അന്ന് സുധി ചേട്ടനൊപ്പം ശാലിനി, പിന്നെ ശിഖയും, രേണു അനുഭവിക്കുന്ന അവസ്ഥ; വിവാദങ്ങൾക്കിടെ ദിയ സന

രേണു സുധിക്ക് പിന്നാലെ സോഷ്യൽ മീഡിയ ഒന്നടങ്കം ചുറ്റിത്തിരിയുകയാണിന്ന്. എവിടെ നോക്കിയാലും രേണുവിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളുമാണ്. ഓൺലെെൻ മീഡിയകളിൽ രേണുവിന്റെ വീഡിയോകൾ വെെറലാകുന്നു. കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തൽ കേൾക്കുമ്പോഴും രേണു ഇതൊന്നും കാര്യമാക്കുന്നില്ല. രേണുവിനൊപ്പം നിന്നവർ പോലും ഇന്ന് എതിർത്ത് സംസാരിക്കുന്ന സാഹചര്യമാണ്.

തനിക്ക് ലഭിക്കുന്ന ജനശ്രദ്ധയിൽ പലർക്കും അസൂയ ഉണ്ടെന്നാണ് രേണു പറയുന്നത്. രേണുവിനെ പിന്തുണയ്ക്കുന്നവരിൽ ഒരാളാണ് ആക്ടിവിസ്റ്റ് ദിയ സന. രേണുവിനെതിരെ സംസാരിക്കുന്നവരെ വിമർശിച്ച് കൊണ്ട് രം​ഗത്ത് വന്നിരിക്കുകയാണിപ്പോൾ ദിയ സന. യൂട്യൂബേർസും ചില സ്ത്രീകളും രേണുവിനെതിരെ സംസാരിക്കുന്നത് തെറ്റാണെന്ന് ദിയ സന വ്യക്തമാക്കി.

Renu Sudhi

എനിക്ക് വർഷങ്ങൾക്ക് മുന്നേ അറിയുന്ന ആർ‌ട്ടിസ്റ്റ് ആണ് കൊല്ലം സുധി ചേട്ടൻ. പല സ്റ്റേജ് പ്രോഗ്രാമിലും കോമഡി സ്റ്റാർസിലും ഒക്കെ വച്ച് കണ്ട് സംസാരിച്ച് വിശേഷങ്ങൾ തിരക്കാറൊക്കെ ഉണ്ടായിരുന്നു. ഞാൻ കാണുന്ന സമയത്ത് വളരെ ചെറുപ്പമാണ്. അന്ന് പുള്ളിയോടൊപ്പം ആദ്യം ഉണ്ടായിരുന്നത് ശാലിനി, പിന്നെ ശിഖ ഇവരാണ്.

Renu Sudhi  Kollam Sudhi

ഇനി എന്ത് തേങ്ങായെന്നു പറഞ്ഞാലും അഭിപ്രായ സ്വതന്ത്രമാണെന്ന് പറഞ്ഞു കുറെ അലവലാതികളായ യൂട്ടൂബേർസ് അത്പോലെ ഒന്ന് രണ്ട് പെണ്ണുങ്ങൾ ഒക്കെ ഈ രേണുവിനെ വിറ്റ് തിന്നുന്ന ഭക്ഷണം എങ്ങനെ ദഹിക്കുന്നോ എന്തോ. ഇനി സുധിചേട്ടനെ വിറ്റ് രേണു തിന്നുന്നു എന്ന് പറഞ്ഞാൽ സുധിച്ചേട്ടന്റെ രണ്ട് മക്കളും രേണുവിന്റെ കൂടെയാണ്.

ജീവിച്ചാലും മരിച്ചാലും അതിന്മേൽ തിന്നാനുള്ള എല്ലാ യോഗ്യതയും രേണുവിന് മാത്രമാണ്. എന്തെങ്കിലും ചെയ്ത് അവർ‌ ജീവിക്കട്ടെ കോപ്പന്മാരെ. വളർത്തമ്മയും നോക്കമ്മയും കുറിയമ്മയുമൊക്കെ വന്ന സ്ഥിതിക്ക് ഇൻഷുറൻസ് പൈസ രേണു സുധിക്കും മക്കൾക്കും കിട്ടും. അപ്പൊ എല്ലാവരും പിരിഞ്ഞു പോണ്ടതാണ്. ഇനി എന്റെ നെഞ്ചത്തോറ്റാണെങ്കിൽ അമ്മച്ചിയാണേ മത്തായി ആ മാങ്ങാ പറിക്കും, ദിയ സനയുടെ കുറിപ്പിങ്ങനെ. സുധിയുടെ രണ്ടാം ഭാര്യ വീണ എസ് പിള്ളയുടെ മറ്റൊരു പേരാണ് ശിഖ.

കഴിഞ്ഞ ദിവസങ്ങളിൽ വീണ കൊല്ലം സുധിക്കും രേണു സുധിക്കുമെതിരെ നിരന്തരം സംസാരിച്ചിരുന്നു. രേണുവുമായുള്ള അടുപ്പം കാരണം തന്റെയും സുധിയുടെയും വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായെന്നും ഇത് വേർപിരിയലിലെത്തിയെന്നുമാണ് വീണ പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സുധിയുടെ മൂത്ത മകൻ കിച്ചു വീണയ്ക്കെതിരെ രം​ഗത്ത് വന്നു. വീണയുടെ വാദങ്ങളൊന്നും ശരിയല്ലെന്നും അച്ഛനും വീണയും തമ്മിൽ എപ്പോഴും വഴക്കായിരുന്നെന്നും കിച്ചു പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X