വലിയ കുടുംബമാണെന്ന് കരുതി എന്നെ വിവാഹം ചെയ്യിച്ചു, വിവാഹത്തലേന്ന് ഇഷ്ടപ്പെട്ടയാൾ പറഞ്ഞത്: ദിയ സന
ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് ആക്ടിവിസ്റ്റ് ദിയ സന. ചെറുപ്രായത്തിൽ വിവാഹം ചെയ്തതിനെക്കുറിച്ചും കുടുംബവുമായുണ്ടായ പ്രശ്നങ്ങളെക്കുറിച്ചുമാണ് ദിയ സംസാരിച്ചത്. വിവാഹമോചിതയാണ് ദിയ സന. ഒരു മകനുണ്ട്. യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച് വളർന്ന ദിയ സനയ്ക്ക് ബന്ധുക്കളിൽ നിന്നും വർഷങ്ങളായി അവഗണന നേരിടുന്നുണ്ട്. അവർക്ക് താനൊരു ഉപദ്രവവും ചെയ്തിട്ടില്ല. അവർ കാരണം തനിക്കാണ് ബുദ്ധിമുട്ടുണ്ടായതെന്ന് ദിയ സന പറയുന്നു. മെെ മീഡിയ ഒറിജിനിൽസിൽ സംസാരിക്കുകയായിരുന്നു ദിയ.
ഈ കുടുബക്കാർ ഉണ്ടാക്കിത്തന്ന എന്റെ വിവാഹ ജീവിതം ഫ്ലോപ്പായിരുന്നു. ഒരുപാട് പ്രതിസന്ധിയിലൂടെ പോയി അവസാനം എനിക്കാ വീട് വിട്ട് ഇറങ്ങിപ്പോകേണ്ടി വന്നു. എന്റെ ഇഷ്ടത്തിനാണ് ഞാൻ ഇറങ്ങിപ്പോയത്. വിവാഹം ചെറിയ പ്രായത്തിലായിരുന്നു. വലിയൊരു കുടുംബമാണെന്നാെക്കെ വിചാരിച്ച് എന്റെ വീട്ടുകാർ കല്യാണം കഴിച്ച് കൊടുത്തതാണ്. ഗോൾഡ് ബിസിനസ് ചെയ്യുന്ന കുടുംബം. വളരെ ചെറിയ ഫാമിലിയായിരുന്നു അവരുടേത്. പ്രണയിച്ച് വിവാഹം ചെയ്തതല്ല.

എനിക്കൊരാളോട് ഇഷ്ടമുണ്ടായിരുന്നു. ടീനേജ് കാലത്തെ ഇഷ്ടം. എന്റെ ഇളയ രണ്ട് മാമൻമാരുടെ കൂടെ വർക്ക് ചെയ്തിരുന്ന ആളാണ്. എന്റെ കല്യാണത്തിന്റെ തലേ ദിവസമാണ് എന്നോട് സംസാരിച്ചത്. അതുവരെയും നോട്ടം മാത്രമായിരുന്നു. കല്യാണത്തിന്റെ തലേന്ന് എന്നോട് ഇഷ്ടമായിരുന്നു എന്ന് അയാൾ പറഞ്ഞു. ഇറങ്ങിപ്പോടാ എന്ന് ഞാൻ പറഞ്ഞു. എനിക്ക് ഇറിറ്റേഷനായിരുന്നു. കാരണം അപ്പോഴേക്കും എനിക്ക് ഭർത്താവാകുന്ന ആളോട് ഇഷ്ടം വന്ന് തുടങ്ങി.
ഈയടുത്ത് എനിക്കൊരാളോട് ഇഷ്ടം തോന്നി. എന്നോട് സ്നേഹമുള്ളൊരാൾ. ആറ് വർഷമായി നല്ല സ്നേഹമുള്ള മനുഷ്യൻ. ലിവ് ഇൻ റിലേഷനൊന്നുമല്ല. സ്നേഹവും പ്രണയവും കലർന്ന ഇഷ്ടമാണന്നും ദിയ സന പറയുന്നു. ചില ബന്ധുക്കൾ തന്നെ മാറ്റി നിർത്തുന്നതിനെക്കുറിച്ചും ദിയ സന വിശദീകരിച്ചു. ഞാനൊക്കെ കുടുബത്തിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് 13-14 വർഷമായി.

കൊഞ്ചിച്ചും ലാളിച്ചും വളർത്തിയതാണ് എന്നെ. അപ്പോഴും എനിക്ക് എന്റെ വീടിനുള്ളിൽ നിന്ന് ബാപ്പയ്ക്ക് സമമായ ഒരാളിൽ നിന്ന് അബ്യൂസ് നേരിട്ടിരുന്നു. വീട്ടുകാരോട് പറഞ്ഞപ്പോഴും മക്കളേ, അങ്ങനെ പറയരുത് തോന്നലായിരിക്കും എന്നായിരുന്നു പ്രതികരണം. അവർക്കും മക്കളുണ്ട്. പിന്നെ ഇതൊക്കെ എന്നെ ബാധിച്ചു. പ്രധാനമായും അവരുടെ വീട്ടിൽ നിന്നുള്ള ഇടപെടൽ.
എന്നെ വേശ്യയെന്ന് വിളിച്ചത് അവരാണ്. ഞാൻ വലിയ എന്തോ മഹാ അപരാധം ചെയ്ത പോലെയാണ്. പക്ഷെ ഈ തെറ്റ് ചെയ്ത ആളെ അവർ വാഴിക്കുന്നെന്നും ദിയ സന പറഞ്ഞു. ഇതേക്കുറിച്ച് അടുത്തിടെയും ദിയ സന സംസാരിച്ചിരുന്നു. എന്റെ കുടുംബക്കാരെ കൊണ്ട് സൗര്യവും സമാധാനവും ഇല്ല. വർഷങ്ങൾക്ക് മുൻപ് ഉള്ള വിഷയമാണ് ഞാൻ പറയുന്നത്. എനിക്ക് ഇനിയെങ്കിലും പറയണം. സത്യം പറയാമല്ലോ എന്റെ വിവാഹം കഴിഞ്ഞ് മകൻ ആയതിനു ശേഷം വളരെ കുറച്ചേ ഞാൻ എന്റെ വീട്ടിൽ നിന്നിട്ടുള്ളൂ. എന്റെ ആക്റ്റിവിറ്റികൾ കൊണ്ട് സാമൂഹ്യപ്രവർത്തനവുമായി ബന്ധപ്പെട്ട് വീട് വീട്ടിറങ്ങുമ്പോൾ എന്നെ മോശപ്പെട്ടവളായി ചിത്രീകരിച്ചുകൊണ്ട് എന്റെ ഉമ്മാടെ രണ്ട് അനിയത്തിമാരും അനിയന്മാരും എന്നോട് സഹകരിക്കാതെയായി. എന്റെ ഇളയ കുഞ്ഞുമ്മയുടെ മൂത്തമകളുടെ വിവാഹം നടക്കുന്ന സമയത്ത് എന്റെ മൂത്ത മാമ പറഞ്ഞത്രേ കുടുംബക്കാർ ഈ കല്യാണത്തിന് സഹകരിക്കണമെങ്കിൽ ഞാൻ കല്യാണത്തിൽ ഉണ്ടാകാൻ പാടില്ല എന്ന്.
അങ്ങനെ അവരെന്നെ എന്റെ അനിയത്തിയുടെ കല്യാണം വിളിച്ചില്ല. ഞാൻ എടുത്തു വളർത്തിയ കൊച്ചാണ്. ഞാൻ കുറെ കരഞ്ഞു. ആ സമയം മുതലാണ് ഞാൻ ശരിക്കും തിരിച്ചറിയുന്നത് എന്നെ എല്ലാവരും ഉപേക്ഷിച്ചു. എനിക്കിനി കുടുംബത്തിൽ സ്ഥാനമില്ല പൂർണമായും ഞാൻ അവർക്ക് മരണപ്പെട്ട പോലെ ആണെന്ന്. എന്റെ മാമമാർ എന്നെ കൊണ്ട് നടന്നത് തോളിലാണ് എന്റെ കുഞ്ഞുമ്മമാർ എന്നെ വളർത്തിയവരാണ്. ഇവർക്കൊക്കെ എന്ത് സംഭവിച്ചു എന്ന് എനിക്കന്ന് മനസിലായില്ല. പെട്ടെന്ന് എല്ലാരും കൂടെ ഇങ്ങനെ ആയപ്പോ ഞാൻ നല്ല ഷോക്കായി എന്ന് ദിയ സന അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു.
എനിക്ക് കുടുംബത്തിൽ നിന്ന് ഒരു അബ്യൂസ് നേരിട്ടിട്ടുണ്ട്. ഇന്ന് വരെ ഞാൻ എന്റെ വാപ്പാക് സമമുള്ള ആളെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ.. എന്റെ ഉമ്മ ഒരൊറ്റ ആൾ മാത്രമാണ് എന്നെ ഇന്നും പിടിച്ചു നിർത്തുന്നത്.. എന്തുകൊണ്ടെന്നാൽ അവരുടെ മക്കളുടെ ഭാവി ആലോചിച്ച് മാത്രം എനിക്ക് പറയാൻ പറ്റുന്നില്ല. എനിക്ക് ഇന്നും പറയാത്തതിൽ നല്ല ബുദ്ധിമുട്ടുണ്ട്. അങ്ങനൊരാളെ എന്റെ കുടുംബത്തിൽ വാഴിക്കുന്നുണ്ട് എന്നും ദിയ സന വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











