രജിത് കുമാര്‍ പറഞ്ഞതൊക്കെ സത്യമായിരുന്നു! ഒരു ഡോക്ടര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് താരം

ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ഥി രജിത് കുമാറായിരുന്നു. ആദ്യ സീസണിലെ വിജയിയായ സാബു മോന്‍ ബിഗ് ബോസിലെത്തുന്നതിന് മുന്‍പുള്ള ചീത്തപേരെല്ലാം പുറത്തിറങ്ങിയതോടെ മാറിയിരുന്നു. അതുപോലെ തന്നെ ഡോ. രജിത് കുമാറിനെ കുറിച്ച് ആളുകള്‍ കൂടുതല്‍ അറിയുന്നത് ഷോ യിലൂടെയായിരുന്നു.

Recommended Video

രജിത് കുമാര്‍ പറഞ്ഞതൊക്കെ സത്യമായിരുന്നു | FilmiBeat Malayalam

മത്സരത്തിന്റെ തുടക്കം മുതല്‍ മറ്റ് മത്സരാര്‍ഥികളില്‍ നിന്നും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു രജിത്. അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങളായിരുന്നു അതിന് വഴിയൊരുക്കിയതും. ഉയര്‍ന്ന വിദ്യഭ്യാസം നേടിയ രജിത് പറയുന്ന പല കാര്യങ്ങളും തള്ള് ആണെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ചില ചിത്രങ്ങള്‍ അദ്ദേഹം പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുകയാണ്.

 rajith

ഡോക്ടര്‍ ആകാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും തനിക്ക് അതിന് കഴിഞ്ഞില്ല. എന്നാല്‍ തന്റെ ഒരുപാട് വിദ്യാര്‍ഥികള്‍ ഡോക്ടര്‍മാരായി വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ടെന്നായിരുന്നു ബിഗ് ബോസിനുള്ളില്‍ നിന്നും ഇടയ്ക്ക് രജിത് പറഞ്ഞത്. എന്നാല്‍ അത് വിശ്വസിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ആറ്റിങ്ങല്‍ ഗോകുലം ഹോസ്പിറ്റലില്‍ ഡോക്ടറായ അഷ്ടമിയും ഒത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് രജിത്.

ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിന് താഴെ ഇതാരാണെന്ന് ചോദിച്ച് ഒരുപാട് കമന്റുകള്‍ വരുന്നുണ്. എന്റെ പ്രിയ വിദ്യാര്‍ഥിനിയാണെന്ന് അദ്ദേഹം കുറിച്ചിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞിരുന്നത് സത്യമാണെന്ന് വീണ്ടും തെളിയുകയാണെന്ന് ആരാധകരും പറയുന്നു. പുതിയ ഫോട്ടോയ്ക്ക് വലിയൊരു പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

 rajith

മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരത്ത് നിന്നും ബോട്ടണിയില്‍ ബിരുദം നേടിയ രജിത് പന്തളം എന്‍എസ്എസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ഒന്നാം റാങ്കോട് കൂടി ബിരുദാനന്തര ബിരുദവും നേടി. സൈറ്റോജെനിറ്റിക്‌സില്‍ എംഫില്‍. മൈക്രോ ബയോളജിയില്‍ പിഎച്ച്ഡി, ബിഎഡ്, ലൈബറി സയന്‍സില്‍ ബിരുദവും സൈക്കോ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദവും വേദാന്തത്തില്‍ ഒരു ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ജീന്‍സ് ഇടരുതെന്ന് അടക്കമുള്ള രജിത്തിന്റെ ചില വിവാദ പ്രസ്താവനകളായിരുന്നു അദ്ദേഹത്തെ വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കിയത്. ബിഗ് ബോസില്‍ വിജയം ഉറപ്പിച്ചിരുന്നെങ്കിലും സഹമത്സരാര്‍ഥിയുടെ കണ്ണില്‍ മുളക് തേച്ച സംഭവത്തില്‍ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X