രജിത് പറഞ്ഞത് തള്ളല്ല, ലൈവിനിടെ ആരാധകന്റെ ചോദ്യത്തിന് കഴുത്തിലെ കുരിശുമാല കാണിച്ച് താരം
രജിത് കുമാറിനെ മലയാളികള്‍ തിരിച്ചറിഞ്ഞത് ബിഗ് ബോസിലെത്തിയതിന് ശേഷമായിരുന്നു. ആദ്യം മുതല്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചതും അദ്ദേഹത്തിനായിരുന്നു. മത്സരാര്‍ഥികള്‍ തമ്മില്‍ പലപ്പോഴും അദ്ദേഹത്തെ ഒറ്റപ്പെടുത്തിയപ്പോള്‍ പുറത്ത് നിന്നും വലിയ പിന്തുണയായിരുന്നു ലഭിച്ചത്.
എന്നാല്‍ മറ്റൊരു മത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അദ്ദേഹം പുറത്താക്കപ്പെടുകയായിരുന്നു. 70 ദിവസത്തിന് മുകളില്‍ വീടിനുള്ളില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു രജിത് പുറത്തായത്. കൊറോണ കാരണം 75 ദിവസത്തിനുള്ളില്‍ ഷോ യും നിര്‍ത്തി. രജിത് കുമാര്‍ തന്നെയാണ് ബിഗ് ബോസിലെ യഥാര്‍ഥ വിജയ് എന്നായിരുന്നു ആരാധകര്‍ പറഞ്ഞിരുന്നതും.

പുറത്ത് വന്നതിന് ശേഷവും രജിത് കുമാര്‍ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ നൂറ് കണക്കിന് ആരാധകര്‍ വന്നതായിരുന്നു പ്രശ്‌നമായത്. കൊറോണയുടെ പശ്ചാതലത്തില്‍ ഇത്രയധികം ആളുകള്‍ കൂടുന്നത് അനുവദിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ അദ്ദേഹം പോലീസ് സ്‌റ്റേഷനില്‍ കയറി ഇറങ്ങേണ്ടി വന്നിരുന്നു.
ഇപ്പോള്‍ ലോക് ഡൗണ്‍ ആയത് കൊണ്ട് വീട്ടില്‍ തന്നെയാണ് താരം. ഒഴിവുവേളകളില്‍ കൂടുതലും പുസ്തകം വായിക്കുന്നതിന് വേണ്ടിയാണ് സമയം ചിലവഴിക്കുന്നത്. അതിനൊപ്പം ആരാധകരുടെ ഫോണ്‍ കോളുകള്‍ എടുക്കാന്‍ തന്നെ സമയമില്ലെന്ന് അടുത്തിടെ പറഞ്ഞിരുന്നു. പ്രതിദിനം തനിക്ക് അഞ്ഞൂറോളം കോളുകളാണ് വരുന്നതെന്നായിരുന്നു താരം പറഞ്ഞത്.

മാത്രമല്ല യൂട്യൂബില്‍ പുതിയൊരു ചാനലും രജിത് തുടങ്ങിയിരുന്നു. ഇടയ്ക്ക് യൂട്യൂബിലും ഫേസ്ബുക്കിലുമെല്ലാം അദ്ദേഹം ലൈവ് വരാറുമുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം അദ്ദേഹം ഒരു ലൈവില്‍ വ്‌നനിരുന്നു. എന്റെ പുസ്തകങ്ങളുടെ പരിചയപ്പെടുത്തല്‍ എന്ന് തലക്കെട്ട് കൊടുത്ത് കൊണ്ടായിരുന്നു പരിപാടി.
സംസാരത്തിനിടയില്‍ ഈഫല്‍ ടവറിനെ കുറിച്ചും അവിടെ കുര്‍ബ്ബാന കൂടിയതിനെ കുറിച്ചുമെല്ലാം താരം പറയുകയുണ്ടായി. അപ്പോഴാണ് രജിത് പറയുന്നത് തള്ളാണെന്ന് ഒരാള്‍ കമന്റിട്ടത്. എന്നാല്‍ സോദരാ തള്ളുന്നതല്ല. തന്റെ കഴുത്തില്‍ കിടക്കുന്നത് ഒരു പ്രത്യേക കുരിശ് ആണെന്നും കേരളത്തില്‍ ഇത്തരമൊരു കുരിശ് ആരുടെയും കഴുത്തില്‍ കാണാന്‍ ഇടയില്ലെന്നും രജിത് പറയുന്നു. ഒപ്പം തന്റെ കഴുത്തിലെ കുരിശ് മാലയും മൂകാംബിക ദേവിയുടെ ലോക്കറ്റും താരം പുറംലോകത്തെ കാണിച്ചു.


Click it and Unblock the Notifications