twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതുവരെ 15000 കോളുകള്‍ വന്നിട്ടുണ്ടാവും! ലോക് ഡൗണ്‍ കാലത്തെ പ്രധാന പരിപാടിയെ കുറിച്ച് രജിത് കുമാര്‍

    |

    ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ. രജിത് കുമാര്‍. തുടക്കം മുതല്‍ വീടിനുള്ളില്‍ ഒറ്റയ്ക്ക് നിന്നാണ് രജിത് മത്സരിച്ചിരുന്നത്. ഇത് ഫാന്‍ ഫോളോവേഴ്‌സ് കൂടാന്‍ കാരണമായി. എല്ലാ എലിമിനേഷനിലും ഉണ്ടായിരുന്നെങ്കിലും വോട്ട് ഏറ്റവും കൂടുതല്‍ നേടി അദ്ദേഹം മുന്നിട്ട് നിന്നു. സഹമത്സരാര്‍ഥിയായിരുന്ന രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ടാണ് മത്സരത്തില്‍ നിന്നും പുറത്താവുന്നത്.

    പുറത്ത് വന്നതിന് ശേഷം രജിത്തിനെ സ്വീകരിക്കാന്‍ നൂറുക്കണക്കിന് ആരാധകര്‍ എയര്‍പോര്‍ട്ടില്‍ വന്നത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ലോക് ഡൗണ്‍ കാലത്തെ തന്റെ വിനോദങ്ങള്‍ എന്തൊക്കെയാണെന്ന് പറയുകയാണ് രജിത്തിപ്പോള്‍. യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് ലോക്ഡൗണ്‍ കാലത്തെ കുറിച്ച് അദ്ദേഹം പറയുന്നത്.

    dr-rajith-kumar

    'ലോക് ഡൗണ്‍ അവസ്ഥയില്‍ പ്രയാസം തോന്നുന്നത് ദിവസ വരുമാനക്കാരുടെ കാര്യം ഓര്‍ത്താണ്. താമസിയാതെ ഈ അവസ്ഥയില്‍ നിന്നും നമ്മള്‍ മുക്തരാകും എന്ന് തന്നെ വിശ്വസിക്കുന്നു. മാര്‍ച്ച് പതിനഞ്ചിനാണ് ബിഗ് ബോസ് ഹൗസില്‍ നിന്നും ഞാന്‍ പുറത്തിറങ്ങുന്നത്. ഇപ്പോള്‍ മുപ്പത്തിയഞ്ച് ദിവസമായി. എനിക്ക് വീട്ടില്‍ ഇങ്ങനെ ഇരിക്കുന്നതിന് ബുദ്ധിമുട്ടൊന്നുമില്ല.

    കാരണം എന്റെ ജീവിതം അങ്ങനെ ഒത്തിരി നഷ്ടങ്ങളും ഒറ്റപ്പെടലുകളും നിറഞ്ഞതായിരുന്നു. പഠിക്കുമ്പോഴും ഒറ്റപ്പെടലുകള്‍ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ വെറുതേ ഇരിക്കുന്നില്ല. എന്നെ ഇത്രത്തോളം ആക്കിയത് ലോക മലയാളികളാണ്. അവരുടെ സ്‌നേഹം മറക്കാന്‍ കഴിയില്ലാത്തതാണ്. ഈ ദിവസങ്ങളില്‍ തേടിയെത്തിയ ഫോണ്‍ കോളുകള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്‍കിയിരുന്നു.

    dr-rajith-kumar

    രണ്ട് ഫോണുകളിലുമായി ദിവസേന അറുനൂറ് കോളുകള്‍ എങ്കിലും വരാറുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 15000 കോളുകള്‍ എങ്കിലും വന്നിട്ടുണ്ടാവും. അതില്‍ 10000 എങ്കിലും അറ്റന്‍ഡ് ചെയ്തിട്ടുണ്ടാവും. ഒരു മിനുറ്റ് എങ്കിലും സംസാരിച്ചിട്ടുണ്ടാവും. വാട്‌സാപ്പില്‍ ആയിരിക്കണക്കിന് മെസേജുകളും വരാറുണ്ട്. ലോക് ഡൗണ്‍ ആയിരുന്നില്ലെങ്കില്‍ ഇത് സാധിക്കുമായിരുന്നില്ല.

    ജോലിത്തിരക്കില്‍ ആയിരിക്കുമായിരുന്നു. രാവിലെ പത്ത് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെയും താന്‍ ആരാധകരുടെ ഫോണ്‍ കോള്‍ എടുക്കാറും അവരോട് സംസാരിക്കാറുണ്ടെന്നും താരം പറയുന്നു. അതിനൊപ്പം ഈ ലോക് ഡൗണ്‍ കാലം വായനയ്ക്കും എഴുത്തിനുമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും രജിത് കുമാര്‍ പറയുന്നു. വേദഗന്ഥങ്ങളാണ് കൂടുതലായും വായിക്കുന്നത്. ഒറ്റയ്ക്ക് ആയിരിക്കുമ്പോള്‍ അതിനെ അതിജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.

    English summary
    Dr. Rajith Kumar Talks About His Lock Down Entertainments
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X