ബ്ലെസ്ലിയും രഞ്ജിനി ഹരിദാസുമൊക്കെ ഇനിയും പോവണം! ഇതൊക്കെ അനുഭവിച്ചവര്‍ക്കേ വേദന അറിയൂ; റോബിന്‍

ബിഗ് ബോസ് കൊണ്ട് ജീവിതം മാറി പോയ നിരവധി പേരുണ്ട്. അതില്‍ പ്രധാനിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഒരു ഡോക്ടറാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാനാണ് താരം ആഗ്രഹിച്ചത്. അങ്ങനെ ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരിച്ച റോബിന്‍ പ്രേക്ഷകരുടെ മനസില്‍ രാജാവായിട്ടാണ് പുറത്തേക്ക് വന്നത്.

മത്സരത്തില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും ഇന്നും ജനപ്രീതിയുടെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ് റോബിന്‍. അദ്ദേഹത്തെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തകളായി മാറാറുണ്ട്. ഇപ്പോഴിതാ ഷോ യെ കുറിച്ചും തന്റെ നിലപാടുകളെ പറ്റിയും മനസ് തുറക്കുകയാണ് റോബിന്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു താരം.

robin-radhakrishnan

ഒരു ജന്മത്തില്‍ രണ്ട് ജീവിതം എന്നൊക്കെ പറയുന്നതുപോലെ ബിഗ് ബോസിന് ശേഷവും മുന്‍പ് രണ്ട് ജീവിതം ഉണ്ട്. ഞാനെന്ത് ആഗ്രഹിച്ചോ അതിന്റെ 100 മടങ്ങ് എനിക്ക് കിട്ടി. ഞാന്‍ അതില്‍ സന്തോഷവാനും തൃപ്തനുമാണെന്നാണ് റോബിന്‍ പറയുന്നത്.

എന്റെ കയ്യില്‍ തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് അന്നേ മറുപടി കൊടുക്കാന്‍ പറ്റുമായിരുന്നു. എന്നാല്‍ തെളിവുകള്‍ സൂക്ഷിച്ചു കൊണ്ടല്ല ഞാന്‍ ഒന്നും ചെയ്യാറുള്ളത്. അതില്‍ എനിക്ക് കുഴപ്പമൊന്നും തോന്നിയിട്ടുമില്ല. പിന്നീട് എന്റെ ഭാഗത്തും ശരിയുണ്ടായിരുന്നു എന്ന് കാലം തെളിയിച്ചു.

ബിഗ് ബോസ് അള്‍ട്ടിമേറ്റ് വരികയാണെങ്കില്‍ അതിലേക്ക് പോവണമെന്ന് ആഗ്രഹിക്കുന്ന മൂന്നു മത്സരാര്‍ത്ഥികളുടെ പേരും റോബിന്‍ പറഞ്ഞു. രഞ്ജിനി ഹരിദാസ്, ബ്ലെസ്ലി, വിഷ്ണു ജോഷി എന്നിവരാണ് ആ മൂന്നുപേര്‍. എന്തുകൊണ്ട് ഇവരെ തിരഞ്ഞെടുത്തു എന്ന് ചോദിച്ചാല്‍ മൂന്നുപേരും ബിഗ് ബോസിന് പറ്റിയ മെറ്റീരിയല്‍സാണ്. ആ ഷോ എന്താണെന്ന് മനസിലാക്കി കളിക്കും. എന്നെ ഇനി വിളിച്ചാലും ഞാന്‍ പോവില്ല.

ബിഗ് ബോസിനെ പറ്റി പറഞ്ഞ കാര്യങ്ങള്‍ മാറ്റി പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ നിലപാടുകളില്‍ ഉറച്ച് തന്നെ നില്‍ക്കുകയാണ്. അതിനി മാറ്റേണ്ട കാര്യമില്ല. നമുക്ക് ശരിയെന്ന് തോന്നിയ കാര്യമാണ് തുറന്ന് പറയുന്നത്. അപ്പോള്‍ പിന്നെ അതില്‍ അടിയുറച്ച് നില്‍ക്കുകയാണ് ഞാന്‍ ചെയ്യാറുള്ളത്. പക്ഷേ എപ്പോഴും നമ്മള്‍ പറയുന്നത് ശരിയാവണമെന്നില്ല. അങ്ങനെ നമ്മള്‍ പറഞ്ഞത് അബദ്ധമായി പോയെന്ന് മനസിലാക്കി കഴിഞ്ഞാല്‍ അത് തിരുത്തുകയും വേണമെന്ന് റോബിന്‍ പറയുന്നു.

robin-radhakrishnan

അനാവശ്യമായ പലയിടങ്ങളിലേക്കും എന്റെ പേര് വലിച്ചിടാറുണ്ട്. അത് ആളുകള്‍ക്കിടയില്‍ ശ്രദ്ധ കിട്ടുന്നതിന് വേണ്ടി കൂടിയാണ്. എന്റെ പേര് പറഞ്ഞാല്‍ കുറച്ച് പേരെങ്കിലും അത് നോക്കുമെന്ന് പലര്‍ക്കും അറിയാം. അങ്ങനെ ചെയ്യാതിരിക്കുക എന്നേ എനിക്ക് പറയാന്‍ പറ്റുകയുള്ളു. ഇത് സോഷ്യല്‍ മീഡിയയാണ്. അവിടെ എന്റര്‍ടെയിന്‍മെന്റിന് വേണ്ടി എന്തും നടക്കും.

പിന്നെ അടുത്ത ബിഗ് ബോസ് സീസണില്‍ കണ്ടെന്റിന് പ്രധാന്യം കൊടുക്കുന്നത് പോലെ മത്സരാര്‍ഥികളുടെ ജീവിതത്തിനും കൊടുക്കണം. ടിആര്‍പിയ്ക്ക് എത്ര വാല്യു കൊടുക്കുന്നോ അതുപോലെ മത്സരാര്‍ഥികളുടെ ജീവിതത്തിനും വാല്യു ഉണ്ടാവണം. പെട്ടെന്ന് പ്രശസ്തിയിലേക്ക് എത്തുമ്പോള്‍ നമ്മള്‍ എന്താണോ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് അതിലൂടെ അവരെ വെറുക്കുകയും ഇഷ്ടപ്പെടുകയും ചെയ്യാം.

അവിടെ സൈബര്‍ അറ്റാക്കുകളും ഉണ്ടാവും. അതൊക്കെ അനുഭവിക്കുന്നവര്‍ക്കേ എന്തു മാത്രം ബുദ്ധിമുട്ടാണ് ഇതെന്ന് മനസിലാവുകയുള്ളു. ബിഗ് ബോസില്‍ കയറിയ എല്ലാവര്‍ക്കും സൈബര്‍ ബുള്ളിയിങ്ങ് കിട്ടിയിട്ടുണ്ടെന്നും റോബിന്‍ പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X