For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ജലിയുമായുള്ള വഴക്കിന് ശേഷം തകര്‍ന്നുപോയി, ബിഗ് ബോസില്‍ നിന്നും പുറത്തായതിനെക്കുറിച്ച് ദിയ സന!

  |

  നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ബോസിന് മലയാളം പതിപ്പൊരുങ്ങിയത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ പരിപാടി ഇതിനോടകം തന്നെ അമ്പത് ദിനം പിന്നിട്ട് കഴിഞ്ഞു. കഴിഞ്ഞ ദിവമായിരുന്നു ഇതിന്റെ ആഘോഷം നടത്തിയത്. മുന്‍പരിചയമില്ലാത്ത 16 പേരാണ് ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയത്. ബിഗ് ബോസിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ബിഗ് ഹൗസില്‍ താമസിക്കുന്നത്. രസകരമായ ടാസ്‌ക്കുഖലും അപ്രതീക്ഷിതമായ ട്വിസ്റ്റുകളുമാണ് ഇവരെത്തേടിയെത്തുന്നത്. അവരവരെ ഏല്‍പ്പിച്ച ടാസ്‌ക് മനോഹരമായി പൂര്‍ത്തിയാക്കുകയും പ്രേക്ഷകരുടെ ശക്തമായ പിന്തുണയും ഉറപ്പിക്കുക കൂടി ചെയ്താല്‍ മത്സരാര്‍ത്ഥികള്‍ക്ക് ആശ്വാസത്തോടെ ഇരിക്കാം.

  മോഹന്‍ലാല്‍ ദാനം തന്ന ജീവിതം! കര്‍ത്താവിനൊപ്പം ഈ മുഖവും, നിഴലാവുന്നതില്‍ അഭിമാനമെന്നും ആന്‍റണി!

  പരിപാടി മുന്നേറുന്നതിനിടയിലാണ് ഇടയ്ക്ക് വെച്ച് ചില മത്സരാര്‍ത്ഥികള്‍ ബിഗ് ഹൗസില്‍ നിന്നും പിന്‍വാങ്ങിയത്. മനോജ് വര്‍മ്മ, ഡേവിഡ് ജോണ്‍, ശ്വേത മേനോന്‍, ശ്രീലക്ഷ്മി, ദിയ സന, അഞ്ജലി അമീര്‍ തുടങ്ങിയവരാണ് ഇതിനോടകം ബിഗ് ഹൗസില്‍ നിന്നും പുറത്തേക്ക് പോന്നവര്‍. പുറത്തുവന്നതിന് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് ദിയ സന. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലും ഫേസ്ബുക്ക് ലൈവിലൂടെയുമായാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  പൂര്‍ണ്ണിമയ്‌ക്കൊപ്പം നച്ചുവും പാത്തുവും ഇന്ദ്രനും! കൈയ്യടിച്ച് സോഷ്യല്‍ മീഡിയ! കാണൂ!

  സന്തോഷത്തോടെ ഇരിക്കുന്നു

  സന്തോഷത്തോടെ

  ബിഗ് ബോസില്‍ നിന്നും പുറത്തുവന്നതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരോടും അതേക്കുറിച്ച് സംസാരിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല. അതാണ് താന്‍ നേരത്തെ ലൈവില്‍ വരുന്നതിനെക്കുറിച്ച് പോസ്റ്റിട്ടത്. വളരെയധികം സന്തോഷത്തോടെയാണ് ഇപ്പോഴുള്ളത്. തനിക്ക് നല്‍കിയ പിന്തുണയില്‍ എല്ലാവരോടും നന്ദി പറയുന്നു. വീണ്ടും ബിഗ് ബോസിലേക്ക് വരുന്നതിനെക്കുറിച്ചായിരുന്നു ഒരാള്‍ ചോദിച്ചത്.

  അവസരം ലഭിച്ചാല്‍

  അവസരം ലഭിച്ചാല്‍

  ബിഗ് ബോസിലേക്ക് തിരിച്ചുവരാനായി ഇനി അവസരം ലഭിച്ചാല്‍ വരുമെന്ന് താരം പറയുന്നു. ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള അനുഭവമാണ് ബിഗ് ബോസ് സമ്മാനിച്ചത്. നേരത്തെയുള്ള ദിയ സനയല്ല ഇപ്പോള്‍. പ്രേക്ഷകരുടെ ശക്തമായ പിന്തുണയുണ്ടെങ്കില്‍ ബിഗ് ബോസ് തന്നെ വിളിക്കുമെന്നും അങ്ങനെയൊരവസരം ലഭിച്ചാല്‍ താന്‍ പോകും. അര്‍ച്ചനയെയാണ് താന്‍ കൂടുതല്‍ മിസ്സ് ചെയ്യുന്നത്. വിന്‍ ചെയ്യാനായാണ് പോയത്. ആ നഷ്ടം ഇപ്പോഴും തന്നെ അലട്ടുന്നുണ്ട്. ഇനി അവസരം കിട്ടിയാല്‍ വിന്‍ ചെയ്യാമെന്ന വിശ്വാസമുണ്ട്.

  പേളിയുടെ സംസാരം

  പേളിയുടെ സംസാരം

  പേളിയും സുരേഷും സംസാരിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചൊന്നും താന്‍ അവിടെ സംസാരിച്ചിട്ടില്ല. എല്ലാവരേയും പരിഗണിക്കാറുണ്ട്. പേളിയുടെ യഥാര്‍ത്ഥ ക്യാരക്ടര്‍ ഇത് തന്നെയാണോയെന്ന തരത്തില്‍ താരം സംശയം പ്രകടിപ്പിച്ചിരുന്നു. വൈറലായ ട്രോളുകളും രസകരമായ വീഡിയോയുമൊക്കെ താന്‍ കണ്ടിരുന്നുവെന്നും മത്സരാര്‍ത്ഥികള്‍ എല്ലാവരെയും ഇഷ്ടമാണെന്നും താരം പറയുന്നു. സാധാരണ പോലെ ഒരു വീട്ടില്‍ താമസിക്കുമ്പോഴുണ്ടാകുന്ന അനുഭവമാണ്. നല്ലൊരു അനുഭവമായിരുന്നു അത്.

  ഹിമയുടെ വരവില്‍ സന്തോഷം

  ഹിമയുടെ വരവില്‍ സന്തോഷം

  ഹിമ തിരിച്ചുവരുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ഹിമ തിരിച്ചുവരണമെന്ന് നേരത്തെ ആഗ്രഹിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയൊക്കെ പ്രതീക്ഷിച്ചാണ് പരിപാടിയില്‍ നിന്നും ഇറങ്ങിയത്. അതൊന്നും വലിയ പ്രശ്‌നമായി കാണുന്നില്ല. ഹിമയായിരിക്കും തിരിച്ചുവരുന്നതെന്ന് കരുതിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു താരം പരിപാടിയിലേക്ക് തിരിച്ചെത്തിയത്.

  അഞ്ജലിയുമായുള്ള വഴക്ക്

  അഞ്ജലിയുമായുള്ള വഴക്ക്

  മമ്മൂട്ടി ചിത്രമായ പേരന്‍പിലൂടെ ശ്രദ്ധിക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ നായികയായ അഞ്ജലി അമീര്‍ അടുത്തിടെയാണ് പരിപാടിയിലേക്ക് എത്തിയത്. തന്റെ കമ്യൂണിറ്റിക്ക് പ്രചോദനമേകുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുകയെന്ന ദൗത്യവുമായാണ് താരം പരിപാടിയിലേക്കെത്തിയത്. ശാരീരികമായ അസ്വസ്ഥതകള്‍ കാരണമാണ് താരം പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയത്. ദിയയും അഞ്ജലിയുമായുള്ള വഴക്ക് ബിഗ് ബോസ് ഇടപെട്ടാണ് പരിഹരിച്ചത്. ഈ സംഭവത്തിന് ശേഷം താന്‍ വല്ലാതെ തകര്‍ന്നുപോയിരുന്നുവെന്ന് താരം പറയുന്നു.

  പുറത്താവുന്നതിലേക്ക് നയിച്ചത്

  പുറത്താവുന്നതിലേക്ക് നയിച്ചത്

  ആ സംഭവത്തിന് ശേഷമുള്ള ഒരൊറ്റ ടാസ്‌കിലും തനിക്ക് കൃത്യമായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചിരുന്നില്ല. പുറത്താവുന്നതിലേക്ക് വഴി തെളിയിച്ച സംഭവം കൂടിയായിരുന്നു അത്. ട്രാന്‍ഡ്‌ജെന്‍ഡറുകളെക്കുറിച്ചുള്ള അഭിപ്രായ പ്രകടനത്തിനിടയിലാണ് ഇരുവരും ഉടക്കിയത്. താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് പിന്നീട് അഞ്ജലി വ്യക്തമാക്കിയിരുന്നു.

  English summary
  Diya Sana shares about Bigboss experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X