ഇക്കാര്യത്തില്‍ അവര്‍ പറയുന്നത് കേള്‍ക്കില്ല! കുറച്ച് റൂള്‍സ് ഉണ്ടാക്കിയിട്ടുണ്ട്! വീട്ടുകാരെ തള്ളി ദുര്‍ഗ
അമ്മ ജീവിതം ആഘോഷമാക്കുകയാണ് ദുര്‍ഗ കൃഷ്ണ. മകള്‍ക്ക് ആറ് മാസമായിരിക്കുകയാണ്. ഇനി സോളിഡ് കൊടുത്ത് തുടങ്ങാം. എല്ലാം ഡോക്ടറോട് തന്നെ ചോദിച്ച് മനസിലാക്കാമെന്ന് കരുതുന്നു. അതാണല്ലോ അതിന്റെ രീതി. പുതിയ വ്‌ളോഗിലൂടെയായിരുന്നു ദുര്‍ഗ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. നേരത്തെ ഫ്രണ്ട് സീറ്റിലൊക്കെയായിരുന്നു ഇരിക്കാറുള്ളത്. ഇപ്പോള്‍ പുറകില്‍ ബേബി സീറ്റുമായാണ് ഇരിക്കുന്നത്. ചെറിയൊരു കഫക്കെട്ട് ഉണ്ടായിരുന്നു. ആശുപത്രിയിലൊക്കെ പോയതാണ്. കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. കണ്‍മണിയെക്കൊണ്ട് അമ്മ എന്ന് പറയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. അമ്മ എന്ന് പറയുമ്പോള്‍ അവള്‍ക്കെന്തോ കോമഡി പറയുന്നത് പോലെയാണ്. അച്ഛനുമായി നല്ല കൂട്ടാണ്. എന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്നുണ്ട്.
ബേബിക്ക് ഫുഡ് കൊടുക്കുന്നതിനെക്കുറിച്ചുള്ള സംശയങ്ങളെല്ലാം ഞാന്‍ ഡോക്ടറിനോട് ചോദിച്ചിരുന്നു. റാഗിയും, കണ്ണന്‍കായപ്പൊടിയും, സൂചി ഗോതമ്പുമൊക്കെയാണ് കൊടുക്കാന്‍ പറഞ്ഞത്. അമ്മ എല്ലാം വെയിലത്തൊക്കെ വെച്ച് ഉണക്കിയെടുത്തതാണ്. ആവശ്യത്തിന് അനുസരിച്ച് പൊടിച്ച് എടുക്കാനാണ് പ്ലാന്‍. ഇതല്ലാതെ സെറിലാക്ക് കൊടുക്കാമെന്നാണ് കരുതുന്നത്. അത് വീട്ടില്‍ തന്നെ ഉണ്ടാക്കാനാണ് പ്ലാന്‍. പുറത്തുനിന്നും വാങ്ങിക്കുന്നില്ല. ഓരോരുത്തര് പറഞ്ഞും, ചെയ്ത് കണ്ട പരിചയമേയുള്ളൂ എനിക്ക്. അങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നത്. ആദ്യമായിട്ട് അമ്മയായതാണല്ലോ, എല്ലാം പുതിയതാണ്. എല്ലാ ഫുഡും ഒന്നിച്ച് പരിചയപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. ആദ്യം ഒരു ഫുഡ് കൊടുത്ത് ഒരാഴ്ച കഴിഞ്ഞ് അടുത്തതത് പരിചയപ്പെടുത്താമെന്ന് കരുതുന്നു.

പിറ്റേദിവസമായിരുന്നു കുറുക്ക് കൊടുത്തത്. ഫീഡിംഗ് ചെയറില്‍ ഇരുന്നപ്പോള്‍ ബഹളം വെക്കുകയായിരുന്നു അവള്‍. അമ്മയോട് തന്റെ സംശയങ്ങളൊക്കെ ചോദിച്ച ശേഷമായിരുന്നു ദുര്‍ഗ കുറുക്ക് തയ്യാറാക്കിയത്. ഇതെന്ത് സാധനമാണ് എന്നാണെന്ന് തോന്നുന്നു അവളുടെ ചോദ്യം. എന്തായാലും അവളത് കഴിച്ചു. അവള്‍ക്ക് എന്തൊക്കെ കൊടുക്കാം, എത്ര അളവില്‍ കൊടുക്കാം, എന്തൊക്കെ കൊടുക്കാം എന്ന് ഡോക്ടറിനോട് ചോദിച്ചിരുന്നു. ഡോക്ടര്‍ പറയുന്നത് പോലെയേ കാര്യങ്ങള്‍ ചെയ്യുള്ളൂ എന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചതാണ്. വീട്ടുകാര്‍ പറയുന്നത് പോലെയല്ല. എനിക്ക് മൂന്ന് മാസമായപ്പോള്‍ കുറുക്ക് തന്ന് തുടങ്ങി എന്നൊക്കെ അമ്മ പറഞ്ഞിരുന്നു.
ഡോക്ടര്‍ പറഞ്ഞത് ആറാം മാസത്തില്‍ കൊടുക്കാനാണ്. അവളുടെ ഹെല്‍ത്ത് എനിക്ക് പ്രധാനപ്പെട്ടതാണ്. അമ്മ, രണ്ട് മക്കളെ വളര്‍ത്തിയില്ലേ, എന്റെ മോളെ ഞാന്‍ വളര്‍ത്തട്ടെ എന്ന് ഞാന്‍ പറയാറുണ്ട്. തമാശയായിട്ടും കാര്യമായിട്ടും പറയുന്നതാണ്. അവളുടെ ഓരോ കാര്യങ്ങളും ചെയ്യാന്‍ എനിക്ക് അത്രയും ഇഷ്ടമാണ്. അത്രയും സൂക്ഷ്മതയോടെയാണ് എല്ലാം ചെയ്യുന്നത്. കുറച്ച് റൂള്‍സ് ഞാന്‍ ഇപ്പോള്‍ സെറ്റാക്കിയിട്ടുണ്ട്്. അവള്‍ക്ക് മാത്രമല്ല ഞങ്ങള്‍ മൂന്നുപേര്‍ക്കും. ചില ഡിസിപ്ലിന്‍സും, കാര്യങ്ങളുമൊക്കെ അവളുടെ ലൈഫില്‍ കൊണ്ടുവരാനാണ്. ആദ്യം തന്നെ ഞാന്‍ അവള്‍ക്കൊരു ഡൈനിംഗ് ചെയര്‍ വാങ്ങിച്ച് വെച്ചിരുന്നു.
ഡൈനിംഗ് ടേബിളില്‍ ഇരുന്ന് ഫുഡ് കഴിക്കുന്ന സമയത്ത് നമ്മള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. കണ്‍മണിയേയും അതേ സ്ഥലത്ത് അവളുടെ ചെയറില്‍ ഇരുത്തിയേ ഞാന്‍ ഫുഡ് കൊടുക്കുള്ളൂ. അല്ലാതെ കാക്ക അതാ, പൂച്ച ഏതാ എന്ന് ചോദിച്ച് കൊടുക്കില്ല. മൊബൈല്‍ ഫോണും, ടിവിയും കാണിക്കില്ല. അവളെത്ര കരഞ്ഞാലും അതില്‍ മാറ്റമില്ല. ആദ്യം കുറച്ച് ബുദ്ധിമുട്ടിയാലും പിന്നെ അവളതുമായി സെറ്റായിക്കോളും. കാര്‍ സീറ്റില്‍ ഇരുത്തിയപ്പോള്‍ ആദ്യം നല്ല കരച്ചിലായിരുന്നു. പിന്നെ അതുമായി ഇണങ്ങി. ഒരു കുഴപ്പവുമില്ലാതെ ഇരുന്നോളും. ഈ കാറിനകത്ത് ഇതാണ് എന്റെ സീറ്റ് എന്ന് അവള്‍ക്കറിയാം. അവള്‍ കരയുമ്പോ്ള്‍ എനിക്കും വിഷമം തോന്നുമായിരുന്നു. കുഞ്ഞ് അതിനകത്ത് ഇരിക്കുന്നത് കൊണ്ട് ഞങ്ങള്‍ക്ക് റിലാക്‌സായി ട്രാവല്‍ ചെയ്യാം.ഇതെല്ലാം ഞാനൊന്നായി പ്ലാന്‍ ചെയ്തതല്ല, ഏട്ടനും തയ്യാറാണെന്നുമായിരുന്നു ദുര്‍ഗ പറഞ്ഞത്.


Click it and Unblock the Notifications