For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജൂഹി റുസ്തഗിയ്ക്ക് കാമുകനൊരുക്കിയ സര്‍പ്രൈസ്; വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ കാറ്റില്‍ പറത്തി താരം

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന പരമ്പരയായിരുന്നു ഉപ്പും മുളകും. അഞ്ച് വര്‍ഷത്തോളം വിജയകരമായി സംപ്രേക്ഷണം ചെയ്ത പരമ്പര അവസാനിപ്പിച്ചിരുന്നു. ആരാധകരെ ഏറെ നിരാശപ്പെടുത്തി കൊണ്ടാണ് ഉപ്പും മുളകും അവസാനിച്ചെന്നുള്ള വാര്‍ത്ത പുറത്ത് വരുന്നത്. അതിന് മുന്‍പ് പരമ്പരയിലെ കേന്ദ്രകഥാപാത്രമായ ലെച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തഗിയും പിന്മാറിയിരുന്നു.

  കേരള സാരിയിൽ നടി സംയുക്ത മേനോൻ, പുത്തൻ ഫോട്ടോ വൈറലായതോടെ സംയുക്ത എന്തൊരു ക്യൂട്ടാണെന്ന് ആരാധകർ

  ജൂഹിയുടെ പിന്മാറ്റവും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായതാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ജൂഹിയെ കഴിഞ്ഞ വര്‍ഷം കാര്യമായി കാണാന്‍ സാധിക്കാത്തതും പല സംശയങ്ങള്‍ക്കും വഴിയൊരുക്കി. എന്നാല്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു ദിവസത്തിലാണ് നടി എന്നാണ് പുറത്ത് വരുന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

  ഉപ്പും മുളകിലെയും ബാലുവിന്റെ മൂത്തമകളായ ലെച്ചുവിന്റെ കഥാപാത്രത്തിലൂടെയാണ് ജൂഹി റുസ്തഗി ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയിലൂടെ വലിയ ആരാധക പിന്‍ബലം നടിയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയ പേജുകളില്‍ ലെച്ചു ഫാന്‍സ് എന്ന പേരില്‍ നിരവധി ഗ്രൂപ്പുകളും നിലവിലുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് താന്‍ പ്രണയത്തിലാണെന്നും കാമുകന്‍ ഒരു ഡോക്ടറാണെന്നും നടി വെളിപ്പെടുത്തുന്നത്. പ്രതിശ്രുത വരനായ ഡോ. റോവിനെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു.

  ലെച്ചുവിന്റെ പ്രണയവും വിവാഹവുമെല്ലാം ചര്‍ച്ചയായി കൊണ്ടിരിക്കുമ്പോഴാണ് നടി പരമ്പരയില്‍ നിന്നും പിന്മാറിയത്. ഉപ്പും മുകളിലും ലെച്ചുവിന്റെ കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട എപ്പിസോഡുകള്‍ക്ക് ശേഷമാണ് ഈ പിന്മാറ്റമുണ്ടായത്. വ്യക്തിപരമായി പല ബുദ്ധിമുട്ടുകളും വന്നതോടെയാണ് താരം പിന്മാറിയത്. ഇനി പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും സിനിമയില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കാന്‍ പോവുമെന്നും ജൂഹി വ്യക്തമാക്കിയിരുന്നു. ശേഷം ഒരു യൂട്യൂബ് ചാനലും ആരംഭിച്ചു.

  കഴിഞ്ഞ വര്‍ഷം ലോക്ഡൗണില്‍ ജൂഹിയെ കുറിച്ച് യാതൊരു വിവരവും പുറത്ത് വന്നിരുന്നില്ല. ഇന്‍സ്റ്റാഗ്രാം പേജിലും അപ്‌ഡേറ്റുകള്‍ ഒന്നുമില്ലാതെ വന്നതോടെ ആരാധകരും സംശയത്തിലായി. നടി എവിടെ പോയെന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടികളുമായി താരം തിരികെ എത്തി. ഇപ്പോള്‍ കിടിലന്‍ ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ജൂഹി പങ്കുവെക്കാറുണ്ട്.

  ഏറ്റവും പുതിയതായി ജൂഹിയുടെ ജന്മദിനമാണെന്ന സന്തോഷത്തിലാണ്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് നടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഹാപ്പി ബെര്‍ത്ത് ഡേ ജൂഹി എന്നെഴുതിയ കേക്കിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പുറത്ത് വിട്ടത്. കൈയില്‍ പ്രിയപ്പെട്ട പട്ടിക്കുഞ്ഞും ഉണ്ട്. രസകരമായ കാര്യം പ്രതിശ്രുത വരനായ ഡോ. റോവിനാണ് ജൂഹിയ്ക്ക് വേണ്ടി പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത് എന്നതാണ്. ഡോ.റോവിന്‍ എന്ന് പോസ്റ്റിന് മെന്‍ഷന്‍ ചെയ്തിരിക്കുകയാണ്.

  ഉപ്പും മുളകിലെ ലെച്ചുവിന്റെ പിറന്നാൾ വീഡിയോ വൈറൽ

  ജൂഹിയുടെ പുതിയ ഫോട്ടോസ് പുറത്ത് വന്നതോടെ നേരത്തെ പ്രചരിച്ച ചില അഭ്യൂഹങ്ങള്‍ക്കും അവസാനമായിരിക്കുകയാണ്. ജൂഹിയെ സോഷ്യല്‍ മീഡിയയില്‍ കാണത്തതിന് കാരണം റോവിനാണെന്നും ഇരുവരും വേര്‍പിരിഞ്ഞെന്നും തരത്തില്‍ ചില വാര്‍ത്തകള്‍ മുന്‍പ് വന്നിരുന്നു. എന്നാല്‍ അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നും അധികം താമസമില്ലാതെ താന്‍ വിവാഹിതയാവുമെന്നും മുന്‍പ് ജൂഹി വ്യക്തമാക്കിയിട്ടുണ്ട്.

  English summary
  Dr Rovin's Birthday Surprise To His Lover And Uppum Mulakum Fame Juhi Rustangi Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X