മേഘ്‌നയും ഭര്‍ത്താവും വേര്‍പിരിയാനുള്ള കാരണം; വിവാഹമോചിതനെ കല്യാണം കഴിക്കാനുള്ള കാരണത്തെ കുറിച്ച് ഡിവൈന്‍

സീരിയല്‍ നടി മേഘ്‌ന വിന്‍സെന്റും ഭര്‍ത്താവായിരുന്ന ഡോണ്‍ ടോണിയും തമ്മിലുള്ള വിവാഹവും വിവാഹമോചനവുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഇരുവരും വേര്‍പിരിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡോണ്‍ രണ്ടാമത് വിവാഹിതനാവുകയും ചെയ്തു. ഇപ്പോള്‍ ഡോണിനെ പോലെ തന്നെ ഭാര്യ ഡിവൈന്‍ ക്ലാരയും മലയാളികള്‍ക്ക് സുപരിചിതയാണ്.

പട്ട് സാരി ഉടുത്ത് പൂക്കളമിട്ട് സുജ വരുണീ, അതീവ സുന്ദരിയായിട്ടുള്ള നടിയുടെ ഫോട്ടോസ് കാണാം

ഡോണിന്റെ സഹോദരിയും സീരിയല്‍ നടിയുമായ ഡിംപിള്‍ റോസ് യൂട്യൂബ് വീഡിയോയിലൂടെ നാത്തൂനെ കുറിച്ച് പറയാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് ഡിവൈന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനിടെ സ്വന്തമായ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിവൈനിപ്പോള്‍.

 മേഘ്‌നയെ കുറിച്ച് ഡോണിന്റെ രണ്ടാം ഭാര്യ

തനിക്ക് വന്ന 187 ചോദ്യങ്ങളില്‍ 150 എണ്ണവും എന്ത് കൊണ്ടാണ് ഞാന്‍ രണ്ടാമത് വിവാഹം കഴിക്കുന്ന ആളെ തിരഞ്ഞെടുത്തു എന്നതാണ്. ഏറ്റവും കൂടുതല്‍ വന്ന ചോദ്യത്തിന് ഒരുമിച്ച് ഉത്തരം പറയാമെന്നാണ് താന്‍ കരുതുന്നതെന്ന് ഡിവൈന്‍ പറയുന്നു. നെഗറ്റീവ് കമന്റുകള്‍ കാണുമ്പോള്‍ പ്രത്യേകിച്ച് ഫീലൊന്നും തോന്നാറില്ല. ഒരുവിധം എല്ലാവര്‍ക്കും മറുപടി കൊടുക്കും. അവര്‍ക്കും അഭിപ്രായം പറഞ്ഞിട്ട് പോവാന്‍ അവകാശം ഉണ്ടല്ലോ. വിവാഹത്തിന് മുന്‍പ് പ്രണയം ഉണ്ടായിരുന്നോ എന്നതാണ് മറ്റൊരു ചോദ്യം. അങ്ങനെ ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടാവുമോ? തീര്‍ച്ചയായും എനിക്കും ഉണ്ടായിരുന്നു. പക്ഷേ പൊട്ടി പോയി.

 മേഘ്‌നയെ കുറിച്ച് ഡോണിന്റെ രണ്ടാം ഭാര്യ

പെട്ടെന്നൊരു ദിവസം വന്ന ആലോചനയില്‍ എടുത്ത തീരുമാനം അല്ല ഇത്. ഒരു മാസത്തോളം എടുത്താണ് ആലോചിച്ചത്. വീട്ടുകാര്‍ക്ക് കാര്യമായ എതിര്‍പ്പ് ഇല്ലായിരുന്നു. എന്റെ ഇഷ്ടം എന്നേ പറഞ്ഞിരുന്നുള്ളു. അമ്മയുടെ വീട്ടില്‍ ഇത് വേണോ എന്ന് ചോദിച്ചിരുന്നു. ഒന്നാം കല്യാണം ആണെങ്കിലും രണ്ടാമത്തേത് ആണെങ്കിലും നമ്മള്‍ അന്വേഷിക്കും. അപ്പോള്‍ അവര്‍ ജെനുവിന്‍ ആണെന്ന് മനസിലായി. അതുകൊണ്ട് ഞാന്‍ ഓക്കെ പറഞ്ഞു.

  മേഘ്‌നയെ കുറിച്ച് ഡോണിന്റെ രണ്ടാം ഭാര്യ

മേഘ്‌നയെ പിന്നെ കണ്ടിട്ടുണ്ടോന്നാണ് അടുത്ത ചോദ്യം. പിന്നെ എന്നല്ല മുന്‍പും മേഘ്‌നയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മേഘ്‌നയോട് എനിക്കെന്തിനാണ് ദേഷ്യം. എനിക്ക് അവരെ പേഴ്‌സണലി അറിയില്ല. അവരോട് ദേഷ്യം തോന്നേണ്ട കാര്യമെന്താണ്. എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ്. വിവാഹശേഷം ആരും അവരെ കണ്ടിട്ടില്ല. മേഘ്‌നയും ഡോണും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് ഒരാള്‍ ചോദിച്ചിരുന്നു. ഞാനെങ്ങനെയാണ് അത് പറയുക. ഞാന്‍ അല്ല അത് പറയേണ്ടത്. അക്കാര്യം പറയുന്നത് പോലും ശരിയല്ല. അത് പറയാന്‍ യാതൊരുവിധ താല്‍പര്യവും എനിക്കില്ല. ആലോചന വരുമ്പോഴാണ് അവര്‍ ഡിവോഴ്‌സ്ഡ് ആയെന്ന് ഞാനും അറിയുന്നത്.

 മേഘ്‌നയെ കുറിച്ച് ഡോണിന്റെ രണ്ടാം ഭാര്യ

വീട്ടിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഡിംപിള്‍ ആണോന്ന ചോദ്യത്തിന് അവള്‍ ചെയ്യുന്ന വീഡിയോയില്‍ കൂടുതലും സംസാരിക്കുന്നത് അങ്ങനെയാണ്. ബാക്കി എല്ലാവരും നന്നായി സംസാരിക്കുന്നവരാണ്. വീട്ടിലെ തീരുമാനങ്ങള്‍ എടുക്കുന്നത് ഡിംപിള്‍ അല്ല. എല്ലാവരും തുല്യമായി തന്നെയാണ്. ഡിംപിളും ഡോണും തമ്മില്‍ ഓവര്‍ അറ്റാച്ച്‌മെന്റ് ആണെങ്കില്‍ എനിക്ക് കുഴപ്പമൊന്നുമില്ല. അദ്ദേഹം കണിശക്കാരനായ ഭര്‍ത്താവ് അല്ല. സാധാരണ പോലെയാണ്.

 മേഘ്‌നയെ കുറിച്ച് ഡോണിന്റെ രണ്ടാം ഭാര്യ

നമ്മള്‍ പെട്ടെന്ന് വിഷമിക്കുന്നത് അദ്ദേഹത്തിന് വേഗം മനസിലാവും. ഒന്ന് മുഖം മാറിയാല്‍ തന്നെ ചോദിക്കും. എന്താ പ്രശ്‌നം, പറയൂ എന്ന്. അതാണ് ഭര്‍ത്താവില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഡോണ്‍ ചേട്ടന് പ്രത്യേകിച്ച് ഒരു എക്‌സ്പ്രഷനും ഇല്ലായിരുന്നു. സത്യം പറഞ്ഞാല്‍ ആ മൊമന്റില്‍ എനിക്ക് വിഷമം വന്നു. പിന്നെ ഡാഡിയോടും മമ്മിയോടും പറയാമെന്ന് പറഞ്ഞു. ഡാഡി എനിക്ക് കണ്‍ഗ്രാറ്റ്‌സ് പറഞ്ഞപ്പോള്‍ മമ്മി കരഞ്ഞ് പോയി. ഡോണ്‍ ചേട്ടനും സന്തോഷമുണ്ട്. പക്ഷേ അതൊന്നും പുറത്ത് കാണിക്കില്ല.

Recommended Video

ചന്ദനമഴയിലെ അമൃത തിരിച്ചുവരുന്നു? | Filmibeat Malayalam

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X