ദുല്‍ഖര്‍ സല്‍മാന്റെ പാട്ടിന് താളം പിടിച്ച് മമ്മൂട്ടി! സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലാവുന്നു! കാണൂ

അഭിനയത്തിനും അപ്പുറത്ത് മറ്റ് മേഖലകളിലും മികവ് തെളിയിച്ച താരങ്ങള്‍ നിരവധിയാണ്. സ്റ്റേജ് പരിപാടികളിലും മറ്റുമായി കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുമായി താരങ്ങളെത്താറുമുണ്ട്. താരസംഘടനയായ അമ്മ നടത്തുന്ന സ്റ്റേജ് പരിപാടികളിലാണ് പലരും പാട്ടും നൃത്തവും സ്‌കിറ്റുമായൊക്കെ എത്താറുള്ളത്. താരപുത്രനായ ദുല്‍ഖര്‍ സല്‍മാനും താനൊരു സകലകലവല്ലഭനാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. പാട്ടിലും സ്‌കിറ്റിലുമൊക്കെ മുന്നിലാണ് താനെന്ന് ഈ താരപുത്രന്‍ തെളിയിച്ചിരുന്നു. താരപുത്രനെന്നതിനും അപ്പുറത്ത് മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ഈ താരം. അടുത്തിടെ അമ്മയുടെ നേതൃത്വത്തില്‍ നടത്തിയ ഒന്നാണ് നമ്മളിലും താരപുത്രന്‍ ഗാനം ആലപിച്ചിരുന്നു.

മോഹന്‍ലാലും മമ്മൂട്ടിയും മനോജ് കെ ജയനും വിനീതുമൊക്കെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമാതിരക്കുകളില്‍ നിന്നെല്ലാം മാറി സ്‌റ്റേജ് പരിപാടിക്കായി എത്തുകയായിരുന്നു താരങ്ങള്‍. രണ്ട് ഭാഗങ്ങളിലായി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ പ്രമോ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Mammootty, Dulquer Salmaan

മധു ബാലകൃഷ്ണനൊപ്പമാണ് ദുല്‍ഖര്‍ ഗാനം ആലപിക്കുന്നത്. പുതുമഴയായ് പൊഴിയാം എന്ന ഗാനമാണ് ഇരുവരും ആലപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പ്രമോ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. മകന്റെ പാട്ടിന് താളം പിടിക്കുന്ന മമ്മൂട്ടിയേയും വീഡിയോയില്‍ കാണുന്നുണ്ട്. ഒന്നാണ് നമ്മളിന്റെ സംപ്രേഷണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X