലോ. അമ്മയുടെ അടുത്ത് തന്നെ നിർത്തുക. മറ്റെവിടേക്കും കൊണ്ട് പോകാതിരിക്കുക. ഇനി പുറത്തേക്ക് കൊണ്ട് പോകുമ്പോൾ കൊച്ചിനെ ആരെങ്കിലും ഉമ്മ വെക്കുന്നുണ്ടോ. അങ്ങനെയൊരു അവസ്ഥ ഇല്ലല്ലോ. നിങ്ങളുടെ വീട്ടിലുള്ളവരോട് ഫോൺ വിളിച്ചങ്ങ് പറഞ്ഞാൽ പോരെ. ഞങ്ങളുടെയൊക്കെ കയ്യിൽ കൊച്ചുണ്ട്. ഇനി അതിനെ വന്ന് മുത്തം വെക്കേണ്ട കാര്യം ഞങ്ങൾക്കില്ലെന്നും ഷഫീന ബീവി പറഞ്ഞു.


Click it and Unblock the Notifications