For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മധുബാല'യിലെ നായകനും നായികയും ജീവിത്തില്‍ ശത്രുക്കളാണ് ,കാണൂ

  By Meera Balan
  |

  ടെലിവിഷന്‍ സീരിയലുകള്‍ മദ്യത്തെക്കാള്‍ അപകടകാരിയാണെന്നും അതിനാല്‍ തന്നെ മദ്യത്തിന് മുമ്പ് സീരിയലുകള്‍ നിരോധിയ്ക്കണമെന്ന് പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. എന്ത് കൊണ്ടാകും ഇത്രയധികം സീരിയലുകളും അതിന് ആരാധകരും മലയാളത്തില്‍ ഉണ്ടാകുന്നത്.

  മുന്‍പ് മൊഴിമാറ്റ സീരിയലുകളായി പുരാണകഥകള്‍ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മലയാളത്തിലെ ചാനലുകളില്‍ അധികവും മൊഴിമാറ്റ സീരിയലുകളാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്. ഹിന്ദി സീരിയലുകളാണ് മൊഴിമാറ്റി പ്രദര്‍ശിപ്പിയ്ക്കുന്നത്. അത്തരത്തില്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ് മധുബാല. മധുബാലയായി സീരിയലില്‍ അഭിനയിക്കുന്ന ദ്രഷ്ടി ധാമി മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. വ്യക്തി ജീവിതത്തില്‍ ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ താരമാണ് ദ്രഷ്ടി.. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

  ദ്രഷ്ടി ധാമി

  'മധുബാല'യിലെ നായകനും നായികയും ജീവിത്തില്‍ ശത്രുക്കള്‍, കാണൂ

  മൊഴിമാറ്റ സീരിയലിലൂടെയാണ് മലയാളിയ്ക്ക് പരിചിതമെങ്കിലും ഹിന്ദി സീരിയല്‍ ലോകത്ത് സൂപ്പര്‍ താരമാണ് ഈ ഇരുപത്തൊന്‍പത്കാരി. സീരിയലുകളില്‍ സഹതാരങ്ങളോട് വഴക്കുണ്ടാക്കുയും പ്രണയത്തിലകപ്പെടുകയും പ്രതിഫലം കൂട്ടുകയുമൊക്കെ ചെയ്ത് ഹിന്ദി സിനിമ-സീരിയല്‍ രംഗത്ത് വിവാദ നായിക കൂടിയായി മാറുകയാണ് ഈ താരം

  വിവാഹത്തിലേയ്ക്ക്

  'മധുബാല'യിലെ നായകനും നായികയും ജീവിത്തില്‍ ശത്രുക്കള്‍, കാണൂ

  കാമുകനായ നീരജ് ഖേമ്കയുമായി 2014 ലാണ് ദ്രഷ്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ തിരക്കുകള്‍ മൂലം വിവാഹം 2015 ലേയ്ക്ക് മാറ്റുകയായിരുന്നു. 2015 ഫെബ്രുവരിയില്‍ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്

  സല്‍മാനുമായി അടുപ്പം

  'മധുബാല'യിലെ നായകനും നായികയും ജീവിത്തില്‍ ശത്രുക്കള്‍, കാണൂ

  ഝലക് ദിക്ലാ ജാ 6 ല്‍ വച്ചാണ് ദ്രഷ്ടി ഗോസിപ്പുകളില്‍ പെടുന്നത്. കൊറിയോഗ്രപറായ സല്‍മാന്‍ യൂസുഫ് ഖാനുമായി പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പ്. ഷോയില്‍ ഇരുവരും അടുത്തിടപഴകുന്നതും പലരുടെയും നെറ്റ് ചുളിച്ചു. ദ്രഷ്ടിയും നീരജുമായുള്ള ബന്ധം പോലും സല്‍മാന്‍ മൂലം ഉലഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സല്‍മാന്‍ വിവാഹിതനായതോടെ ആ ഗോസിപ്പുകള്‍ക്കും അന്ത്യമായി

  അവതാരകയാകാന്‍ കൊള്ളില്ല?

  'മധുബാല'യിലെ നായകനും നായികയും ജീവിത്തില്‍ ശത്രുക്കള്‍, കാണൂ

  ഝലക് ദിക്ലാ ജയില്‍ അവതാരകയായി രണ്‍വീര്‍ ഷോരെയ്ക്ക് ഒപ്പമെത്തിയെങ്കിലും അവരെ ഷോയില്‍ നിന്ന് മാറ്റി. അവതാരകനുമായി മികച്ച കെമിസ്ട്രിയില്ലാത്തതും ഷൂട്ടിനെത്താന്‍ വൈകുന്നതും നിര്‍ദ്ദേശങ്ങള്‍ അനുസരിയ്ക്കാത്തും പാരയായി

  മധുബാല

  'മധുബാല'യിലെ നായകനും നായികയും ജീവിത്തില്‍ ശത്രുക്കള്‍, കാണൂ

  മികച്ച ജോഡികളായി മധുബാലയില്‍ അഭിനയിക്കുന്ന ദ്രഷ്ടിയും വിവിയനും പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. ഷൂട്ട് കഴിഞ്ഞാല്‍ രണ്ട് പേരും പസര്പരം മിണ്ടാറ് പോലും ഇല്ല. ചുരുക്കത്തില്‍ യാതൊരു സൗഹൃദവും ഇല്ല. ഒരുയ്ക്കല്‍ പോലും സുഹൃത്തുക്കളാകാന്‍ ഇവര്‍ ശ്രമിച്ചിട്ടുമില്ല. സീരിയയില്‍ നിന്ന് രണ്ട് മാസത്തോളം വിവിയന്‍ മാറി നിന്നതോടെ അയാളുടെ പ്രതിഫലവും കൂട്ടി ഇത് ദ്രഷ്ടിയെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഡേറ്റ് അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്താന്‍ വിവിയന്‍ ആവശ്യപ്പെടുമ്പോള്‍ പുതിയ എന്തെങ്കിലും ആവശ്യവുമായി ദ്രഷ്ടിയെത്തി നിര്‍മാതാവിനെ കുഴപ്പിയ്ക്കും

  ഗുര്‍മീത് ചൗധരി

  'മധുബാല'യിലെ നായകനും നായികയും ജീവിത്തില്‍ ശത്രുക്കള്‍, കാണൂ

  ഗീത് ഹുയി സബ്‌സെ പ്യാരി എന്ന സീരിയലില്‍ തന്റെ നായകനായ ഗുര്‍മീത് ചൗധരിയുമായി ദ്രഷ്ടി പ്രണയത്തിലാണെന്ന് ഗോസിപ്പ് പരന്നു. തന്റെ കാമുകനുമായി പിരിയുന്നതിലേയ്ക്ക് വരെ ദ്രഷ്ടിയെ ഈ ബന്ധം നയിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത്തരം ഗോസിപ്പുകള്‍ക്ക് ശേഷം ഗുര്‍മീത് ദ്രഷ്ടിയുമായുള്ള അടുപ്പം കുറച്ചി. നടി ദേബിന ബോനര്‍ജിയെ വിവാഹം കഴിയ്ക്കുകയും ചെയ്തു

  വിവാദങ്ങള്‍ വിട്ടൊടുങ്ങുന്നില്ല

  'മധുബാല'യിലെ നായകനും നായികയും ജീവിത്തില്‍ ശത്രുക്കള്‍, കാണൂ

  ഝലക് ദിക് ലാ ജ യില്‍ മികച്ച ജോഡിയായി ദ്രഷ്ടിയെയും സല്‍മാനെയും തിരഞ്ഞെടുത്ത് ചാനലിന്റെ താത്പര്യപ്രകാരമെന്നായിരുന്നു അടുത്ത വിവാദം

  English summary
  The gorgeous diva Drashti Dhami is one of the most loved faces of Indian television. She is known for her spectacular good looks, her talent in acting as well as emoting, her moves on the dance floor and her onscreen chemistry as well as off-screen clashes with her co-stars.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X