മകള്‍ക്ക് വലിയൊരു സന്ദേശവുമായി ദുല്‍ഖര്‍ സൽമാൻ; മറിയം അടുത്തില്ലെങ്കില്‍ ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞ് താരം
ദുല്‍ഖര്‍ സല്‍മാന്റെ കുടുംബത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് മേയ് അഞ്ച്. ദുല്‍ഖറിനും ഭാര്യ അമാല്‍ സൂഫിയയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നിട്ട് ഇന്നേക്ക് നാല് വര്‍ഷം പൂര്‍ത്തിയാവുന്നു. രാവിലെ മുതല്‍ താരപുത്രിയ്ക്കുള്ള പിറന്നാള്‍ സന്ദേശങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ഒടുവില്‍ പ്രിയപുത്രിയ്ക്ക് വലിയൊരു സന്ദേശവുമായി ദുല്‍ഖറും എത്തിയിരിക്കുകയാണ്. മകള്‍ക്കൊപ്പമുള്ള നിരവധി ഫോട്ടോസും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്.
'നമുക്ക് ഈ ചിത്രങ്ങള്‍ ഒരു വാര്‍ഷികമാക്കി മാറ്റണം. മാരി എന്താ നിനക്ക് തോന്നുന്നത്? ഞാന്‍ അകലെ ആയിരിക്കുമ്പോള്‍ ചെയ്യാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് നീ ജനിപ്പോള്‍ മുതലുള്ള ഓരോ ഫോട്ടോയും നോക്കാനാണ്. നിന്റെ അടുത്ത് നിന്ന് പോകുമ്പോള്‍ പപ്പയ്ക്ക് ആ അകല്‍ച്ച മാറ്റാനുള്ള ഏകപോംവഴി അതാണ്. എല്ലായിപ്പോഴും എന്റെ ഹൃദയത്തില്‍ ഇതിനെല്ലാം പ്രത്യേക സ്ഥാനമുണ്ട്.

ഇത് നിന്റെ പിറന്നാളിലെ മറ്റൊരു ലോക്ഡൗണ്‍ ആണ്. നിനക്കൊപ്പം ഇന്ന് സുഹൃത്തുക്കള്‍ ആരുമില്ല. എന്നിട്ടും നീ ഏറ്റവും സന്തോഷവതിയായ കുഞ്ഞാണ്. എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടേ. ഞങ്ങളുടെ കുടുംബത്തിന് ഇതില്‍ കൂടുതലൊന്നും ചോദിക്കാന്‍ പറ്റില്ല. കാരണം നീയാണ് ഞങ്ങളുടെ സന്തോഷവും അനുഗ്രഹവും, അതുപോലെ ഞങ്ങളുടെ പുഞ്ചിരിയും ചിരിയുമെല്ലാം നീയാണ്.
ഇതെന്ത് വേഷമാണ്, കുതിരപ്പുറത്ത് കയറിയിട്ടുള്ള മംമ്തയുടെ വേറിട്ട ഫോട്ടോസ്
എന്റെ പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍. ഇന്ന് നാല് വയസായി. ഈ വര്‍ഷം മുഴുവന്‍ നീ അടുത്ത ജന്മദിനത്തിന് വേണ്ടിയായിരിക്കും കാത്തിരിക്കുകയെന്ന് ഞങ്ങള്‍ക്ക് അറിയാം. നിന്റെ സ്‌പെഷ്യല്‍ ദിവസം മനോഹരമായെന്ന് ഞങ്ങള്‍ വിശ്വസിക്കുകയാണ്. എന്നും ദുല്‍ഖര്‍ പറയുന്നു.
ദുൽഖർ സൽമാൻ്റെ പോസ്റ്റ് വായിക്കാം


Click it and Unblock the Notifications











