'സ്വർണ്ണം മുഴുവൻ ധൂർത്തടിച്ച് തീർത്തു, അന്നും സി​ഗരറ്റ് വലിക്കും, ഞങ്ങളുടെ പേരിൽ ഗാർഹിക പീഡന കേസ്, കള്ളിയാണ്'

മുൻ ബി​ഗ് ബോസ് താരവും സോഷ്യൽ ആക്ടിവിസ്റ്റുമായ ദിയ സനയ്ക്ക് എതിരെ ​ഗുരുതര ആരോപണങ്ങളുമായി ഭർത്താവിന്റെ കുടുംബം രം​ഗത്ത്. യുട്യൂബറായ ഷെഫീന ബീവിയാണ് ദിയയുടെ ഭർത്താവിന്റെ കുടുംബം ദിയയെ കുറിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത് വിട്ടത്. ദിയ സനയുടെ ഭർത്താവിന്റെ കുടുംബത്തിന് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഈ വീഡിയോ എടുക്കുന്നത്. നിങ്ങൾ ഇതുവരെ ഒരു വശം മാത്രമല്ലെ കേട്ടിട്ടുള്ളു.

ആരെയും തള്ളികളയാനാവില്ല, ഇതിനായാണ് കാത്തിരുന്നത്, തൃഷ പൊട്ടിക്കാനിരിക്കുന്ന ബോംബ്; ചർച്ചയായി അപ്പ-മകൻ ഫോട്ടോ
ആരെയും തള്ളികളയാനാവില്ല, ഇതിനായാണ് കാത്തിരുന്നത്, തൃഷ പൊട്ടിക്കാനിരിക്കുന്ന ബോംബ്; ചർച്ചയായി അപ്പ-മകൻ ഫോട്ടോ

മറുവശം കേൾക്കാൻ മാധ്യമപ്രവർത്തകർ ആരും തയ്യാറാകാത്തതുകൊണ്ട് ഞാൻ തന്നെ മുൻകൈ എടുത്ത് അവരുടെ അടുത്ത് കാര്യങ്ങൾ ചോദിക്കാൻ വന്നത് എന്ന് പറഞ്ഞാണ് ഷെഫീന ബിവി വീഡിയോ ആരംഭിച്ചത്. ദിയയുടെ ഭർത്താവിന്റെ അമ്മയും സ​ഹോദരിയും പറഞ്ഞത് ഇങ്ങനെ.... പ്രണയ വിവാഹമായിരുന്നു. എന്റെ മകൻ ഒരു ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു.

Diya Sana

അവിടെ ദിയ സാധനങ്ങൾ വരുമായിരുന്നു. അങ്ങനെ കണ്ടുള്ള പരിചയം പ്രണയമാവുകയായിരുന്നു. വിവാഹിതയാകുമ്പോൾ പത്തൊമ്പത് വയസുണ്ട്. അല്ലാതെ പതിനേഴിൽ പിടിച്ച് കെട്ടിച്ചതല്ല. എന്റെ മകന് 22 വയസായിരുന്നു. ഞങ്ങളുടെ വീട്ടിൽ ദിയ നിൽക്കാറില്ലായിരുന്നു. മകൻ വിവാഹ​ശേഷം ​ഗൾഫിൽ പോയി. ദിയ മറ്റുള്ള പലരേയും ഫോൺ വിളിക്കുമായിരുന്നു.

ചോദിച്ചപ്പോൾ എന്റെ മകനെ വിളിക്കുന്നതാണെന്നാണ് പറഞ്ഞിരുന്നത്. ജോഷ് ടോക്സിന് നൽകിയ അഭിമുഖത്തിൽ വീട്ടുകാർ നിർബന്ധിച്ച് കെട്ടിച്ചതാണെന്ന് പറയുന്നുണ്ട്. അത് സത്യമല്ല. പ്രണയവിവാഹമായിരുന്നു. നന്ദിയില്ലാത്തയാളാണ് ​ദിയ. അവളുടെ ഒരു തരി സ്വർണ്ണം പോലും ഞങ്ങൾ ആരും എടുത്തിട്ടില്ല. അവൾ ധരിച്ചത് സ്വർണ്ണമാണോയെന്ന് പോലും ഞങ്ങൾക്ക് അറിവില്ല.

ബോക്സ് ഓഫീസിൽ 'കോക്ടെയിൽ 2' തരംഗം; രണ്ടാം ദിനവും തിയേറ്ററുകളിൽ വൻ തിരക്ക്!
ബോക്സ് ഓഫീസിൽ 'കോക്ടെയിൽ 2' തരംഗം; രണ്ടാം ദിനവും തിയേറ്ററുകളിൽ വൻ തിരക്ക്!

അവളുടെ പേരിലുള്ള വസ്തു എഴുതി തന്നു എന്നൊക്കെ പറയുന്നുണ്ട്. എല്ലാം കള്ളമാണ്. തന്നിഷ്ടപ്രകാരം നടക്കണം അവൾക്ക്. മോന്റെ ഒരു പണം പോലും ഞങ്ങൾക്ക് തരുമായിരുന്നില്ല. ദിയ സ്വർണ്ണം മുഴുവൻ ധൂർത്തടിച്ച് തീർത്തു. ദിയയുടെ നടപ്പ് മോശമാണെന്ന് പലരും മോനോട് പറയുമായിരുന്നു. അങ്ങനെ ഒരു ദിവസം ആരോടും പറയാതെ അവൻ ​ഗൾഫിൽ നിന്നും നാട്ടിൽ വന്ന് എല്ലാം നേരിൽ കണ്ട് മനസിലാക്കി. അങ്ങനെ അവർ തമ്മിൽ അടിയായി.

ദിയ കിണറ്റിലേക്ക് കയറിൽ തൂങ്ങി ഇറങ്ങി. ഇവൾ ചാടിയതാണെന്ന് കരുതി മോൻ കിണറ്റിൽ എടുത്ത് ചാടുകയൊക്കെ ചെയ്തു. ദിയയ്ക്ക് മാനസീകപ്രശ്നമുണ്ട്. ദിയ പ്രസവിച്ച് കിടന്നപ്പോൾ സാധനങ്ങളൊക്കെ ‍ഞങ്ങൾ വാങ്ങികൊടുത്തിരുന്നു. പക്ഷെ ആ കുഞ്ഞ് ഞങ്ങളെ ആരെയും കാണാൻ വരാറില്ല. അവൾ അങ്ങനെയാക്കി എടുത്തു. ഞങ്ങൾ ഉണ്ടെന്ന് പോലും അവൻ അറിയുമോയെന്ന് അറിയില്ല.

Diya Sana

പണ്ട് മുതൽ സി​ഗരറ്റ് അടക്കം എല്ലാ സ്വഭാവങ്ങളുമുണ്ട്. ഒളിച്ചുവെച്ച് വലിക്കുമായിരുന്നു. അതുകൊണ്ട് എംഡിഎംഎ ഉപയോ​ഗിക്കും എന്നതൊന്നും കള്ളമായിരിക്കില്ല. ദേഷ്യപ്പെട്ടാൽ അവൾ അവളല്ലാതെയാകും. ഒരു കൊച്ചിനെ പണത്തിന് വേണ്ടി വിൽക്കാൻ ദിയ കൂട്ടുനിന്നിട്ടുണ്ട്. പലരേയും ബ്ലാക്ക് മെയിൽ ചെയ്തിട്ടുണ്ട്. സജ്ന എന്നാണ് ആദ്യത്തെ പേര്. പിന്നീടാണ് ദിയ സന എന്നാക്കി മാറ്റിയതാണ്. ജോലിയൊന്നുമില്ല.

പത്താം ക്ലാസ് വരെ പഠിച്ചു എന്നാണ് അറിഞ്ഞത്. വിവാഹശേഷം രണ്ടോ മൂന്നോ മാസം മാത്രമെ അവൾ ഞങ്ങളുടെ വീട്ടിൽ നിന്നിട്ടുള്ളു. പ്രസവശേഷം കുറച്ച് ദിവസം വന്ന് നിന്നു. പിന്നെ എങ്ങനെ ​ഗാർഹിക പീഡനം നടക്കും. പതിനെട്ട് വർഷമായി കേസുമായി നടക്കുകയാണ്. കുരുക്കി ഞങ്ങളെ അവൾ. ഡിവോഴ്സ് ഇപ്പോഴും നടന്നിട്ടില്ല. കള്ളിയാണ്. പലപ്പോഴും പണം അവൾ എടുത്തിട്ടുണ്ട്.

ആറ് കീമോയും സർജറിയും, മരുന്നിന് വേണ്ടത് ലക്ഷങ്ങൾ, റിതപ്പൻ പൊട്ടിക്കരഞ്ഞു, കണ്ടീഷൻ അൽപം മോശമാണ്!
ആറ് കീമോയും സർജറിയും, മരുന്നിന് വേണ്ടത് ലക്ഷങ്ങൾ, റിതപ്പൻ പൊട്ടിക്കരഞ്ഞു, കണ്ടീഷൻ അൽപം മോശമാണ്!

നാക്കെടുത്താലും കള്ളം മാത്രമെ പറയൂ. അവൾ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നത് കാണുമ്പോൾ ചിരി വരും. ദിയ ഞങ്ങളുടെ വീട്ടിൽ കാണിച്ച് കൂട്ടിയതെല്ലാം കണ്ടതാണല്ലോ. എവിടുന്നാണ് ദിയയ്ക്ക് ഇത്രത്തോളം പൈസ വരുന്നത്?. ഒരു ഉദ്ഘാടനമോ ഒന്നും കിട്ടുന്നില്ലല്ലോ എന്നും കുടുംബം ചോദിക്കുന്നു.

Read more about: diya sana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X