രോഹിത്തിന്റെ ആ ചോദ്യത്തിന് മുന്നിൽ നിശബ്ദയായി സുമിത്ര, ഇതാണ് തങ്ങൾക്ക് അറിയേണ്ടതെന്ന് പ്രേക്ഷകർ...

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ൽ ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പ് കുടുംബവിളക്ക്. മലയാളം കൂടാതെ തമിഴ്. തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി എന്നീഭാഷകളിലും സീരിയൽ സംപ്രേക്ഷണ ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക്.

സുമിത്ര എന്ന കഥാപാത്രത്തെ ചുറ്റുപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. മീര വാസുദേവ് ആണ് സുമിത്രയായി എത്തുന്നത്. നടിയെ കൂടാതെ കൃഷ്ണകുമാർ മോനോൻ,നൂപിൻ ജോണി. ആനന്ദ് നാരായണൻ, ഡോ ഷാജു, അശ്വതി , രേഷ്മ., അമൃത, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ് എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. കഥാപാത്രം നോക്കാതെ എല്ലാവർക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. വില്ലത്തി റോളിൽ എത്തുന്ന ശരണ്യയ്ക്കും മികച്ച ആരാധകരാണുള്ളത്.

കുടുംബവിളക്ക്

തുടക്കത്തിൽ എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ കുടുംബവിളക്കിന് കഴിഞ്ഞിരുന്നില്ല. ടിപ്പിക്കൽ കണ്ണീർ പരമ്പരയ്ക്ക് സമാനമായിരുന്നു സീരിയൽ. എന്നാൽ പരമ്പരയുടെ കഥ മാറിയതോടെ ആരാധകരുടെ എണ്ണവും വർധിക്കുകയായിരുന്നു. ഇപ്പോൾ കുടുംബപ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് മികച്ച കാഴ്ചക്കാരുണ്ട്. സുമിത്ര എന്ന കഥാപാത്രത്തെ മാത്യകയായി കാണുന്നവരും പ്രേക്ഷകരുടെ ഇടയിലുണ്ട്.

സീരിയൽ റേറ്റിംഗ്

സുമിത്ര ബോൾഡ് ആയതോടെയാണ് ആദ്യം സീരിയലിന്റെ കാഴ്ചക്കാരുടെ എണ്ണം വർധിക്കുന്നത്. തുടർന്ന് റേറ്റിംഗിൽ ആദ്യസ്ഥാനം നേടുകയും ചെയ്തിരുന്നു. എന്നാൽ സുമിത്രയിലും വേദികയിലും മാത്രമായി കഥ ചുരുങ്ങിയതോടെയാണ് കുടുംബവിളക്ക് താഴേയ്ക്ക് പോവുകയായിരുന്നു കഥയിലെ ആവർത്തന വിരസതയാണ് സീരിയലിന് വില്ലനായത്. എന്നാൽ സിദ്ധാർത്ഥിന്റെ മനം മാറ്റം ഒരു പരിധി വരെ സീരിയലിനെ പിടിച്ച് നിർത്തിയിരുന്നു. എന്നാൽ ഇത് അധികം തുടർന്ന് പോകാൻ കഴിയില്ലെന്ന് പ്രേക്ഷകർ മുന്നറിയപ്പ് നൽകിയിരുന്നു.

തിരിച്ച് വരവ്

എന്നാൽ ഇപ്പോൾ ഗംഭീരമായ തിരിച്ചു വരവിന്റെ പാതയിലാണ് സീരിയൽ. പുതിയ കഥാഗതിയിലൂടെയാണ് കുടുബവിളക്ക് സഞ്ചരിക്കുന്നത്. തെറ്റ് മനസ്സിലാക്കിയ അനിരുദ്ധ് അമ്മയുടെ അരികിലേയ്ക്ക് തിരികെ എത്തിയിരിക്കുകയാണ്. ചെയ്തുപോയ തെറ്റിനെല്ലാം അമ്മ സുമിത്രയോട് മാപ്പ് ചോദിച്ചിട്ടുണ്ട്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമാണെങ്കിലും നിരവധി ആരാധകരുള്ള താരമാണ് ആനന്ദ്. പ്രതീഷിനെ പോലെ തന്നെ അമ്മയെ സ്നേഹിക്കുന്ന മകനാക്കി അനിരുദ്ധിനേയും മാറ്റണമെന്ന് കഴിഞ്ഞ് കുറിച്ച് നാളുകളായി പ്രേക്ഷകർ അഭ്യർത്ഥിക്കുന്നുണ്ട്, ഇപ്പോൾ പ്രേക്ഷകരുടെ ഈ ആവശ്യം അംഗീകരിച്ചിരിക്കുകയാണ് കുടുംബവിളക്ക് ടീം. സിദ്ധുവിനോടൊപ്പമുള്ള അനിരുദ്ധിന്റെ മാറ്റം സീരിയലിനെ പഴയ പൗഡിലേയ്ക്ക് കൊണ്ട് വരുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

പുതിയ പ്രെമോ

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുടുംബവിളക്കിന്റെ പുതിയ പ്രെമോയാണ്. ഇന്ദ്രജയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി സുമിത്ര എത്തിയിരിക്കുകയാണ്. സുമിത്രയേയും കുടുംബത്തേയും വെറുതെ വിടില്ലെന്ന് പറയുകയാണ് ഇന്ദ്രജ. അപമാനം സഹിച്ച് മിണ്ടാതിരിക്കില്ലെന്നും തന്റെ വീട്ടിൽ കയറി കാണിച്ച അതിക്രമങ്ങൾ മറക്കില്ലെന്നും സുമിത്രയോട് ഇന്ദ്രജ പറയുന്നു. മറക്കരുതെന്നാണ് സുമിത്ര പറയുന്നത്. തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ നാളെ നിങ്ങളെ എത്തിക്കുമെന്ന് വെല്ലുവിളിക്കുകയാണ് ഇന്ദ്രജ. തനിക്ക് എതിരെ എന്ത് ചെയ്താലും താൻ ക്ഷമിക്കുമെന്നും എന്നാൽ മക്കളെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ക്ഷമിക്കില്ലെന്നും സുമിത്ര പറയുന്നു.

സിദ്ധാർത്ഥും സുമിത്രയും

കൂടാതെ സിദ്ധുവിന്റെ മാറ്റത്തെ കുറിച്ച് രോഹിത്ത് സുമിത്രയോട് ചോദിക്കുന്നുണ്ട്. സിദ്ധാർത്ഥിന് സുമിത്രയോട് അടുപ്പം തോന്നി തുടങ്ങിയോ എന്നൊരു സംശയം ഉണ്ടെന്നും സിദ്ധുവിനോട് സുമിത്രയ്ക്ക് എങ്ങനെയാണെന്നുമാണ് ചോദിക്കുന്നത്. എന്നാൽ രോഹിത്തിന്റെ ഈ ചോദ്യത്തിന് മൗനം പാലിക്കുകയാണ്. സുമിത്രയുടെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്തായാലും രോഹിത് സുമിത്രയോട് അങ്ങനെ ചോദിച്ചത് നന്നായി എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ സിദ്ധുവിനെ വീണ്ടും വിവാഹം കഴിക്കരുതെന്നും പ്രേക്ഷകർ പറയുന്നു. സിദ്ധാർത്ഥ് നന്നായപ്പോൾ തന്നെ പ്രേക്ഷകർ ഇരുവരേയും ഒന്നിപ്പിക്കരുതെന്ന് പ്രേക്ഷകർ പറയുന്നുണ്ട്.

Recommended Video

ബേസിൽ ചൂടായി, പിന്നെയാര് ചെയ്യുമെടോ ഇത്? | Guru Somasundaram Interview | Minnal Murali | FilmiBeat
പ്രേക്ഷകരുടെ കമന്റ്

സുമിത്ര എപ്പോഴും ഇങ്ങനെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആയി നിൽക്കണം ഇതാണ് ഞങ്ങൾക്ക് കാണേണ്ടതെന്നാണ് ആരാധകർ പറയുന്നത്. രോഹിതും സുമിത്രയേയും ഒരുമിച്ച് സ്ക്രീനിൽ കാണുമ്പോൾ എന്തോ ഒരു പോസിറ്റീവ് വൈബ് ഉണ്ടെന്നും പറയുന്നുണ്ട്. വേദികയ്ക്ക് പണി കിട്ടിയത് പോലെ ഈ ഇന്ദ്രജയ്ക്കും നാലൊരു പണി കിട്ടണമെന്നും കുടുംബവിളക്ക് ആരാധകർ പറയുന്നു. ഇനി അങ്ങോട്ട് കൂടുതൽ നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു, കുറച്ച് മാസങ്ങൾക്ക് ശേഷം സുമിത്രയുടെ പഴയ ബോൾഡ്നസ് തിരിച്ചു വന്നവെന്നും പ്രേക്ഷകർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X