ബിഗ് ബോസ് നിരോധിക്കണമോ? മുന്‍ ബിഗ് ബോസ് താരം ഓവിയയുടെ ചോദ്യം കേട്ട് അമ്പരന്ന് ആരാധകര്‍
സിനിമാ താരങ്ങളെക്കാളും പ്രശസ്തിയും ആരാധകരുമൊക്കെ ബിഗ് ബോസ് താരങ്ങള്‍ക്ക് ലഭിക്കാറുണ്ട്. അങ്ങനെ തമിഴ് ബിഗ് ബോസില്‍ നിന്നും വലിയ തരംഗമുണ്ടാക്കി താരമാണ് ഓവിയ. മലയാളികള്‍ക്കും ഏറെ സുപരിചിതയായ ഓവിയ കമല്‍ ഹസന്‍ അവതരാകനായെത്തിയ ബിഗ് ബോസ് തമിഴ് സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥിയായിരുന്നു.
തുടക്കം മുതല്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന ഓവിയയ്ക്ക് പുറത്ത് വലിയ ജനപിന്തുണ ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ഫാന്‍സ് ഗ്രൂപ്പുകളുമൊക്കെ ഓവിയയ്ക്ക് ആയിരുന്നു. മത്സരത്തിനിടെ സഹമത്സരാര്‍ഥിയും നടനുമായ ആരവുമായിട്ടുണ്ടായിരുന്ന പ്രണയമാണ് ഓവിയയെ വാര്‍ത്തകളില്‍ നിറച്ചത്. ആരവിനോട് തോന്നിയ പ്രണയം മാത്രമല്ല ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്നും ആത്മഹത്യയ്ക്ക് ശ്രമിച്ചതും വലിയ ചര്‍ച്ചയായി.

ആരവ് തന്റെ ഇഷ്ടം അംഗീകരിച്ചില്ലെന്ന് പറഞ്ഞായിരുന്നു നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രശ്‌നങ്ങളെല്ലാം ഗുരുതരമായി തുടരുന്നതിനിടെ താന്‍ മത്സരം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ഓവിയ പുറത്ത് പോവുകയായിരുന്നു. പിന്നീടും തനിക്ക് ആരവിനോടുള്ള സ്നേഹം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി നടി എത്തിയിരുന്നു.
അതുവരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമകളില്‍ അഭിനയിച്ചിരുന്ന ഓവിയയെ കാത്തിരുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ജനപിന്തുണയായിരുന്നു. പുറത്ത് വന്ന സമയത്ത് ഉദ്ഘാടനങ്ങള്‍ക്ക് പങ്കെടുക്കാന്‍ എത്തിയ ഓവിയയ്ക്ക് ഒരു മിനുറ്റിന് കോടികള്‍ പ്രതിഫലം കിട്ടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരവധി സിനിമകൡ അഭിനയിക്കാനുള്ള അവസരവും താരത്തിനുണ്ടായിരുന്നു.

ഇപ്പോഴിതാ ഓവിയയുടെ പുതിയൊരു ട്വീറ്റാണ് ഏറെ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് ഷോ നിരോധിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇല്ലയോ? എന്ന് ആരാധകരോട് ചോദിച്ചിരിക്കുകയാണ് നടി. എന്തുകൊണ്ടാണ് ഇത്തരമൊരു ചോദ്യവുമായി ഓവിയ എത്തിയതെന്ന് വ്യക്തമല്ലെങ്കിലും കമന്റുകളുമായി ഒരുപാട് പേരാണ് എത്തുന്നത്.
ബിഗ് ബോസ് പോലൊരു ഷോ യുടെ ആവശ്യം നമ്മുടെ നാട്ടില്‍ ഇല്ലെന്നും അത് നിരോധിക്കുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം പറയുമ്പോള്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നാണ് ചിലരുടെ അഭിപ്രായം. അതേ സമയം ഓവിയയ്ക്ക് വരെ പ്രശസ്തി നേടി കൊടുത്തത് ബിഗ് ബോസ് ആണെന്നും അത് മുന്നോട്ട് പോവണമെന്നും കൂടുതല്‍ ആളുകളും പറയുന്നു. എന്തായാലും ഉടനെ ബിഗ് ബോസ് ഷോ ഉണ്ടാവാന്‍ സാധ്യതയില്ല. മലയാളം സീസൺ രണ്ട് കൊവിഡ് കാരണം പകുതി വഴിയിൽ തന്നെ നിർത്തി വെച്ചിരുന്നു.


Click it and Unblock the Notifications











