For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകും താരത്തെ തേടി എത്തിയ ഭാഗ്യം! ബാലുവിന്റെ അമ്മയെ സിനിമയിലെടുത്തു, വെളിപ്പെടുത്തി മന്ത്രി

  |

  നാല് വര്‍ഷത്തിന് മുകളിലായി ഉപ്പും മുളകും ജനപ്രീതി നേടി സംപ്രേക്ഷണം ആരംഭിച്ചിട്ട്. ആയിരം എപ്പിസോഡുകളിലേക്ക് എത്താന്‍ പോവുന്ന പരിപാടിയിലെ ഓരോ താരങ്ങളും ശ്രദ്ധേയരാണ്. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ മാത്രമല്ല പരമ്പരയില്‍ വന്ന് പോവുന്ന എല്ലാവരും തന്നെ അവരുടെ ഭാഗം മനോഹരമാക്കാറുണ്ട്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണിതെന്ന് ഒരു സംശയവുമില്ലാതെ പറയാം.

  ഓണക്കാലത്ത് മറ്റുളളവരില്‍ നിന്നും വ്യത്യസ്തയാവണ്ടേ.. അതിശയിപ്പിക്കുന്ന നെക്ലൈസ് കളക്ഷനുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്‌

  പരമ്പരയിലെ പ്രകടനം അതില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് വലിയ അവസരങ്ങളാണ് കൊണ്ട് കൊടുത്തിരുന്നത്. നീലു എന്ന നിഷ സാരംഗ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ സിനിമയിലുണ്ട്. ഉപ്പും മുളകിലൂടെയും ലഭിച്ച പ്രേക്ഷക പ്രശംസയായിരുന്നു ബിജു സോപാനത്തിന് ബിഗ് സ്‌ക്രീനിലേക്ക് അവസരം കൊടുത്തത്. ബിജു മാത്രമല്ല മുടിയന്‍ എന്ന് വിളിപ്പേരുള്ള ഋക്ഷി എസ് കുമാര്‍, ലെച്ചു എന്ന ജൂഹി റുസ്താഗി, കേശു എന്ന അല്‍ സാബിത്ത് തുടങ്ങിയവര്‍ക്കെല്ലാം സിനിമയിലേക്ക് അവസരമെത്തി.

  ഇപ്പോഴിതാ ഉപ്പും മുളകും കുടുംബത്തിലെ മറ്റൊരു താരം കൂടി സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. ഉപ്പും മുളകിലും ബാലുവിന്റെ അമ്മ ശാരദ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനോഹരിയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. രസകരമായ കാര്യം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് മന്ത്രി തോമസ് ഐസക് ആണെന്നുള്ളതാണ്. ഫേസ്ബുക്ക ്‌പേജിലൂടെയാണ് മനോഹരിയെ കുറിച്ച് ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍ മന്ത്രി പറഞ്ഞിരിക്കുന്നത്.

  ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ ബാലുവിന്റെ അമ്മയായി അഭിനയിക്കുന്നത് തുമ്പോളിക്കാരിയാണ് എന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് അറിഞ്ഞത്. ആലപ്പുഴയിലെ പ്രതിഭാതീരം പദ്ധതിയുടെ മുഖ്യസംഘാടകരിലൊരാളായ മുന്‍സിപ്പല്‍ ജീവനക്കാരന്‍ പ്രിന്‍സ്, അമ്മയുടെ പിറന്നാളിന് ഇട്ട പോസ്റ്റ് കണ്ടപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത്. അന്ന് തീരുമാനിച്ചതാണ് വീട്ടില്‍ പോയി അമ്മയെ കാണണമെന്ന്. ഇപ്പോള്‍ വീട്ടില്‍ ചെന്നപ്പോള്‍ പ്രിന്‍സിന്റെ പിറന്നാളാഘോഷം. അതുകൊണ്ട് മറ്റ് മക്കളും പേരക്കിടാങ്ങളും എല്ലാം ഉണ്ടായിരുന്നു. കേക്കും, പാട്ടും, കൈകൊട്ടുമെല്ലാം അടിപൊളി.

  ആലപ്പുഴ കൊറ്റംകുളങ്ങര കണ്ടനാട്ട് വീട്ടില്‍ കേശവമേനോന്റെയും അമ്മുക്കുട്ടിയുടെയും മകളായി 1956 ല്‍ ജനിച്ച മനോഹരി സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ കലാവാസന പ്രകടിപ്പിച്ചിരുന്നു. പിന്നീട് ആശാന്മാരുടെ കീഴില്‍ നൃത്തവും അഭ്യസിച്ചു. ഒന്നര വര്‍ഷത്തോളം തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത അക്കാഡമിയിലും പഠിച്ചു. തുമ്പോളി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ദൃശ്യ കലാവേദി എന്ന അമേച്വര്‍ നാടക ട്രൂപ്പ് നടത്തിയിരുന്ന ജോയി ആന്റണിയുമായി പ്രണയത്തിലായി. ഇവരുടെ നാടകമായിരുന്നു ആദ്യ അരങ്ങ്. 1972 ല്‍ വിവാഹം കഴിച്ചു. വിവാഹശേഷം ചെട്ടികുളങ്ങരയിലേക്ക് താമസം മാറി.

  ചെട്ടികുളങ്ങര ഹൈസ്‌കൂളില്‍ എട്ട് വര്‍ഷക്കാലം നൃത്താദ്ധ്യാപികയായി ജോലി ചെയ്തു. അത് നഷ്ടപ്പെട്ടതോടെ പ്രൊഫഷണല്‍ നാടക രംഗത്ത് ഉറച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. 40 വര്‍ഷക്കാലം 18 നാടക ട്രൂപ്പുകളിലായി 36 പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു. തിരുവനന്തപുരം, കൊല്ലം, ചങ്ങനാശ്ശേരി, ആറ്റിങ്ങല്‍, കോട്ടയം, കായംകുളം, പാല, ആലപ്പുഴ എന്നിവിടങ്ങളിലെല്ലാം ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

  എന്‍.എന്‍.പിള്ളയോട് ഇന്നും ആരാധനയാണ്. വിശ്വകേരളയുടെ ക്രോസ്സ്‌ബെല്‍റ്റ്, എന്‍.ഒ.സി. കാപാലിക, പ്രേതലോകം, വിഷമവൃത്തം തുടങ്ങിയവയില്‍ അഭിനയിച്ചു. അതുപോലെ, മനസ്സിനിണങ്ങിയ ഒരു കാലമായിരുന്നു പിരപ്പന്‍കോട് മുരളിയുടെ സംഘചേതനയുടെ സ്വാതിതിരുനാള്‍, സുഭദ്ര സൂര്യപുത്രി, വേലുത്തമ്പി, വിലയ്ക്കു വാങ്ങാം എന്നിവയില്‍ അഭിനയിച്ചിരുന്ന കാലം. 1991 ല്‍ ഭര്‍ത്താവ് അന്തരിച്ചു. തുമ്പോളിയിലേക്ക് താമസം മാറി. 2018 ല്‍ നാടക ജീവിതത്തോട് വിട പറഞ്ഞു.

  മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് ഈ വര്‍ഷം അരങ്ങ് മാറുകയാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തില്‍ നായകന്‍ ആസിഫ് അലിയുടെ അമ്മയായിട്ട് അഭിനയിച്ചു. ചിത്രം നവരാത്രി നാളില്‍ പ്രദര്‍ശനത്തിനെത്തും. എന്നുമാണ് തോമസ് ഐസക് പറഞ്ഞിരിക്കുന്നത്.

  English summary
  Dr.T M Thomas Isaac Talks About Uppum Mulakum Fame Manohari
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X