സിദ്ധുവിന് വീണ്ടും നെഞ്ചുവേദന, സുമിത്രയോട് അത് മാത്രം ചെയ്യരുത്,അഭ്യർത്ഥനയുമായി കുടുംബവിളക്ക് ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരിയിൽ ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ബംഗാളി പരമ്പര ശ്രീമേയിയുടെ മലയാളം പതിപ്പാണ് സീരിയൽ. മലയാളത്തെ കൂടാതെ തമിഴ് , തെലുങ്ക്, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണമാണ് സീരിയലിന് ലഭിക്കുന്നത്. ഗുഡ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ചിത്ര ഷേണായി ആണ് മലയാളത്തിൽ സീരിയൽ നിർമ്മിക്കുന്നത്.

സുമിത്ര എന്ന സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്. നടി മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. ജീവിതത്തിൽ സുമിത്രയ്ക്ക് നേരിടേണ്ട വരുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് കുടുംബവിളക്കിൽ പറയുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്. റേറ്റിംഗിൽ ആദ്യ സ്ഥാനത്താണ് കുടുംബവിളക്ക്. കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് ആരാധകരുണ്ട്.

കുടുംബവിളക്ക്

ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിച്ച ഒരു പാവം വീട്ടമ്മയാണ് സുമിത്ര. കുടുംബം ലോകമായി കണ്ട് ജീവിച്ച ഈ വീട്ടമ്മയ്ക്ക് എന്നും അവഗണന മാത്രമായിരുന്നു ലഭിച്ചത്. ഭർത്താവ് സിദ്ധാർത്ഥും മക്കളും ഇവരെ അവഗണിക്കുകയായിരുന്നു. എങ്കിലും ആരോടും ഒരു പരാതിയോ പരിഭവമോ ഈ വീട്ടമ്മ പറഞ്ഞിരുന്നില്ല . കുടുംബത്തിന് വേണ്ടി സ്വന്തം സന്തോഷങ്ങൾ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തുടക്കം മുതലെ രണ്ടാമത്തെ മകൻ പ്രതീഷും ഭത്യപിതാവ് ശിവദാസ് മേനോനുമായിരുന്നു സുമിത്രയ്ക്ക കൂട്ടായി നിന്നിരുന്നത്.

സിദ്ധുവിന്റെ പതവും സുമിത്രയുടെ  വിജയവും

സുമിത്രയുടേയും സിദ്ധാർത്ഥിന്റേയും ജീവിതത്തിലേയ്ക്ക് വേദിക എത്തുന്നതോടെയാണ് പ്രശ്നങ്ങൾ തുടക്കുന്നത്. സുഹൃത്തായ വേദികയെ വിവാഹം കഴിക്കാൻ വേണ്ടി സിദ്ധു സുമിത്രയെ ഉപേക്ഷിക്കുന്നു. അമ്മ സരസ്വതിയും സഹോദരി ശരണ്യയുമായിരുന്നു വേദിക - സിദ്ധാർത്ഥ് ബന്ധത്തെ പിന്തുണച്ചത്. വിവാഹത്തിന് ശേഷമാണ് കുടുംബവിളക്കിന്റെ കഥ ആകെ മാറുന്ന്. വിവാഹത്തോടെ സിദ്ധാർത്ഥിന്റെ പതനവും സുമിത്രയുടെ വിജയവും തുടങ്ങുകയായിരുന്നു. സിദ്ധു ജീവിതത്തിൽ നിന്ന് പോയതിന് ശേഷം സുമിത്രയ്ക്ക് വിജയം മാത്രമായിരുന്നു ജീവിതത്തിൽ. അമ്മായി അച്ഛൻ ശിവദാസ് മേനോന്റെ സഹായത്തോടെ സ്വന്തമായി ബിസിനസ് ആരംഭിക്കുന്നു. സംരംഭം വൻ വിജയമായിരുന്നു.

വേദികയുമായുള്ള  അകൽച്ച

എന്നാൽ വേദികയുമായുള്ള വിവാഹത്തിന് ശേഷം സിദ്ധുിവിന് കഷ്ടകാലം തുടങ്ങുകയായിരുന്നു. സുമിത്രയെ തോൽപ്പിച്ച് സമ്പത്ത് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വേദിക സിദ്ധുവിന് വിവാഹം കഴിക്കുന്നത്. എന്നാൽ കല്യാണത്തോടെ എല്ലാം മാറുകയായിരുന്നു. വേദിക വിചാരിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ നടന്നത്. വിവാഹത്തോടെയാണ് വേദികയുടെ യഥാർത്ഥ സ്വഭാവം സിദ്ധുവിന് മനസ്സിലായത്. ഇതോടെ വേദികയുമായി അകലുകയായിരുന്നു. സുമിത്രയെ തോൽപ്പിക്കുക എന്നതായിരുന്നു വേദികയുടെ ലക്ഷ്യം. ഇതിനായി എന്ത് ചെയ്താലും അത് അവസാനം വേദികയുടെ തലയിൽ ആവുകായിരുന്നു. ആദ്യം സിദ്ധാർത്ഥ് വേദികയെ പറഞ്ഞ് തിരുത്താൻ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. സിദ്ധാർഥിനോടൊപ്പം താങ്ങായി നിൽക്കുന്ന ഭാര്യ അല്ല വേദിക എന്ന് അറിഞ്ഞതോടെയാണ് ഇവർക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. എന്നാൽ അപ്പോഴും രക്ഷകയായി സുമിത്ര എത്താറുണ്ടായിരുന്നു,

മാപ്പ് പറഞ്ഞ്  സിദ്ധു

സുമിത്രയുടെ വളർച്ചയിൽ കലി ഇളകിയ വേദിക സുമിത്രയെ കള്ളക്കേസിൽ കുടുക്കി ജയിൽ അടക്കുകയായിരുന്നു. ഇതോടെ വേദികയുമായി സിദ്ധു തെറ്റുകയായിരുന്നു. കേസിന് പിന്നിൽ വേദികയാണെന്ന് മനസ്സിലാക്കിയ സിദ്ധു ഇവരെ വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത വേദികയെ രക്ഷിക്കാൻ സിദ്ധു പോലീസ് സ്റ്റേഷനിലും എത്തിയിരുന്നില്ല. സുമിത്രയായിരുന്നു വേദികയെ പുറത്ത് ഇറക്കിയത്. വേദിക വീട് വിട്ട് പോയതോടെ സിദ്ധു ശ്രീനിലയത്തുള്ളവരുമായി അടുക്കുകയായിരുന്നു. ഇത് വേദികയെ ചൊടിപ്പിച്ചിരുന്നു. വേദികയുടെ വാക്കുകൾ സിദ്ധുവിനെ ആശുപത്രിയിൽ വരെ എത്തിക്കുകയായിരുന്നു. അപ്പോഴും കൈ താങ്ങായത് സുമിത്രയായിരുന്നു. രാത്രിയിൽ നെഞ്ച് വേദന വന്ന സിദ്ധാർത്ഥിനെ ആശുപത്രിയിൽ കൊണ്ട് പോയത് സുമിത്രയായിരുന്നു. സുമുത്രയോട് ചെയ്തു പോയ തെറ്റിനെല്ലാം സിദ്ധാർത്ഥ് മാപ്പ് പറയുകയും ചെയ്തു,

പുതിയ എപ്പിസോഡ്

മരുമകൾ സഞ്ജനയ്ക്ക് സ്വന്തം കമ്പനിയിൽ ജോലി കൊടുക്കുക്കാൻ ഒരുങ്ങുകയാണ് സിദ്ധു. വേദികയുടെ പോസ്റ്റാണ് സഞ്ജനയ്ക്ക് നൽകുന്നത്. മരുമകൾക്ക് ജോലി കൊടുക്കുന്നത് വേദികയെ ആകെ ചൊടിപ്പിച്ചിട്ടുണ്ട്. ജോലി കളയാനുള്ള പഠിച്ച പണി പതിനെട്ടും നോക്കുകയാണ് വേദിക. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡ് ആണ്. സിദ്ധുവിന് വീണ്ടും നെഞ്ച് വേദന വരുകയാണ്. വേദികയുടെ വാക്കുകളാണ് സിദ്ധുവുന് വീണ്ടും നെഞ്ചു വേദന വരാനുളള കാരണം. ഇത്തവണയും രക്ഷകയായത് സുമിത്ര തന്നെയായിരുന്നു. സുമിത്രയാണ് തന്റെ രക്ഷകയെന്ന സിദ്ധാർത്ഥിന് മനസ്സിലാവുകയാണ്. സുമിത്ര തന്നെയാണ് തന്ഡറെ രക്ഷയെന്ന് അച്ഛൻ സുദ്ധുവിനോട് പറയുകയാണ്. കുടുംബവിളക്ക് മറ്റൊരു കഥാപാശ്ചാത്തലത്തിലേയ്ക്ക് സഞ്ചരിക്കുകയാണ് ഇപ്പോൾ.

കമന്റ്

എല്ലാവരും കൂടി സിദ്ധുവിനേയും സുമിത്രയേയും ഒന്നിപ്പിക്കുകയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ആപത്തിൽ നിന്നെല്ലാം സിന്ധുവിനെ സുമിത്ര രക്ഷിച്ചു എന്നുവച്ച് എല്ലാവരും കൂടി അവരെ രണ്ടുപേരെയും വീണ്ടും ഒന്നിപ്പിക്കരുതെന്നാണ് ആരാധകരുടെ അഭ്യർത്ഥന. സിദ്ധുവിന്റെ മനം മാറ്റം പ്രേക്ഷകരെ സന്തോഷിച്ചിട്ടുണ്ടെങ്കിലും സിദ്ധു ഇതൊക്ക അനുഭവിക്കണമെന്നാണ് പറയുന്നത്. '' നന്മ മരം ആയ സുമിത്രയെ കളഞ്ഞു വേദികയുടെ അടുത്ത് പോയതല്ലേ സിദ്ധാർത്ഥം കുറച്ചു അനുഭവിക്കണം. ഇപ്പോഴെങ്കിലും സുമിത്രയുടെ വില മനസ്സിലായല്ലോ എന്നു ചോദിക്കുന്നുണ്ട്,. സംഭവമൊക്കെ കൊള്ളാം. പക്ഷെ സിദ്ധു സുമിത്ര ഒന്നിക്കരുത്...നല്ലൊരു കഥയേ നശിപ്പിക്കരുത്...ഈ മല്ലികയുടെയും അച്ചാച്ചന്റെയും ഡയലോഗ് വല്ലാണ്ട് അങ്ങ് ഓവറാവുന്നുണ്ട്...ഹിന്ദി അനുപമയിലെ പോലെ interesting tracks കൊണ്ടുവരൂവെന്നും പ്രേക്ഷകർ പറയുന്നു.

Recommended Video

നവംബര്‍ 12ന് ദുല്‍ഖറിന്റെ കുറുപ്പ് ലോകമാകെ റിലീസ് | FilmiBeat Malayalam
താരങ്ങൾ

നടൻ കൃഷ്ണകുമാർ മേനോൻ ആണ് സുമിത്രയുടെ ഭർത്താവ് സിദ്ധാർത്ഥ് ആയി എത്തുന്നത് . നടി ശരണ്യ ആനന്ദ് ആണ് നെഗറ്റീവ് കഥാപാത്രമായ വേദികയെ അവതരിപ്പിക്കുന്നത്. വില്ലത്തി കഥാപാത്രമാണെങ്കിലും ശരണ്യയ്ക്ക് കൈനിറയെ ആരാധകരുണ്ട്. നൂപിൻ, ആനന്ദ് നാരായണൻ, ശ്രീലക്ഷ്മി എന്നിവരാണ് സിദ്ധുവിന്റേയും സുമിതയുടേയും മക്കളുടെ കഥാപാത്രമായ പ്രതീഷ്, അനിരുദ്ധ്, ശീതൾ എന്നീവരായി എത്തുന്നത്. സീരിയലിനെ പോലെ തന്നെ താരങ്ങൾക്കു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X