»   » സായി പല്ലവിയെ വെല്ലുമോ.. പൊതുവേദിയില്‍ തൊണ്ടി മുതലിലെ നായികയുടെ കലക്കന്‍ ഡാന്‍സ്...

സായി പല്ലവിയെ വെല്ലുമോ.. പൊതുവേദിയില്‍ തൊണ്ടി മുതലിലെ നായികയുടെ കലക്കന്‍ ഡാന്‍സ്...

Written By:
Subscribe to Filmibeat Malayalam
പൊതുവേദിയില്‍ തൊണ്ടി മുതലിലെ നായികയുടെ കലക്കന്‍ ഡാന്‍സ് | filmibeat Malayalam

തൊണ്ടി മുതലിലെ നായികയല്ല, നമിഷ സജയനിപ്പോള്‍ ഈട എന്ന ചിത്രത്തിലെ നായികയാണ്. അതെ, ഈട എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോമഡി സൂപ്പര്‍ നൈറ്റില്‍ എത്തിയപ്പോഴാണ് നിമിഷയുടെ സൂപ്പര്‍ ഡാന്‍സ്. പരിപാടിയുടെ പ്രമോ വീഡിയോ പുറത്ത് വിട്ടു.

അബിയുടെ മകന്‍ വീണ്ടും, പ്രണയിച്ച് കരയിപ്പിക്കാനുള്ള വരവാണോ...?

നിമിഷയ്‌ക്കൊപ്പം ഈടയിലെ നായകന്‍ ഷെയിന്‍ നിഗവും ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന സുധി കോപ്പയുമുണ്ട്. ഈടയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം.. ഒപ്പം കോമഡി സൂപ്പര്‍ നൈറ്റിന്റെ പ്രമോ വീഡിയോയും കാണാം..


ഈട

കണ്ണൂര്‍ സ്ലാങില്‍ ഇവിടെ എന്നാണ് ഈട എന്നതിനര്‍ത്ഥം. നവാഗതനായ ബി അജിത് കുമാറാണ് നിമിഷ സജയനെയും ഷെയിന്‍ നിഗത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈട എന്ന ചിത്രമൊരുക്കുന്നത്. കമ്മട്ടിപാടത്തിന്റെ എഡിറ്ററാണ് അജിത്ത് കുമാര്‍.


കഥാപാത്രങ്ങള്‍

നിമിഷയെയും ഷെയിനിനെയും സുധി കോപ്പയെയും കൂടാതെ, മണികണ്ഠന്‍ ആചാരി, അലന്‍സിയര്‍, സുരഭി ലക്ഷ്മി, തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. അലന്‍സിയര്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് ഈടയില്‍ അഭിനയിക്കുന്നത്.


കോമഡി സൂപ്പര്‍ നൈറ്റില്‍

സുരാജ് വെഞ്ഞാറമൂടും അശ്വതിയും അവതാരകരായി എത്തുന്ന കോമഡി സൂപ്പര്‍ നൈറ്റില്‍ നൃത്ത ചുവടുകളോടെയാണ് ഷെയിനും നിമിഷയും സുധിയും എത്തുന്നത്. അവിടെ തന്നെ നിമിഷയുടെ സ്‌റ്റെപ്പുകള്‍ ശ്രദ്ധേയമായിരുന്നു.


അനുഭവങ്ങള്‍

നിമിഷ തന്റെ ആദ്യ ചിത്രത്തിലെ അനുഭവങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ സുരാജും ഇടപെടുന്നു. നിമിഷയുടെ ആദ്യത്തെ നായകനാണല്ലോ (തൊണ്ടി മുതലും ദൃക്‌സാക്ഷിയും) സുരാജ്. ഒരു നടന്‍ എന്ന നിലയിലുള്ള അനുഭവങ്ങളെ കുറിച്ചും തന്റെ സിനിമകളെ കുറിച്ചും ഷെയിന്‍ നിഗവും സംസാരിച്ചു.


ഇനി കാണാം

ഇനി കോമഡി സൂപ്പര്‍ നൈറ്റില്‍ നിമിഷയും ഷെയിനും സുധിയും വരുന്ന എപ്പിസോഡിന്റെ പ്രമോ കാണാം... ഇതിലെ നിമിഷയുടെ ഡാന്‍സും.


English summary
The upcoming episode of popular comedy chat show, Comedy Super Nite aired on Flowers TV will see actors Shane Nigam, Nimisha Sajayan and Sudhi Kopa as the next guests.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X