വാപ്പച്ചി വഞ്ചി തുഴയുന്ന പാട്ട് പാടിയാല്‍ മകള്‍ പെട്ടെന്ന് ഉറങ്ങുമെന്ന് ദുല്‍ഖര്‍! ഏതാണ് ആ പാട്ട്?
Recommended Video

മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ച ചിത്രത്തിലെ പാട്ടാണ് ഇപ്പോള്‍ കൂടുതലായും പാടുന്നതെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ആ പാട്ട് കേട്ടാല്‍ മറിയം പെട്ടെന്ന് ഉറങ്ങുമെന്നും താരപുത്രന്‍ പറയുന്നു. പറയുക മാത്രമല്ല ആ പാട്ട് വേദിയില്‍ വെച്ച് ആലപിക്കുകയും ചെയ്തു. ദുല്‍ഖറിന്റെ പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ ആരാധകര്‍ ഡിക്യു പാടണമെന്ന് ആവശ്യപ്പെടാറുണ്ട്. യുവ അവാര്‍ഡ് പുരസ്‌കാര ദാനച്ചടങ്ങിനിടയിലാണ് ദുല്‍ഖര്‍ മകളുടെ ഇഷ്ടഗാനം പാടിയത്. മികച്ച നടനുള്ള പുരസ്‌കാരമാണ് താരത്തിന് ലഭിച്ചത്. ഇന്നസെന്റാണ് പുരസ്‌കാരം നല്‍കിയത്.

മകളെ ഉറക്കാനായി പാടുന്ന പാട്ട്
മമ്മൂട്ടി അഭിനയിച്ച അഴകിയ രാവണനിലെ വെണ്ണിലാച്ചന്ദനക്കിണ്ണം എന്ന ഗാനമാണ് ഇപ്പോള്‍ താന്‍ കൂടുതലായും പാടുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഈ പാട്ട് കേട്ടാല്‍ മറിയം പെട്ടെന്ന് ഉറങ്ങും.

ഈ പാട്ട് കേള്‍ക്കുമ്പോള്‍
കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറെ നൊസ്റ്റാള്‍ജിയ തോന്നുന്ന ഗാനമാണിത്. വാപ്പച്ചി വഞ്ചി തുഴയുന്ന വിഷ്വലാണ് ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നതെന്നും താരപുത്രന്‍ പറയുന്നു.

മികച്ച നടന്‍
ദോഹയില്‍ നടന്ന യുവ അവാര്‍ഡ് പുരസ്‌കാര വിതരണ വേദിയില്‍ വെച്ചാണ് ഡിക്യു ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. മികച്ച നടനുള്ള പുരസ്‌കാരമാമ് താരത്തിന് ലഭിച്ചത്.

നല്‍കിയത് ഇന്നസെന്റ്
ദുല്‍ഖറിനെക്കുറിച്ച് കുട്ടിക്കാലത്ത് തന്നെ ഭാവിയിലെ സൂപ്പര്‍താരമായി മാറുമെന്ന് പ്രവചിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അക്കാര്യം ശരിയായി വന്നതിന്റെ സന്തോഷത്തിലാണ് ഇന്നസെന്റ്.

പാടാന്‍ പറഞ്ഞു
ഏത് വേദിയിലായാലും ദുല്‍കറിനോട് പാടാന്‍ ആവശ്യപ്പെടാറുണ്ട് ആരാധകര്‍. അഭ്യര്‍ത്ഥന മാനിച്ച് പാടുന്നതിനിടയിലാണ് ഡിക്യു ഇ ഗാനം ആലപിച്ചത്.

അവള്‍ക്ക് അറിയുമോയെന്നറിയില്ല
വല്ല്യുപ്പയുടെ പാട്ട് കേട്ടാണ് ഉറങ്ങുന്നതെന്ന കാര്യത്തെക്കുറിച്ച് അവള്‍ക്ക് ഇപ്പോള്‍ അറിയുമോയെന്ന് തനിക്കറിയില്ല. ഭാവിയില്‍ അക്കാര്യം പറഞ്ഞ് മനസിലാക്കുമെന്നും ദുല്‍ഖര്‍ പറയുന്നുണ്ട്.

വീഡിയോ വൈറല്‍
മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിക്കാനായി വേദിയിലേക്കെത്തിയ ദുല്‍ഖര്‍ പാടുന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വീഡിയോ കാണൂ
മകളെ ഉറക്കാനായി ദുല്‍ഖര്‍ സല്‍മാന്‍ പാടുന്ന ഗാനം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications