പേളിയിൽ നിന്ന് ശ്രീനി ആ ഉറപ്പു വാങ്ങി!! പാതി മനസ്സോടെ പേളി സമ്മതിച്ചു, ഹൃദയ സ്പർശിയായ നിമിഷം കാണാം
താൻ ഈ എലിമിനേഷനിൽ പുറത്തു പോകുമെന്ന് ശ്രീനീ പറഞ്ഞു
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രീനീഷും. പ്രിയപ്പെട്ട അവതാരിക ആരാണെന്ന് ചോദിച്ചാൽ ആദ്യം പറയുന്ന പേര് പേളിയുടേതായിരിക്കും. കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെ പേളിയെ ഇഷ്ടമാണ്. അതു പോലെ മലയാളി കടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനീഷ് അരവിന്ദ്. ഏഷ്യനെറ്റ് തന്നെ സംപ്രേക്ഷണം ചെയ്ത് സീരിയലിലൂടെ മലയാള മിനിസ്ക്രീനിലേയ്ക്ക് എത്തുകയും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാകുകയായിരുന്നു ശ്രീനി.
ബിഗ് ബോസിൽ ഇങ്ങനെയൊരു ട്വിസ്റ്റ് ഒരിക്കൽ പോലും പ്രേക്ഷകർ ആരും പ്രതീക്ഷിച്ചില്ല. ബിഗ് ബോസ് ഹൗസിൽ ഒരു പ്രണയം മൊട്ടിടുമോ? അതു പേളി മാണി. ഇത് പ്രേക്ഷകരിലും അതു പോലെ മത്സരാർഥികളിലും ഞെട്ടലുണ്ടാക്കിരുന്നു. വളരെ നിശബ്ദനായ ആവശ്യമുളള കാര്യത്തിന് മാത്രം സംസാരിക്കുന്ന വ്യക്തിയാണ് സ്രീനി. എന്നാൽ പേളിയോ . എല്ലാവരോടും സംസാരിക്കുകയും കളിച്ച് ചിരിച്ച് നടക്കുന്ന ഒരു കുട്ടി. ഇവർക്കിടയിൽ പ്രണയമുണ്ടോ വീട്ടിലെ അംഗങ്ങൾ മുതൽ പ്രേക്ഷകർ വരെ ചോദിക്കുന്നുണ്ട്. സംശയങ്ങൾക്കുളള ഉത്തമ മറുപടിയാണ് ശ്രീനിയുടേയും പോളിയുടേയും രാത്രിയിലെ ഈ സംഭാഷണം... തുടർന്ന് വായിക്കാം...

പ്രണയ ജോഡികൾ
ബിഗ് ബോസ് ഹൗസിലെ പ്രണയജോഡികൾ എന്നാണ് ശ്രീനീഷിനേയും പേളിയേയും അറിയപ്പെടുന്നത്. എല്ലാവരുമായി വളരെ പെട്ടെന്ന് തന്നെ കൂട്ടാവുന്ന പ്രകൃതക്കാരിയാണ് പേളി. എന്നാൽ ബിഗ് ബോസ് ഹൗസിലെ പേളിയുടെ പെരുമാറ്റം ഞെട്ടിച്ചിരുന്നു. ആരുമായും അധികം മിണ്ടാത്ത അടങ്ങി ഒതുങ്ങി നടക്കുന്ന പേളിയെയായിരുന്നു ആദ്യ കുറച്ച് ദിനങ്ങളിൽ കണ്ടത്. എന്നാൽ ശ്രീനീഷുമായി സൗഹൃദം ആരംഭിച്ചതോടു കൂടി മറ്റൊരു പേളിയെയായിരുന്നു ബിഗ്ബോസിൽ കണ്ടത്. അത്രയ്ക്ക് മാറ്റം സൃഷ്ടിച്ചു.

ആനവാൽ മോതിരം
പേളി ശ്രീനി പ്രണയം ബിഗ് ബോസ് ഹൗസിൽ വൻ ചർച്ച വിഷയം തന്നെയായിരുന്നു. ശ്രീനി പേളിയ്ക്ക് ആനവാൽ മോതിരം നൽകിയതോടെ ആ ഈ പ്രണയകഥ വീട്ടിലും നാട്ടിലും പാട്ടായി. പേളിയ്ക്ക് ധൈര്യത്തിന് വേണ്ടിയാണ് മോതിരം നൽകിയതെന്ന് ശ്രീനി കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇവരുടെ രാത്രികാലങ്ങളിലുളള സംസാരവും നോട്ടവുമെല്ലാം മത്സരാർഥികളിൽ സംശയം ജനിപ്പിച്ചിരിന്നു. ആന വാൽ മോതിരത്തെ കുറിച്ച് മോഹൻലാലൽ തന്നെ ചോദിച്ചിരുന്നു.

ഇഷ്ടം തുടങ്ങിയത് എപ്പോൾ
എന്നാൽ ഗോസിപ്പുകൾ ശരിവയ്ക്കും രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. ഒരു ദിവസ ഇഷ്ടത്തെപ്പറ്റി പേളിയോട് ശ്രീനീ ചോദിച്ചിരുന്നു. പേളിയ്ക്ക് എപ്പോൾ മുതലാണ് തന്നെ ഇഷ്ടമായതെന്നായിരുന്നു ശ്രീനിയുടെ ചോദ്യം. എന്നാൽ പേളിയ്ക്ക് കൃത്യമായ ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല. ഇത്രയും വലിയ ചോദ്യം തുടക്കത്തിൽ ചോദിക്കരുതെന്ന് പേളി ഉത്തരം നൽകി ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാൽ പേളിയെ അങ്ങനെ വിടാൻ ശ്രീനി തയ്യാറായില്ല. തന്റെ എന്ത് സ്വഭാവമാണ് പേളിയ്ക്ക് ഇഷ്ടമായതെന്ന് ശ്രീനി വീണ്ടും ചോദിച്ചു. എന്നാൽ തനിയ്ക്ക് മുഴുവനായി ഇഷ്ടമാണെന്ന് പേളി പറഞ്ഞു.

കണ്ണിൽ കണ്ണിൽ നോക്കി
പേളിയുടെ കണ്ണുകളാണ് തനിയ്ക്ക് കൂടുതൽ ഇഷ്ടമെന്ന് ശ്രീനീഷ് പറഞ്ഞു. ബിഗ്ബോസ് ഹൗസിൽ മത്സരാർഥികൾ തമ്മിൽ കണ്ണുകളിൽ നോക്കിയിരിക്കുന്ന ഒരു ഗൈംയിം കളിച്ചിരുന്നു. അതിനും മുൻപും തന്റെ ഉളളിൽ ഉണ്ടായിരുന്നെന്നും ശ്രീനി പറഞ്ഞു. കൂടാതെ തനിയ്ക്കും ശ്രീനിയുടെ കണ്ണുകളാണ് കൂടുതൽ ഇഷ്ടമൊന്നും പേളിയും തുറന്ന് പറഞ്ഞു.

പേളി ഒരിക്കലും കരയരുത്
താൻ ഈ എലിമിനേഷനിൽ പുറത്തു പോകുമെന്ന് ശ്രീനീ പറഞ്ഞു. എന്നാൽ ചിരിച്ചു കൊണ്ട് തന്നെ യാത്രയാക്കണമെന്ന് പേലിയോട് ശ്രീനി ആവശ്യപ്പെട്ടു. താൻ കരയില്ലെന്നും. ഈ എലിമിനേഷന് താനാകും പുറത്തു പോകുകയെന്ന് പേളി പറഞ്ഞു. എന്നാൽ ഇല്ല ഇനിയും നിന്റെ കരച്ചിൽ ഇവിടെ ആവശ്യമുണ്ടെന്ന് ശ്രീനി പറഞ്ഞു


Click it and Unblock the Notifications











