Just In
- just now
മേഘ്നയുടെ കുഞ്ഞ് ജനിച്ചിട്ട് 3 മാസം; ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുള്ള ഫാമിലി ചിത്രവുമായി നടി
- 14 min ago
ഭര്‍ത്താവായ നിക്ക് ജോണ്‍സിനെ ആദ്യം കണ്ട നിമിഷത്തില്‍ തോന്നിയത്; രസകരമായ വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര
- 32 min ago
വിവാദങ്ങൾക്കൊടുവിൽ പാർവതിയുടെ വർത്തമാനം, ടീസർ പുറത്ത്
- 32 min ago
ദേശീയ ചലച്ചിത്ര പുരസ്കാരത്തിനുളള അന്തിമ റൗണ്ടില്‍ 17 മലയാള സിനിമകള്‍
Don't Miss!
- News
സൌദിയിൽ വ്യോമഗതാഗത മേഖലയിലേക്കും സൌദി വൽക്കരണം: മൂന്ന് വർഷത്തിനകം പൂർത്തിയാക്കാൻ നിർദേശം!!
- Automobiles
അത്യാധുനിക ലൈഫ്സ്റ്റൈൽ അനുവഭം വാഗ്ദാനം ചെയ്ത് പോർഷ സ്റ്റുഡിയോ ഡൽഹിയിൽ പ്രവർത്തനമാരംഭിച്ചു
- Finance
ക്ലേയ്സ് ആന്റ് സെറാമിക്സ് ലിമിറ്റഡ് തിരിച്ചുവരവിന്റെ പാതയിൽ; നാലരമാസം കൊണ്ട് വിറ്റുവരവ് 13.5 കോടി
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Sports
അര്‍ധരാത്രി കോലിയുടെ മെസേജ്, 'മിഷന് മെല്‍ബണില്‍' പങ്കുചേര്‍ന്നു!- ബൗളിങ് കോച്ച് പറയുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചേയ്ഞ്ച് വേണമത്രെ, ചേയ്ഞ്ച്, പാര്‍വതി കൃഷ്ണയുടെ പുതിയ വീഡിയോ വൈറല്‍
നടിയായും മോഡലായും അവതാരകയായുമൊക്ക മലയാളത്തില്‍ തിളങ്ങിയ താരമാണ് പാര്‍വതി കൃഷ്ണ. ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അടുത്തിടെ നടി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ഗര്‍ഭിണിയായ ശേഷം നടി പങ്കുവെച്ച ചിത്രങ്ങളും വീഡിയോസുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഗര്‍ഭിണിയായ സമയത്ത് ചെയത് പാര്‍വതിയുടെ ഡാന്‍സ് വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. സുരരൈ പോട്രിലെ കാട്ടുപയലേ എന്ന ഗാനത്തിനൊപ്പം ആയിരുന്നു നടി ചുവടുവെച്ചത്. കൂടാതെ പാര്‍വതി കൃഷ്ണയുടെ മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടുകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തു.
പിന്നാലെ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് നടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അന്ന് നടിക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകരും സഹതാരങ്ങളുമെല്ലാം തന്നെ എത്തിയിരുന്നു. ഇപ്പോഴിതാ പാര്‍വതിയുടെതായി വന്ന പുതിയ വീഡിയോയും ശ്രദ്ധേയമായിരിക്കുകയാണ്. ചേയ്ഞ്ച് വേണമത്രെ ചേയ്ഞ്ച് എന്ന ക്യാപ്ഷനിലാണ് വീഡിയോ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. അഡ്മിറ്റാവുന്നതിന് മുന്‍പ് എടുത്ത ഒരു വീഡിയോ ആണ് നടി പങ്കുവെച്ചത്. ഒപ്പം ബേബി, ബേബി ബോയ്, ഹബി ലവ് ഉള്‍പ്പെടെ നിരവധി ഹാഷ്ടാഗുകളും പാര്‍വതി കൃഷ്ണ കുറിച്ചു.
നേരത്തെ സുഖ പ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും നടി കുറിച്ചിരുന്നു. അമ്മയാവാന്‍ പോവുന്ന സന്തോഷം അടുത്തിടെയാണ് നടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. അന്ന് 9ാം മാസം ഗര്‍ഭിണിയാണെന്നും വൈകാതെ തന്നെ ഞങ്ങള്‍ മൂന്നാവും എന്നും ഭര്‍ത്താവ് ബാലഗോപാലിനൊപ്പമുളള ചിത്രം പങ്കുവെച്ച് നടി കുറിച്ചിരുന്നു.
നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു പാര്‍വതി കൃഷ്ണയുടെ അരങ്ങേറ്റം. പിന്നാലെ നിരവധി മ്യൂസിക്ക് ആല്‍ബങ്ങളിലും നടി അഭിനയിച്ചു. കെ കെ രാജീവ് പരമ്പരകളായ അമ്മമാനസം, ഈശ്വരന് സാക്ഷി, ബൈജു ദേവരാജ് സീരിയലായ രാത്രിമഴ എന്ന പരമ്പരകളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ ഏതാനും സിനിമകളിലും അഭിനയിച്ചു താരം. കൂടാതെ ഹ്രസ്വ ചിത്രങ്ങളിലും പാര്‍വതി കൃഷ്ണ എത്തിയിരുന്നു.