'പേളിയുടെ കരച്ചിൽ കണ്ട് മടുത്തിരുന്നു, ശ്രീനിയുടെ പുറത്തെ കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് പ്രണയം വിശ്വസിച്ചില്ല'

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ആറ് ദിവസം മാത്രം ശേഷിക്കെ ഫൈനൽ ഫൈവ് ആരാണെന്നും കപ്പ് ഉയർത്താൻ പോകുന്നത് ആരാണെന്നും അറിയാനായി അക്ഷമരായി കാത്തിരിക്കുകയാണ് ബിബി പ്രേക്ഷകർ. അതിനിടയിൽ പിആർ ടീമുകളുടെ പ്രവൃത്തികളും വോട്ട് മറിക്കലും എല്ലാം ഒരു വശത്ത് നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അനുവിനെ അനീഷ് പ്രപ്പോസ് ചെയ്തശേഷം ബി​ഗ് ബോസ് ഹൗസിലെ ലവ് ട്രാക്കുകൾ വീണ്ടും ചർച്ച വിഷയമായി മാറിയിട്ടുണ്ട്.

ബിബി ​ഹൗസിൽ വെച്ച് ആരെങ്കിലും പ്രണയം പറഞ്ഞാൽ പ്രേക്ഷകർ അത് ഹൗസിൽ പിടിച്ച് നിൽക്കാനും വോട്ട് നേടാനുമുള്ള സ്ട്രാറ്റജിയായി മാത്രമെ കാണു. അനീഷ്-അനു ലവ് ട്രാക്കും അതുകൊണ്ട് തന്നെ ഒട്ടുമിക്ക ബിബി പ്രേക്ഷകരും ​ഗെയിമായിട്ടാണ് കണ്ടിരിക്കുന്നത്.

Pearle Maaney
Photo Credit: Pearle Maaney / Instagram

ബി​ഗ് ബോസ് ഹൗസിലെ പ്രണയങ്ങളെ കുറിച്ചും ​ഗെയിമുകളെ കുറിച്ചും പിആറുകളെ കുറിച്ചും മുൻ ബി​ഗ് ബോസ് താരം ദിയ സനയും മലയാളി ​ഹൗസ് താരം തിങ്കൾ ഭാലും മനസ് തുറക്കുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഞാൻ മലയാളി ​ഹൗസ് കണ്ടിട്ടല്ല ബി​ഗ് ബോസിലേക്ക് പോയത് ദിയ സന പറഞ്ഞ് തുടങ്ങി. ബി​ഗ് ബോസ് ഹിന്ദി കണ്ടിട്ടാണ് പോയത്. മലയാളി ഹൗസ് എന്നെ ഒരു തരത്തിലും ഇൻഫ്ലൂവൻസ് ചെയ്തിട്ടില്ല.

എപ്പിസോഡുകളല്ല മലയാളി ഹൗസിന്റെ ചെറിയ ചെറിയ ഷോട്ട് വീഡിയോകളാണ് ഞാൻ കണ്ടിട്ടുള്ളത്. ഞാൻ എന്റേതായ ചില കണ്ടന്റുകൾ കൊടുക്കാനാണ് ബി​ഗ് ബോസിൽ പോയത്. പിന്നീട് അവിടെ ചെന്നപ്പോഴാണ് മുട്ടയ്ക്കും പാലിനും വേണ്ടിയാണ് അടിയുണ്ടാക്കേണ്ടതെന്ന് മനസിലായത്.

സമരം വിളിക്കാനും അവകാശപോരാട്ടങ്ങൾക്കും വേണ്ടിയാണ് ഞാൻ അവിടെ പോയത്. അതുപോലെ തന്നെ പേളി-ശ്രീനിഷ് പ്രണയം കണ്ടപ്പോൾ‌ ​ഗെയിമാണെന്നാണ് ഞാൻ പറഞ്ഞത്. ഹൗസിനുള്ളിലും പുറത്തും വെച്ച് അവരുടെ റിലേഷൻഷിപ്പ് സത്യമല്ല ​ഗെയിമാണെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷെ അവർ ഭയങ്കര ജെനുവിനായിരുന്നു. അവരുടെ റിലേഷൻഷിപ്പും ഭയങ്കര നല്ലതായിരുന്നു. എന്നാൽ ഹൗസിനുള്ളിൽ ഞാൻ ആയിരുന്നപ്പോഴും ഞാൻ കണ്ട കാഴ്ചയിലും എല്ലാവരും ​ഗെയിമിന് വേണ്ടി വന്നവരായിരുന്നു.

അതുകൊണ്ടാണ് അവരുടെ പ്രണയം ഞാൻ ​ഗെയിമായി മാത്രം കണ്ടത്. ശ്രീനി എന്റെ സുഹൃത്ത് കൂടിയായിരുന്നു. ഞങ്ങളുടെ സീസണിലെ പിആർ ആ സീസണിൽ ഔട്ടായ മത്സരാർത്ഥികൾ ആയിരുന്നു. സാബു ചേട്ടൻ നന്നായി ​ഗെയിം കളിച്ച് തുടങ്ങിയപ്പോൾ പിന്തുണയ്ക്കാൻ രഞ്ജിനി ഹരിദാസ്, ശ്വേത ചേച്ചിയെല്ലാം സാബു ചേട്ടന് വേണ്ടി സംസാരിച്ചിരുന്നു.

Pearle Maaney
Photo Credit: Diya Sana / Thinkal Bhal

പേളിയുടെ കാര്യത്തിൽ എനിക്ക് സംശയമില്ലായിരുന്നു. അവൾ പ്രണയത്തിൽ സീരിയസാണെന്ന് കരുതിയിരുന്നു. എനിക്ക് സംശയം ശ്രീനിഷിനെയായിരുന്നു. ശ്രീനിയെ പേഴ്സണലി എനിക്ക് അറിയാമായിരുന്നു. ശ്രീനിയുടെ പുറത്തെ കാര്യങ്ങളും അറിയാമായിരുന്നു. അതുകൊണ്ടാണ് ശ്രീനിയുടെ പ്രണയം വിശ്വസിക്കാതിരുന്നത്. പേളിയുടെ സംസാരത്തിൽ സത്യസന്ധത ഉണ്ടായിരുന്നു എന്നാണ് ദിയ സന പറഞ്ഞത്. എനിക്ക് പേഴ്സണലി രഞ്ജിനി ഹരിദാസിനെ അറിയാമായിരുന്നു.

രഞ്ജിനി ഔട്ടായതോടെ ഞാൻ ബി​ഗ് ബോസിന്റെ ആ സീസൺ കാണുന്നത് നിർത്തി. കാരണം പേളിയുടെ കരച്ചിൽ കണ്ട് ഞാൻ മടുത്തു. ഞാനും പെട്ടന്ന് ഇമോഷണലാകുന്നയാളാണ്. പക്ഷെ ഹോസ്റ്റലിൽ നിന്ന് വളർന്നതുകൊണ്ട് ഇമോഷൻസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം. മമ്മിക്കും പപ്പയ്ക്കും ഒപ്പം ഞങ്ങൾ മക്കൾ താമസിച്ചത് വെക്കേഷൻ സമയത്ത് മാത്രമാണ്.

അപ്പോഴും ഞങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ പേളി നിരന്തരമായി കരയുന്നത് കണ്ടപ്പോൾ എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് തോന്നിപ്പോയി എന്ന് തിങ്കൽ ഭാലും പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X