ഒടുവിൽ രജിത്തിനെ തേടി അദ്ദേഹത്തിന്റെ ചിന്നുവെത്തി! ബിഗ് ബോസിന് നന്ദി അറിയിച്ച് രജിത്തിന്റെ വീഡിയോ

ബിഗ് ബോസ് രണ്ടാം പതിപ്പിലൂടെ ശ്രദ്ധേയനായി മാറിയിരിക്കുകയാണ് ഡോ. രജിത് കുമാര്‍. വീടിനുള്ളില്‍ ഒറ്റയ്ക്ക് നടന്നതോടെയാണ് അദ്ദേഹത്തെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത്. അതിവേഗം വലിയൊരു ആരാധക പിന്‍ബലം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ബിഗ് ബോസിലെത്തുന്നതിന് മുന്‍പുള്ള അദ്ദേഹത്തിന്റെ ഇമേജില്‍ മാറ്റം സംഭവിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായി പുറത്ത് പോകേണ്ടി വന്നതോടെ ആരാധകരും നിരാശയിലായി. പുറത്ത് വന്ന രജിത്തിന്റെ അഭിമുഖങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്നും ലഭിച്ചിരുന്ന ചിന്നു എന്ന പാവ തന്നെ തേടി വീട്ടിലെത്തിയ കഥ അദ്ദേഹം പറഞ്ഞിരിക്കുകയാണ്. പുതിയതായി ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് ചിന്നുവിനെ കൊണ്ട് തന്ന കാര്യം രജിത് വെളിപ്പെടുത്തിയത്.

 രജിതിന്റെ ചിന്നു തിരിച്ച് വന്നു

വളരെ സന്തോഷമുണ്ട്. ഞാന്‍ ഏറെ പ്രതീക്ഷിച്ചിരുന്നതാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വില്‍ എനിക്ക് വളരെയധികം ശക്തി പകര്‍ന്ന ഒരു പോസിറ്റീവ് എനര്‍ജിയുടെ ഉറവിടമായ എന്റെ ചിന്നുവിനെ എനിക്ക് തിരിച്ച് തന്ന ഏഷ്യാനെറ്റിന് ഞാന്‍ നന്ദി പറയുന്നു. ഇടയ്ക്ക് ഞാന്‍ അറിഞ്ഞിരുന്നു, ലോക മലയാളി സമൂഹത്തില്‍ ആരൊക്കെയോ എനിക്ക് ചിന്നുവിനെ എത്തിച്ച് തരണമെന്ന് റിക്വസ്റ്റ് ചെയ്തിരുന്നു. അവരുടെയൊക്കെ ആഗ്രഹം പോലെ ഏഷ്യാനെറ്റ് ഇന്ന് ചെന്നൈയില്‍ നിന്നും എന്റെ ചിന്നുവിനെ വീട്ടില്‍ എത്തിച്ച് തന്നു. എല്ലാവരോടും നന്ദി അറിയിക്കുകയാണെന്നും രജിത് പറയുന്നു.

രജിതിന്റെ ചിന്നു തിരിച്ച് വന്നു

മത്സരിക്കാന്‍ എത്തിയ എല്ലാവര്‍ക്കും തന്നെ ബിഗ് ബോസില്‍ നിന്നും ഓരോ ടേഡി ബീയര്‍ നല്‍കിയിരുന്നു. ചിന്നു എന്നാണ് പാവയ്ക്ക് രജിത്ത് പേരിട്ടിരുന്നത്. ഇതിന്റെ പേരില്‍ നേരത്തെ ബിഗ് ബോസിനുള്ളില്‍ വഴക്കും നടന്നിരുന്നു. രജിത്ത് പുറത്തായ സ്ഥിതിയ്ക്ക് അദ്ദേഹത്തിന്റെ ചിന്നുവിനെ തനിക്ക് വേണമെന്ന് ദയ അശ്വതി ആവശ്യപ്പെട്ടിരുന്നെങ്കിലും മറ്റ് മത്സരാര്‍ഥികള്‍ അതിന് സമ്മതിച്ചിരുന്നില്ല. ഒടുവിലത് രജിത്തിന്റെ കൈയിലേക്ക് തന്നെ എത്തിയിരിക്കുകയാണ്.

 രജിതിന്റെ ചിന്നു തിരിച്ച് വന്നു

ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. തുടക്കം മുതല്‍ അദ്ദേഹത്തെ മത്സരാര്‍ഥികളെല്ലാം ഒറ്റപ്പെടുത്തിയെങ്കിലും പുറത്ത് വലിയൊരു പിന്തുണയാണ് ലഭിച്ചത്. ലക്ഷക്കണക്കിന് ആളുകളുള്ള രജിത് ആര്‍മി പെട്ടെന്നാണ് വലുതായത്. എല്ലാ ആഴ്ചകളിലും നോമിനേഷനില്‍ രജിത് ഉണ്ടായിരുന്നെങ്കിലും വോട്ട് ലഭിക്കുന്നതിന്റെ ബലത്തില്‍ എലിമിനേഷനില്‍ നിന്നെല്ലാം രജിത് രക്ഷപ്പെടുകയായിരുന്നു.

രജിതിന്റെ ചിന്നു തിരിച്ച് വന്നു

ഷോ യില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു രജിത് കുമാര്‍ പുറത്താവുന്നത്. ഒരു ടാസ്‌കിനിടെ സഹമത്സരാര്‍ഥിയായിരുന്ന രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചത് വലിയ പ്രശ്‌നമാവുകയായിരുന്നു. സ്‌കൂള്‍ കുട്ടികളായി മാറിയതിന് ശേഷം ക്ലാസ് റൂമിലിരുന്ന് ചെയ്യുന്നൊരു ടാസ്‌കായിരുന്നു ഇത്. രേഷ്മയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമില്ലാതെ ഇരിക്കവേയായിരുന്നു രജിത് ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍ മറ്റൊരാളെ ശാരീരികമായി ഉപദ്രവിക്കുന്നത് ബിഗ് ബോസ് നിയമാവലിയ്ക്ക് വിരുദ്ധമായതിനാല്‍ അദ്ദേഹത്തെ പുറത്താക്കി.

 രജിതിന്റെ ചിന്നു തിരിച്ച് വന്നു

അഞ്ച് ദിവസം തടവറയില്‍ കഴിഞ്ഞ രജിത് മോഹന്‍ലാല്‍ വന്ന ദിവസം ക്യാമറയ്ക്ക് മുന്നിലെത്തി. ശേഷം രേഷ്മയോട് മാപ്പ് പറഞ്ഞു. എന്നാല്‍ തിരിച്ച് അകത്തേക്ക് വരുന്നതിനോട് താല്‍പര്യമില്ലെന്ന് രേഷ്മ പറഞ്ഞതോടെ രജിത്തിന് മുന്നില്‍ പുറത്തേക്കുള്ള വഴി തുറന്നു. രജിത് പുറത്തേക്ക് പോവേണ്ടി വന്നത് മത്സരത്തിന് അകത്തും പുറത്തും വലിയ ചര്‍ച്ചയായി. എന്നാല്‍ അധികം വൈകാതെ ബിഗ് ബോസ് ഷോ തന്നെ അവസാനിക്കുകയായിരുന്നു.

 രജിതിന്റെ ചിന്നു തിരിച്ച് വന്നു

രാജ്യത്ത് കൊറോണ വൈറസ് ശക്തമായതിനെ തുടര്‍ന്നായിരുന്നു ബിഗ് ബോസ് അടക്കമുള്ള പരിപാടികള്‍ നിര്‍ത്താന്‍ തീരുമാനിക്കുന്നത്. അങ്ങനെ നൂറ് ദിവസങ്ങളിലായി നടത്തേണ്ട ഷോ എഴുപത്തിയഞ്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ അവസാനിപ്പിച്ചു. പുറത്ത് വന്നതിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ ബിഗ് ബോസ് അനുഭവങ്ങള്‍ എല്ലാവരും പങ്കുവെക്കാറുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X