»   » എടുത്ത് ചാടി ജീവിതം നശിപ്പിക്കരുത്; അഞ്ച് വിവാഹം കഴിച്ച് തകര്‍ന്ന രേഖ രതീഷിന്റെ ഉപദേശം

എടുത്ത് ചാടി ജീവിതം നശിപ്പിക്കരുത്; അഞ്ച് വിവാഹം കഴിച്ച് തകര്‍ന്ന രേഖ രതീഷിന്റെ ഉപദേശം

Posted By: Rohini
Subscribe to Filmibeat Malayalam

പരസ്പരം എന്ന ടെലിവിഷന്‍ സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് ഇപ്പോള്‍ രേഖ രതീഷ് എന്ന അഭിനേത്രിയെ കുടുംബ പ്രേക്ഷകര്‍ക്ക് പരിചയം. സീരിയലില്‍ കുടുംബത്തെയും മക്കളെയും നോക്കുന്ന ഉത്തമ പത്‌നിയാണെങ്കിലും രേഖ രതീഷിന്റെ സ്വകാര്യ ജീവിതം അത്ര സുഖകരമല്ല. പ്രണയവും വിവാഹവുമൊക്കെയായി തകര്‍ന്നടിച്ച രേഖ ഇപ്പോള്‍ ജീവിതത്തില്‍ തനിച്ചാണ്.

മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത രേഖ രതീഷ്, എന്നിട്ട് രേഖ എന്ത് നേടി.. വീഡിയോ വൈറലാകുന്നു

ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പുതുതായി വരുന്ന അഭിനേതാക്കളോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോള്‍ രേഖ രതീഷ് പറഞ്ഞു, 'എടുത്ത് ചാടി ജീവിതം തകര്‍ക്കരുത്' എന്ന്. അനുഭവത്തില്‍ നിന്ന് പറയുമ്പോള്‍ അതിന് കാത് കൊടുക്കണം...

രേഖ പറഞ്ഞത്

എല്ലാ ഇന്റസ്ട്രിയിലും എന്ന പോലെ ചതിയുടെ കുഴികള്‍ സീരിയല്‍ രംഗത്തുമുണ്ട്. പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി സീരിയല്‍ - സിനിമാ മേഖലയില്‍ എത്തുമ്പോള്‍ ഒരുപാട് കരുതലുകള്‍ വേണം. ആദ്യമായി ഒരു സീരിയല്‍ സെറ്റിലെത്തുമ്പോള്‍ അച്ഛനെയോ അമ്മയെയോ കൂടെ കൂട്ടണം. സെറ്റ് പ്രൊഫഷണലാണെന്ന് തിരിച്ചറിഞ്ഞാല്‍, എല്ലാവരുമായി പരിചയത്തിലായി കഴിഞ്ഞാല്‍ പിന്നെ കുഴപ്പമില്ല. എടുത്ത് ചാടി ഒന്നും തീരുമാനിക്കരുത്. ആരെയും കണ്ണുമടച്ച് വിശ്വസിക്കരുത് എന്നൊക്കെയാണ് രേഖ രതീഷ് പുതുതായി വരുന്ന കുട്ടികളോട് പറയുന്നത്.

രേഖയുടെ ജീവിതം

സമ്പന്നമായ കുടുംബത്തിലാണ് രേഖ രതീഷ് ജനിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ അഭിനയ രംഗത്തെത്തി. നൃത്തവും അഭിനയവുമായി ജീവിതം തിരക്കിലായി. അതിനിടയില്‍ ഉണ്ടായ പ്രണയങ്ങളും വിവാഹങ്ങളും രേഖയെ തകര്‍ത്തു. അഞ്ച് വിവാഹം കഴിച്ച സീരിയല്‍ നടിയാണ് രേഖ എന്നത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. എന്നാല്‍ അഞ്ച് ദാമ്പത്യത്തിലും രേഖയ്ക്ക് സന്തോഷം കിട്ടിയില്ല. ഇപ്പോള്‍ ജീവിതത്തില്‍ തനിച്ചാണ്.

ആദ്യത്തെ വിവാഹം

തന്റെ പതിനെട്ടാമത്തെ വയസ്സിലായിരുന്നു രേഖ രതീഷിന്റെ ആദ്യത്തെ വിവാഹം. കോളേജ് പഠനകാലത്ത് യൂസഫ് എന്നയാളെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ ആ ദാമ്പത്യം അത്ര വിജയകരമായിരുന്നില്ല. ഒരു വിവാഹ മോചനത്തില്‍ അത് അവസാനിച്ചു.

നിര്‍മല്‍ പ്രകാശുമായി ബന്ധം

യൂസഫുമായി പിരിഞ്ഞ രേഖ നിര്‍മല്‍ പ്രകാശ് എന്ന നടനുമായി അടുത്തു. ആ പ്രണയം വിവാഹത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ അവിടെയും രേഖയ്ക്ക് വേദനയായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴേക്കും നിര്‍മല്‍ മരണപ്പെട്ടു.

വില്ലനായ കമാല്‍ റോയ്

കമാല്‍ റോയി എന്നയാളെയാണ് രേഖ മൂന്നാമത് വിവാഹം ചെയ്തത്. പക്ഷെ കമാല്‍ രേഖയുടെ ജീവിതത്തില്‍ പിന്നീടൊരു വില്ലനായി. ഒരുപാട് പീഡനങ്ങള്‍ തനിക്ക് സഹിക്കേണ്ടി വന്നിരുന്നു എന്ന് രേഖ വെളിപ്പെടുത്തിയിരുന്നു. ആ ദാമ്പത്യവും വിവാഹ മോചനത്തില്‍ അവസാനിച്ചു.

വിവാദമായ അഭിലാഷ് ബന്ധം

മീഡിയയില്‍ ജോലി ചെയ്യുന്ന അഭിലാഷ് എന്നയാളായിരുന്നു രേഖയുടെ നാലാമത്തെ ഭര്‍ത്താവ്. അഭിലാഷ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു. തന്റെ ഭര്‍ത്താവിനെ വിട്ടുകിട്ടാന്‍ അഭിലാഷിന്റെ ആദ്യ ഭാര്യ ഒരുപാട് നിയമ നടപടിയൊക്കെ സ്വീകരിച്ചത് വാര്‍ത്തയായിരുന്നു. ഈ ബന്ധത്തിലാണ് രേഖയ്ക്ക് അയാന്‍ എന്ന കുഞ്ഞ് പിറന്നത്.

അഞ്ചാം കെട്ട്

അഭിലാഷുമായുള്ള വിവാഹ ബന്ധവും രേഖയ്ക്ക് അധികനാള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. ആ ബന്ധവും വേര്‍പിരിഞ്ഞു. അഞ്ചാമതും രേഖ ഒരു വിവാഹം കഴിച്ചു. അതും ഇപ്പോള്‍ നിലവിലില്ല എന്നാണ് കേള്‍ക്കുന്നത്. മകന്‍ അയാനിനൊപ്പം ചെന്നൈയിലാണ് നടി ഇപ്പോള്‍ താമസം.

English summary
Don't Spoil your life - Rekha Ratheesh

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam