twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാറുണ്ട്, മനോജ് കുമാറിന് ഉണ്ടായ അവസ്ഥ ഇതായിരുന്നു, ഡോക്ടർ പറയുന്നു

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ബീന ആന്റണിയും മനോജ് കുമാറും. മാത്യക ദമ്പതികളെന്നാണ് ഇവരെ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. സിനിമ വിശേഷങ്ങളും തങ്ങളുടെ സുഖങ്ങളും പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്താറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.

    ഗോസിപ്പ് വാർത്തകൾ പൊടി പൊടിക്കുമ്പോൾ ക്രിസ്തുമസ് പ്ലാനുമായി പ്രിയങ്ക, ഇതാണ് വലിയ പാരമ്പര്യംഗോസിപ്പ് വാർത്തകൾ പൊടി പൊടിക്കുമ്പോൾ ക്രിസ്തുമസ് പ്ലാനുമായി പ്രിയങ്ക, ഇതാണ് വലിയ പാരമ്പര്യം

    ദിവസങ്ങൾക്ക് മുൻപ് തനിക്ക് ബെൽസ് പാൾസി ഉണ്ടായതിനെക്കുറിച്ചും മനോജ് കുമാർ പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് തന്റെ ആരോഗ്യ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്. ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ ഇക്കാര്യം കേട്ടത്. ജീവിതത്തിലേയ്ക്ക് തിരിച്ച് വരുകയാണ്. ഇപ്പോഴിത മനോജ് കുമാറിന്റെ അവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് ഡോക്ടർ രാജേഷ് കുമാർ. മനോജ് കുമാറിന്റെ അവസ്ഥയെ കുറിച്ച് ചോദിച്ച് കൊണ്ട് നിരവധി സന്ദേശങ്ങളും മെസേജുകളും തനിക്ക് വരുന്നുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് അസുഖത്തെ കുറിച്ച് ഡോക്ടർ പറയുന്നത്.

    ഭാവനയെ തിരിച്ചറിഞ്ഞു, തന്നെ കണ്ടപ്പോൾ ഇവൻ ആരാണെന്ന് ചോദിച്ചു, ആ അനുഭവം പറഞ്ഞ് ആസിഫ് അലിഭാവനയെ തിരിച്ചറിഞ്ഞു, തന്നെ കണ്ടപ്പോൾ ഇവൻ ആരാണെന്ന് ചോദിച്ചു, ആ അനുഭവം പറഞ്ഞ് ആസിഫ് അലി

    ബാലയ്യയെ വെച്ച് സിനിമ ചെയ്യില്ല, നടന്റെ മുഖത്ത് നോക്കി പറഞ്ഞ് രാജമൗലി, കാരണം ഇതാണ്...ബാലയ്യയെ വെച്ച് സിനിമ ചെയ്യില്ല, നടന്റെ മുഖത്ത് നോക്കി പറഞ്ഞ് രാജമൗലി, കാരണം ഇതാണ്...

    ഡോക്ടറുടെ വാക്കുകൾ

    അദ്ദേഹത്തെ കാണുമ്പൊൾ തന്നെ അറിയാം അദ്ദേഹത്തിന്റെ മുഖം ഒരു സൈഡിലേക്ക് കോടിയിട്ടുണ്ട്. അദ്ദേഹം സംസാരിക്കുമ്പോൾ ഒരു കണ്ണ് മാത്രം ആണ് അടയുന്നത്. മറ്റേ കണ്ണ് അനങ്ങുന്നില്ല. അത് ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകും. അദ്ദേഹത്തിന്റെ വെളിപ്പെടുത്തതിലിന്ശേ ഷം നിരവധി മെസേജുകൾ ആണ് എനിക്ക് ലഭിച്ചത് ഇത് സ്‌ട്രോക്ക് ആണോ പക്ഷാഘാതമാണോ, എന്നുള്ള സംശയങ്ങൾ ആണ് ആളുകൾ പങ്കുവച്ചത്. രാജേഷ് കുമാർ സംസാരിച്ചു തുടങ്ങുന്നു.

    ആളുകളിൽ വരും

    ഇത് അത്യപൂർവം എന്ന് നമുക്ക് പറയാൻ ആകില്ല. കാരണം ഏകദേശം ഒരു ലക്ഷം ആളുകളിൽ അമ്പതു അറുപത് പേരിലെങ്കിലും ഈ അസുഖം ബാധിക്കാവുന്നതാണ്. സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാറുണ്ട്. ചെറുപ്പക്കാരെ ബാധിക്കുന്നത് കുറവാണു എങ്കിലും പ്രായം ചെല്ലുന്നതിനു അനുസരിച്ചുകൊണ്ടും പ്രതിരോധശേഷി കുറയുന്നതിന് അനുസരിച്ചുകൊണ്ട് ഈ അസുഖം വരാം.

    നെർവുകൾ ഉണ്ടാവുന്ന പ്രശ്നം

    നമുക്കറിയാം തലച്ചോറാണ് നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളെയും നിയന്ത്രിക്കുന്നത്. അപ്പോൾ നമ്മുടെ മുഖത്തെ പേശികളെ നിയന്ത്രിക്കുന്ന നെർവുകൾ ഉണ്ട്. ഈ നെർവുകൾക്ക് രണ്ടു ശാഖയാണ് ഉള്ളത്. ഒന്ന് ഇടതുവശത്തുകൂടിയും, രണ്ട് വലതുവശത്ത്കൂടിയും ആണ് മുഖത്തേക്ക് വരുന്നത്. ഈ നാഡിക്ക് എന്തെങ്കിലും തരത്തിൽ കേടുപാടുകൾ ഉണ്ടായാൽ നമുക്ക് ആ നെർവുകൾ ഏതൊക്കെ ഭാഗത്താണോ സപ്ലൈ ചെയ്യുന്നത് ആ ഭാഗം അനങ്ങാതെ ആകും.

    മനോജ് കുമാറിന്റെ അസുഖം

    മനോജ് കുമാറിന് ഉണ്ടായ അവസ്ഥ ഇതായിരുന്നു. ഫേഷ്യൽ കനാലിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള നീർക്കെട്ട് ഉണ്ടായാൽ അത് ഫേഷ്യൽ നേർവിനെ കമ്പ്രെസ് ചെയ്യും. അതാണ് മുഖത്തിന്റെ ഏതെങ്കിലും ഭാഗത്തു പ്രശ്നം ഉണ്ടാകുന്നത്. നിങ്ങൾക്ക് ഏതെങ്കിലും ഫേഷ്യൽ പാൽസിയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചെറുതായി ആദ്യം അനുഭവപ്പെടുകയും, രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രോഗം നമുക്ക് കാണാൻ കഴിയും. രണ്ടുതരത്തിൽ ഇത് കണ്ടുവരാറുണ്ട്.

    Recommended Video

    തന്റെ ഭർത്താവിന് ബാധിച്ച അസുഖത്തെക്കുറിച്ച് ബീന മനോജ് പറയുന്നു | FilmiBeat Malayalam
    മുഖം കോടി പോകുന്ന അവസ്ഥ

    ഒന്ന് മുഖം മുഴുവനും താഴേക്ക് തൂങ്ങി ഇരിക്കുന്ന രീതിയിൽ കണ്ടുവരാറുണ്ട്. രണ്ട് ഒരു സൈഡിലേക്ക് മുഖം കോടി പോകുന്ന അവസ്ഥ. അദ്ദേഹത്തിന്റെ വീഡിയോ കാണുമ്പൊൾ മനസിലാകുന്നത് അതാണ്. ഇത് വരാൻ ഉള്ള കാരണം ഇത് വരെയും 90 ശതമാനം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പത്തുശതമാനം മാത്രമാണ് എന്താണ് കാരണം എന്ന് കണ്ടുപിടിച്ചിട്ടുള്ളത്.ആ പത്തുശതമാനത്തിൽ ഒന്ന് എന്ന് പറയുന്നത് ചിക്കൻ പോക്സ് ഫാമിലിയിൽ പെട്ട വൈറസാണ്. ഈ വൈറസ് വന്നു കഴിഞ്ഞാൽ നമ്മൾ അറിയില്ല. അത് പ്രതിരോധശേഷി ഇല്ലാതിരിക്കുന്ന സമയത്തോ നമ്മുക്ക് കണ്ടുതുടങ്ങാം. ഇതൊക്കെ കാരണങ്ങൾ പറയാം എങ്കിലും യഥാർത്ഥ കാരണം എന്തെന്ന് പറയാൻ ആകില്ല.

    Read more about: manoj kumar cinema serial
    English summary
    Dr Rajesh Kumar Opens Up About Actor Manoj Kumar's Bell's palsy Disease
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X