അമേരിക്കയില്‍ വെച്ചുള്ള വിവാഹമാണ്, അര്‍ച്ചനയുടെ രണ്ടാം വിവാഹത്തിന് ആശംസകള്‍ അറിയിച്ച് ദിയ സന
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധേയായി മാറിയ അര്‍ച്ചനയെ പോലെ തന്നെ അവരുടെ കുടുംബവും സമൂഹത്തിന് സുപരിചിതമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി അര്‍ച്ചനയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വരുന്ന ഫോട്ടോസ് ചില സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. തന്റെ പ്രിയതമനെന്നും ലവ് ആണെന്നുമൊക്കെ പറഞ്ഞ് പ്രവീണ്‍ എന്നൊരാളുടെ കൂടെയുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരുന്നത്. ഇതോടെ നടിയുടെ ഭര്‍ത്താവ് എവിടെ പോയി എന്ന ചോദ്യവും ഉയര്‍ന്നു.
അര്‍ച്ചന സുശീലന്‍ വിവാഹമോചിതയായോ, രണ്ടാമതും വിവാഹം കഴിക്കാന്‍ പോവുകയാണോ എന്നിങ്ങനെയുള്ള അനേകം ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. ഒടുവില്‍ കേട്ടതൊക്കെ സത്യമായിരുന്നു എന്നതാണ് പുതിയ വിവരങ്ങള്‍. അര്‍ച്ചന രണ്ടാമതും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് സൂചിപ്പിച്ച് കൊണ്ട് ബിഗ് ബോസ് താരം ദിയ സന രംഗത്ത് വന്നിരിക്കുകയാണ്. അര്‍ച്ചനയ്ക്കും പ്രവീണിനും വിവാഹത്തിന്റെ ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റുമായിട്ടാണ് ദിയ എത്തിയത്. ഇതോടെ നടിയുടെ വിവാഹം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും ശക്തമായി.

അര്‍ച്ചനയും ആണ്‍സുഹൃത്തും ഒരുമിച്ചുള്ള നിരവധി ഫോട്ടോസ് പങ്കുവെച്ചാണ് ദിയ സന എത്തിയത്. അവരുടെ വിവാഹമാണിന്നെന്നും അമേരിക്കല്‍ വെ്ച്ച് നടത്തുന്നത് കൊണ്ട് തനിക്ക് അതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും താരം പറയുന്നു. രണ്ട് പേര്‍ക്കും ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ദിയയുടെ പോസ്റ്റ് അവസാനിക്കുന്നത്. 'ജീവിതത്തില്‍ കൂടപ്പിറപ്പിറപ്പിനോളം പ്രിയപ്പെട്ട മുത്തേ അര്‍ച്ചന സുശീലന്‍, നിന്റെ സന്തോഷങ്ങളില്‍ മാത്രം നിനക്ക് ഒരുപാട് മുന്നോട്ടു പോകാന്‍ സാധിക്കട്ടെ. അമേരിക്ക വരെ എത്തണ കാര്യം നടക്കൂല. പക്ഷെ ഇനി കൂടെ എന്തിനും മൈ ബ്രോ പ്രവീണ്‍ നായര്‍ ഉണ്ടല്ലോ... മിസ്സ് യൂ ചക്കരെ... അപ്പൊ ഹാപ്പി കല്യാണ ദിവസം അര്‍ച്ചു &പ്രവീണ്‍ ഹാപ്പി മ്യാരീജ് ലൈഫ്.. എന്നുമാണ് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ദിയ സന പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ദിയയുടെ പോസ്റ്റ് കൂടി പുറത്ത് വന്നതോടെയാണ് അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിന്ന് എന്ന കാര്യം പുറംലോകം അറിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടിയുടെ മെഹന്തി ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ആരാധകരും ആവേശത്തിലായിരുന്നു. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ അര്‍ച്ചനയും ദിയ സനയും ഒരുമിച്ച് പങ്കെടുത്തിരുന്നു. അന്ന് മുതലിങ്ങോട്ട് വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരായിരുന്നു ഇരുവരും. ഒരുമിച്ച് കൂടുകയും ഫോട്ടോസ് പങ്കുവെക്കുകയുമൊക്കെ ചെയ്തിരുന്നു.
Recommended Video

അതേ സമയം അര്‍ച്ചന രണ്ടാമതും വിവാഹിതയായെങ്കിലും എന്നാണ് ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത് എന്ന ചോദ്യം ശക്തമായി ഉയരുകയാണ്. മുന്‍പ് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വലിയ ആഘോഷത്തോടെയാണ് അര്‍ച്ചനയുടെ വിവാഹം നടത്തിയത്. പിന്നീടിങ്ങോട്ട് ഇരുവരെയും കുറിച്ച് കാര്യമായ വാര്‍ത്തകളൊന്നും പുറത്ത് വന്നിരുന്നില്ല. ആദ്യ ബന്ധം വേര്‍പ്പെടുത്താനുള്ള കാരണവും സീരിയലുകളില്‍ നിന്ന് അര്‍ച്ചന ചെറിയൊരു ഇടവേള എടുത്തത് എന്താണെന്നുമൊക്കെയുള്ള സംശയങ്ങള്‍ വരികയാണ്. നിലവിൽ ആരാധകരും സഹപ്രവർത്തകരുമടക്കം എല്ലാവരും അർച്ചനയ്ക്കും പ്രവീണിനും ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ്.


Click it and Unblock the Notifications











