രേണുവിനെ ഫോട്ടോഷൂട്ടിന് വിളിക്കണമെന്നാണ് ആഗ്രഹം, ആ സ്ത്രീകളെപ്പോലെ രേണുവും ആകണമെന്നാണോ?; റോബിൻ
ഭർത്താവായിരുന്ന കൊല്ലം സുധിയുടെ മരണശേഷം സോഷ്യൽമീഡിയയിലെ എല്ലാ കണ്ണുകളും അദ്ദേഹത്തിന്റെ ഭാര്യ രേണുവിന് പിന്നാലെയാണ്. അവർ ചെയ്യുന്ന ജോലി, ധരിക്കുന്ന വസ്ത്രം, തീരുമാനങ്ങൾ എന്നിവ വിലയിരുത്തി വിമർശിക്കുന്നതിലും അപകീർത്തിപ്പെടുത്തുന്നതിലുമാണ് എല്ലാവരുടേയും ശ്രദ്ധ. ഭർത്താവ് മരിച്ചെന്ന് കരുതി രേണു ദു:ഖിച്ചിരിക്കേണ്ട കാര്യമില്ലെന്നും അവർ അവർക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കുന്നതിൽ തെറ്റ് കുറ്റപ്പെടുത്തേണ്ടതില്ലെന്നും പറയുകയാണിപ്പോൾ റോബിനും ആരതിയും.
രേണു സുധിയെ ഞങ്ങൾക്ക് ഇഷ്ടമാണ്. പുള്ളിക്കാരി നിങ്ങൾ ആരെയും ഉപദ്രവിക്കാതെ പുള്ളിക്കാരിയുടെ ഇഷ്ടത്തിന് ജീവിക്കുന്നു. അതിൽ എന്താണ് പ്രശ്നം?. ഇത്രയും ബോഡി ഷെയ്മിങ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മോഡലിങ് ഫീൽഡിൽ പ്രവർത്തിക്കുന്നയാളാണ് രേണു. നമുക്ക് ഓരോരുത്തർക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ടാകുമല്ലോ.

നമുക്ക് നമ്മുടെ സാറ്റിസ്ഫാക്ഷനാണ് വേണ്ടത്. വേറെയും പല ജോലികൾ കിട്ടിയിട്ടും രേണു അതിനൊന്നും പോകാതെ മോഡലിങ് ചെയ്യുന്നുവെന്നൊക്കെ പല ന്യൂസുകളിലും കണ്ടു. അവർക്ക് ഇഷ്ടമുള്ളത് അവർ തീരുമാനിച്ച് ചെയ്യുന്നതിൽ കുറ്റമുള്ളതുപോലെ തോന്നുന്നില്ല. നല്ല വസ്ത്രം ധരിച്ച് ഒരുങ്ങി നടക്കാൻ താൽപര്യമുള്ളയാളാണ് ഞാൻ. അതുപോലെയായിരിക്കില്ലേ അവരും. അവർക്ക് ആ ഒരു ഫീൽഡിൽ ആയിരിക്കും താൽപര്യം.
അതുകൊണ്ട് അവർ ആ പ്രൊഫഷൻ ചൂസ് ചെയ്തു. നമുക്ക് നിർബന്ധിക്കാൻ പറ്റില്ലല്ലോ പ്രൊഫഷൻ ചൂസ് ചെയ്യുന്ന കാര്യത്തിൽ. അതുപോലെ നമുക്ക് ഇഷ്ടമുണ്ടായിരുന്ന കലാകാരന്റെ ഭാര്യയെന്ന് കരുതിയോ പുള്ളിക്കാരൻ മരിച്ചുപോയെന്ന് കരുതിയോ രേണു ജീവിതകാലം മുഴുവൻ അത് ഓർത്ത് ദു:ഖിച്ചിരിക്കേണ്ട കാര്യമൊന്നുമില്ല.
പുള്ളിക്കാരിക്ക് ഇനിയും ജീവിതമുണ്ട്. അവർക്ക് ഭർത്താവിന്റെ മരണത്തിൽ വിഷമമില്ലെന്ന് ആര് പറഞ്ഞു. തീർച്ചയായും അവർക്ക് വിഷമം കാണും. കോസ്റ്റ്യൂം ചെയ്തിട്ട് രേണുവിനെ ഫോട്ടോഷൂട്ടിന് വിളിക്കണമെന്ന ആഗ്രഹം പൊടിക്കുണ്ട്. എന്ത് സംഭവിക്കുമെന്ന് നോക്കട്ടേ... ഒന്നും ചെയ്യാതെ മടി പിടിച്ചിരിക്കുന്നതിലും ഭേദം എന്തെങ്കിലുമൊക്കെ എഫേർട്ട് എടുത്ത് ഹാർഡ് വർക്ക് ചെയ്ത് സ്വന്തം കാര്യം നോക്കി ജീവിക്കുന്നതാണ്.
ഒന്നും ചെയ്യാതെ ഇരിക്കുന്ന ആളുകളാണ് നെഗറ്റീവ് കമന്റ് ഇടുന്നത്. ഹാർഡ് വർക്ക് ചെയ്യുന്നവരോട് എന്നും റെസ്പെക്ടാണ്. മാത്രമല്ല ഇത്തരമൊരു സിറ്റുവേഷനിൽ സ്ട്രഗിൾ ചെയ്ത് കയറി വന്നൊരാൾ കൂടിയാണ് രേണു. വിഷമമുണ്ടെന്ന് കരുതി എപ്പോഴും വിഷമിച്ച് നടക്കാൻ പറ്റില്ലല്ലോ. എല്ലാ കാര്യങ്ങളും പുറത്ത് പറഞ്ഞ് നടക്കാനും കഴിയില്ല.

അവർക്ക് ഇഷ്ടമുള്ള പ്രൊഫഷൻ തെരഞ്ഞെടുത്ത് ജീവിക്കുന്നതിന് നമ്മൾ എന്തിനാണ് എതിർക്കുന്നതും അവരുടെ മനസമാധാനം കളയുന്നതും. ഭർത്താവ് മരിച്ച സ്ത്രീകൾ അടങ്ങി ഒതുങ്ങി ഇരിക്കുന്നുണ്ടെന്ന് പലരും പറഞ്ഞ് കണ്ടു. ആ സ്ത്രീകളെപ്പോലെ രേണുവും ആകണമെന്ന് നമ്മൾ ഫോഴ്സ് ചെയ്യുകയാണ്. എന്തിനാണ് അങ്ങനൊരു താരതമ്യപ്പെടുത്തൽ?.
രേണു അവരുടെ മനസിന് സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ തെറ്റില്ല. പുള്ളിക്കാരി ക്രിമിനൽ കുറ്റം ചെയ്താൽ മാത്രം എതിർത്താൽ പോരെ?. പിന്നെ കമന്റ്സ്... പലതും ഫേക്കാണ്. മറ്റ് ചിലത് ഫ്രസ്ട്രേറ്റഡായവർ കുറിക്കുന്നതാണെന്നും ആരതിയും റോബിനും പറഞ്ഞു. റോബിനോടും പൊടിയോടും നന്ദിയുണ്ട്. ഇത് രേണുവിന് മാത്രമുള്ള മറുപടിയല്ല.
ഇതുപോലെ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് അവർക്കും കൂടി ഉപകാരപ്പെടുന്നതാണ് എന്നിങ്ങനെ എല്ലാമാണ് ഇരുവരുടേയും വീഡിയോയ്ക്ക് വന്ന കമന്റുകൾ. രണ്ട് വർഷം മുമ്പ് ഒരു കാറപകടത്തിലാണ് കൊല്ലം സുധിക്ക് ജീവൻ നഷ്ടപ്പെട്ടത്. അതിനുശേഷം രേണുവിന്റെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. സന്നദ്ധ സംഘടനകളാണ് രേണുവിനും മക്കൾക്കും വീട് നിർമ്മിച്ച് നൽകിയത്. കലാരംഗത്ത് സജീവമായിരുന്നുവെങ്കിലും മരിക്കും മുമ്പ് കാര്യമായി ഒന്നും സമ്പാദിക്കാൻ സുധിക്ക് കഴിഞ്ഞിരുന്നില്ല.


Click it and Unblock the Notifications











