»   » അമ്മയിലെ ചിന്നു എവിടെ.. കേരളക്കര കീഴടക്കിയ ആ പെണ്‍കുട്ടി ഇതാ വളര്‍ന്ന് സുന്ദരിയായി

അമ്മയിലെ ചിന്നു എവിടെ.. കേരളക്കര കീഴടക്കിയ ആ പെണ്‍കുട്ടി ഇതാ വളര്‍ന്ന് സുന്ദരിയായി

By: Rohini
Subscribe to Filmibeat Malayalam

മാളവിക മണിക്കുട്ടന്‍ എന്ന നടിയെ തിരിച്ചറിയാന്‍ അത്രയും പറഞ്ഞാല്‍ മതി, അമ്മയിലെ ചിന്നു. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മ എന്ന സീരിയലിലെ ചിന്നു എന്ന കഥാപാത്രത്തെ അത്രയേറെ മലയാളികള്‍ സ്‌നേഹിച്ചിരുന്നു. അമ്മയ്ക്ക് ശേഷം മാളവികയെ ആരും കണ്ടില്ല.

ഇപ്പോഴിതാ മാളവികയുടെ ഒരു ജിഫ് വീഡിയോ പുറത്ത് വന്നിരിയ്ക്കുന്നു. പട്ട് പാവാടയും കുപ്പായവുമിട്ട് തിരിയുന്നതാണ് വീഡിയോയില്‍ കാണുന്നത്. വളര്‍ന്ന് വലിയ കുട്ടിയായിരിയ്ക്കുന്നു, മലയാളികളുടെ ചിന്നു.

malavika

മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് മാളവിക മണിക്കുട്ടന്‍ കരിയര്‍ ആരംഭിച്ചത്. സൂപ്പര്‍സ്റ്റാറിന്റെ പേരിലുള്ള അവാര്‍ഡ് സ്വന്തമാക്കിയിട്ടും മാളവിക മണിക്കുട്ടന് മലയാള സിനിമകളിലൊന്നും അവസരം ലഭിച്ചിരുന്നില്ല. അമ്മ എന്ന സീരിയലിന് ശേഷം ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നു.

കണ്ടാല്‍ കേരളത്തിലെ ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന കുട്ടിയെപ്പോലെ തോന്നുമെങ്കിലും ദുബായി മലയാളിയാണ് മാളവിക. ഒരു മമ്മൂട്ടി ചിത്രത്തിലൂടെ തന്നെ മാളവിക മലയാളത്തിന്റെ വെള്ളിവെളിച്ചത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം

English summary
Do you remember Malavika Manikkuttan
Please Wait while comments are loading...

Malayalam Photos

Go to : More Photos