മറിയത്തെ കുട്ടിപട്ടാളത്തിലേക്ക് കൊണ്ട് വരുമോ? സുബിയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പോലെ തന്നെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ലോകം മുഴുവന്‍ അറിയപ്പെടുന്ന നടനമായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ മികച്ച യുവനടന്മാരില്‍ ഒരാളായി മാറിയ ദുല്‍ഖര്‍ ബോളിവുഡിലടക്കം തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞിരിക്കുകയാണ്. മമ്മൂട്ടിയ്ക്കും ദുല്‍ഖറിനും ഉള്ളത് പോലെ തന്നെ ഇവരുടെ കുടുംബത്തില്‍ വലിയൊരു വിഭാഗം ആരാധക പിന്തുണയുള്ള മറ്റൊരാള്‍ കൂടിയുണ്ട്.
മറ്റാരുമല്ല, ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാന്‍ ആണത്. 2017 ലായിരുന്നു ദുല്‍ഖറിനും ഭാര്യ അമാല്‍ സൂഫിയയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. ജനിച്ച നാള്‍ മുതല്‍ കുഞ്ഞ് മറിയത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ആരാധകര്‍ക്ക് അറിയാനുള്ളത്. പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്ന മറിയത്തിന്റെ ഫോട്ടോസും വീഡിയോസും നിമിഷ നേരം കൊണ്ടാണ് തരംഗമാവുന്നത്. എല്ലാ അഭിമുഖങ്ങളിലും ദുല്‍ഖറിനും മമ്മൂട്ടിയ്ക്കും പറയാനുള്ളതില്‍ ഒന്ന് മറിയത്തെ കുറിച്ചായിരിക്കും.

കഴിഞ്ഞ ദിവസം നടി സുബി അവതാരകയായിട്ടെത്തുന്ന കുട്ടിപ്പട്ടാളം എന്ന ഷോ യില്‍ ദുല്‍ഖറിന്റെ പങ്കാളിത്തവും ഉണ്ടായിരുന്നു. പരിപാടിയ്ക്കിടെ ദുല്‍ഖറിനെ ഫോണില്‍ വിളിക്കുകയായിരുന്നു. കുട്ടികളില്‍ ഒരാള്‍ ദുല്‍ഖറിന്റെ കടുത്ത ആരാധിക ആണെന്ന് പറഞ്ഞിരുന്നു. ദുല്‍ഖര്‍ എല്ലാവരോടും സ്‌നേഹവിവരങ്ങള്‍ അന്വേഷിച്ചതിന് പിന്നാലെയാണ് മറിയത്തെ കുട്ടിപട്ടാളത്തിലേക്ക് കൊണ്ട് വരുന്നതിനെ കുറിച്ച് സുബി തിരിച്ച് ചോദിച്ചത്.
ഇവിടെ ഇപ്പോള്‍ ഒന്നര പട്ടാളം ഉണ്ട്. വീട്ടില്‍ അവളുടെ കമാന്റിലാണ് എല്ലാവരുമെന്ന് ദുല്‍ഖര്‍ ചിരിച്ച് കൊണ്ട് പറയുന്നു. മകള്‍ അച്ഛനെ വരച്ച വരയില്‍ നിര്‍ത്താറുണ്ടോ എന്ന സുബിയുടെ ചോദ്യത്തിന് ഉണ്ടെന്നും താരം പറയുന്നു. മറിയം കുട്ടിപട്ടാളത്തില്‍ പങ്കെടുക്കാന്‍ വന്നാല്‍ കപ്പ് വാങ്ങാന്‍ അച്ഛനും അമ്മയും വന്നിരിക്കണമെന്നും അച്ഛന്‍ മാത്രമല്ല അച്ഛന്റെ അച്ഛനെയും ഞങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കുമെന്നും സുബി പറയുന്നു. ഇതെല്ലാം ചിരിച്ച് കൊണ്ടായിരുന്നു ദുല്‍ഖര്‍ കേട്ടത്.
വീഡിയോ കാണാം


Click it and Unblock the Notifications