അയാൾക്കുള്ള പരസ്ത്രീ ബന്ധങ്ങളിൽ ഒരു ചാപ്റ്റർ മാത്രമാണ് സജ്‌ന, തെറ്റിദ്ധരിക്കപ്പെടുന്ന സ്ത്രീ അതാണ് ഞാൻ; ദിയ സന

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒന്നാണ് നടി സജ്ന നൂറും റസൂൽ പൂക്കുട്ടിയും തമ്മിലുള്ള ബന്ധം. താനും റസൂലും തമ്മിൽ പ്രണയത്തിലാണെന്നത് സജ്ന തന്നെയാണ് പലപ്പോഴായി സോഷ്യൽമീഡിയയിൽ പരസ്യപ്പെടുത്തിയിട്ടുള്ളത്. ഇവർ തമ്മിലുള്ള റിലേഷനിൽ ഉണ്ടായ എല്ലാ പ്രശ്നങ്ങൾക്കും സാക്ഷിയായവരിൽ ഒരാൾ ദിയ സനയാണ്.

'ജയേഷ് മാന്യൻ, സ്പോൺസർഷിപ്പിന് പിന്നിലെ കഥ, അൻസിബയുടെ വീട് ബുൾഡോസർ വെച്ച് ഇടിച്ച് തകർക്കണമെന്ന്...'
'ജയേഷ് മാന്യൻ, സ്പോൺസർഷിപ്പിന് പിന്നിലെ കഥ, അൻസിബയുടെ വീട് ബുൾഡോസർ വെച്ച് ഇടിച്ച് തകർക്കണമെന്ന്...'

എന്നാൽ കഴിഞ്ഞ ദിവസം സജ്ന നൂർ മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ ദിയയ്ക്ക് എതിരെ ​ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. ദിയ സിന്തറ്റിക്ക് ​ലഹരി ഉപയോ​ഗിക്കുന്ന ആളാണെന്നും അത്തരം ലഹരിയുടെ കാരിയറയാണെന്നുമാണ് സജ്ന ആരോപിച്ചത്. ഇതിന് എതിരെ ഉടനടി ദിയ പ്രതികരിച്ച് എത്തിയിരുന്നു. സജ്നയ്ക്ക് എതിരെ നിയമപരമായി നീങ്ങാനാണ് ദിയയുടെ തീരുമാനം.

Diya Sana Sajna Noor

ഇപ്പോഴിതാ റസൂൽ പൂക്കുട്ടി-സജ്ന വിവാ​​ദവുമായി ബന്ധപ്പെട്ട് ദിയ സന പങ്കുവെച്ച പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തെറ്റിദ്ധരിക്കപ്പെടുന്ന സ്ത്രീ അതാണ് ഇപ്പോൾ താനെന്ന് ദിയ കുറിച്ചു. ദിയയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു... ജീവിതത്തിൽ മനുഷ്യന് പല പ്രതിസന്ധികളും ഉണ്ടാകും. അങ്ങനൊരു ഘട്ടത്തിലുടെയാണ് ഇപ്പോൾ കടന്ന് പോകുന്നത്.

ഞാൻ ഫൈറ്റ് ചെയ്യുന്നത് എല്ലാ ഹോൾടുമുള്ള ഒരാളോടാണ്... റസൂൽ പൂക്കുട്ടി. അയാളുടെ പരസ്ത്രീ ബന്ധങ്ങളുടെ ഒരു ചാപ്റ്റർ മാത്രമാണ് സജ്‌ന നൂർ. സജ്‌നയെ മുൻ നിർത്തി സജ്‌നയുടെ ഭർത്താവായ ഫിറോസ് ഖാനെതിരെ റസൂൽ പൂക്കുട്ടി കളിക്കുന്ന കിളികളുടെ മഹാ സംഗമമാണ് ഒരു മാസമായി സോഷ്യൽ മീഡിയ മുഴുവൻ കണ്ട് കൊണ്ടിരിക്കുന്നത്.

വേദന കണ്ടുനില്‍ക്കാന്‍ വയ്യ! കൂടപ്പിറപ്പിനായി കരഞ്ഞ് പ്രാര്‍ത്ഥിച്ച് ചേച്ചി! കണ്ണ് നനയിക്കുന്ന വീഡിയോ
വേദന കണ്ടുനില്‍ക്കാന്‍ വയ്യ! കൂടപ്പിറപ്പിനായി കരഞ്ഞ് പ്രാര്‍ത്ഥിച്ച് ചേച്ചി! കണ്ണ് നനയിക്കുന്ന വീഡിയോ

ഒരു സമൂഹ്യ പ്രവർത്തക എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലുമൊക്കെ സജ്‌ന ആത്മഹത്യക്ക് ശ്രമിക്കുമ്പോഴും അവരുടെ എന്തെങ്കിലും മെന്റൽ ഹെൽത്തുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും വേണ്ടി മാത്രമാണ് അവരുടെ വീട്ടിൽ അവർ വിളിച്ചപ്പോളും റസൂൽ പൂക്കുട്ടി വിളിച്ച് പറഞ്ഞപ്പോഴും പോയിട്ടുള്ളു. അതല്ലാതെ സജ്‌ന ആരോപിച്ച മറുനാടൻ മലയാളിയിലെ ആരോപണമായ എംഡിഎംഎ എന്ന സിന്തറ്റിക് ലഹരി ഉപയോഗിച്ചു,

അവരുടെ വീട്ടിൽ ബിഗ് ബോസ് കണ്ടസ്റ്റൻസുമായി ഞാൻ പോയി, സജ്‌നക്ക് ലഹരി തിന്നാൻ കൊടുത്തു എന്നൊക്കെയുടെ അവരുടെ ആരോപണം തെറ്റാണ്. ഒരു തെളിവുകളും ഇല്ലാതെ എനിക്ക് എതിരെ ഇങ്ങനെ റസൂൽ പൂക്കുട്ടിയും സജ്‌നയും കൂടി അവരുടെ പ്രശ്നങ്ങളെ സോഷ്യൽ മീഡിയയിൽ നിന്നും ഹൈഡ് ചെയ്യാൻ എന്നെ കരുവാക്കി എന്റെ ജീവിതത്തെ ഒരു ചോദ്യ ചിഹ്നമാക്കി.

Diya Sana Sajna Noor

ഞാൻ ഇപ്പോൾ ഈ തെറ്റ് ചെയ്തിട്ടില്ല എന്ന് മാത്രമെ പറയാൻ സാധിക്കുകയുള്ളൂ. തെറ്റിദ്ധരിക്കപ്പെടുന്ന സ്ത്രീ അതാണ് ഞാൻ. ജീവിതത്തിൽ പ്രതികരിക്കുന്ന സ്ത്രീ എന്ന നിലയിൽ എപ്പോഴും ഞാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഈ വിഷയത്തിൽ പോലും എനിക്കെതിരെ വന്ന ആരോപണത്തിൽ പ്രതികരിച്ചുകൊണ്ട് ഞാൻ നിയമ വശത്ത് കൂടി മാത്രമാണ് മുന്നോട്ട് പോകുന്നത്.

സർക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും എന്റെ സുഹൃത്തുക്കളോടും വീട്ടുകാരോടും പൊതുജനങ്ങളായ നിങ്ങളോടും ഞാൻ പറയുന്നു... എനിക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം റസൂൽ പൂക്കുട്ടിക്കും സജ്‌നക്കും മറുനാടൻ മലയാളി എന്ന ചാനലിനും മാത്രമായിരിക്കും എന്നാണ് ദിയ സന കുറിച്ചത്. സജ്നയ്ക്ക് എതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തിട്ടുണ്ട് ദിയ സന.

കോക്ടെയ്ൽ 2 തരംഗമായി! രണ്ടാം ദിനം ബോക്സ് ഓഫീസിൽ വൻ കുതിപ്പ്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
കോക്ടെയ്ൽ 2 തരംഗമായി! രണ്ടാം ദിനം ബോക്സ് ഓഫീസിൽ വൻ കുതിപ്പ്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

റസൂൽ പൂക്കുട്ടി വിവാ​ഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. സജ്നയ്ക്കും രണ്ട് മക്കളുണ്ട്. മുൻ ബി​ഗ് ബോസ് താരം ഫിറോസ് ഖാനുമായുള്ള ദാമ്പത്യം തകർന്നശേഷമാണ് സജ്ന-റസൂൽ പൂക്കുട്ടി വിഷയം സോഷ്യൽമീഡിയയിൽ ചർച്ചയായി മാറി തുടങ്ങിയത്.

Read more about: rasool pookutty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X