രഞ്ജിനിയും ശ്വേതയുമെവിടെ? ബിഗ് ബോസ് ഫിനാലെയിലേക്ക് താരങ്ങളെത്തിയപ്പോള്‍! ആരായിരിക്കും ആ വിജയി?
Recommended Video

നൂറുദിനമെന്ന ലക്ഷ്യവുമായിത്തുടങ്ങിയ ബിഗ് ബോസ് മലയാളം ഗ്രാന്റ് ഫിനാലെയിലേക്ക് എത്തിയിരിക്കുകയാണ്. ഞായറാഴ്ച ഏഴ് മണിക്കാണ് ബിഗ് ബോസ് മലയാളം ഗ്രാന്റ് ഫിനാലെ ആരംഭിക്കുന്നത്. വ്യത്യസ്ത സ്വഭാവക്കാരായ 16 പേരുമായാണ് പരിപാടി തുടങ്ങിയത്. ശാരീരികമായ ആരോഗ്യപ്രശ്‌നം കാരണമായിരുന്നു അഞ്ജലി അമീറും മനോജ് വര്‍മ്മയും പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയത്. മത്സരത്തിന്റെ ഗതി മാറുന്നതിനിടയില്‍ കാലിടറിയാണ് മറ്റുള്ളവര്‍ പുറത്തേക്ക് പോയത്. പേളി മാണിയുള്‍പ്പടെ അഞ്ച് പേരാണ് ഇപ്പോള്‍ മത്സരത്തില്‍ അവശേഷിക്കുന്നത്. ആരായിരിക്കും വിജയിയാവുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ് എല്ലാവരും തേടുന്നത്.
മത്സരത്തില്‍ അവശേഷിക്കുന്ന ഏക വനിതാ മത്സരാര്‍ത്ഥിയാണ് പേളി മാണി. തങ്ങളുടെ പ്രിയതാരത്തിന് വോട്ടിലൂടെ ശക്തമായ പിന്തുണ ഉറപ്പാക്കി ഫാന്‍സ് ഗ്രൂപ്പുകളും സജീവമായിരുന്നു. പരിപാടിയില്‍ നിന്നും പുറത്തേക്കെത്തിയ താരങ്ങളും വോട്ടഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു. അര്‍ഹിക്കുന്ന ആള്‍ തന്നെ മത്സരം ജയിക്കണമെന്നാണ് എല്ലാവരും പറയുന്നത്. ഏത് താരത്തെയാണോ നിങ്ങള്‍ പിന്തുണയ്ക്കുന്നത് അതേ താരത്തിന് തന്നെ വോട്ട് ചെയ്യണമെന്നും അഭിമാനത്തോടെ ഇദ്ദേഹമാണ് ബിഗ് ബോസ് മലയാളം ആദ്യ പതിപ്പിലെ വിജയി എന്ന് പറയാന്‍ കഴിയണമെന്നുമായിരുന്നു താരങ്ങള്‍ പറഞ്ഞത്. നേരത്തെ പുറത്തെത്തിയവരെല്ലാം ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കുന്നതിനായി മുംബൈയിലേക്ക് പോയിരിക്കുകയാണ് ഇപ്പോള്‍.

ഗ്രാന്‍റ് ഫിനാലെയില്‍ പങ്കെടുക്കുന്നു
ബിഗ് ബോസില്‍ നിന്നും ഇടയ്ക്ക് വെച്ച് യാത്ര പറഞ്ഞുപോയവരെല്ലാം ഫിനാലെയില്‍ പങ്കെടുക്കുന്നതിനായി എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ചിലരൊക്കെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. നീണ്ട നാളുകള്‍ക്ക് ശേഷമാണ് ഇവര്‍ ബിഗ് ഹൗസിലേക്ക് തിരിച്ചുപോവുന്നത്. വൈല്‍ഡ് കാര്‍ഡ് എന്ന അപൂര്‍വ്വഭാഗ്യം ഹിമയ്ക്ക് ലഭിച്ചുവെങ്കിലും താരത്തിന് അത് കൃത്യമായി വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. അനാവശ്യ വിവാദങ്ങളുണ്ടാക്കിയതിന് പിന്നാലെ തന്നെ താരം പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. വീണ്ടും ബിഗ് ബോസിലെത്തുന്നതിന്റെ ത്രില്ലിലാണ് താരങ്ങള്‍.

അര്‍ച്ചനയും ദീപനും ദിയയും
ബിഗ് ബോസിലെത്തുന്നതിന് മുന്‍പ് തന്നെ അടുത്ത സുഹൃത്തുക്കളായ അര്‍ച്ചന സുശീലനും ദിയ സനയും ദീപന്‍ മുരളിയും ഒരുമിച്ചാണ് മുംബൈയിലേക്ക് പോയത്. യാത്രയ്ക്കിടയില്‍ താരങ്ങള്‍ ഫേസ്്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ഫിനാലെയില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും മത്സരാര്‍ത്ഥികള്‍ക്ക് ശക്തമായ പിന്തുണ നല്‍കണമെന്നുമായിരുന്നു ഇവര്‍ അഭ്യര്‍ത്ഥിച്ചത്. ഇടവേളയ്ക്ക് ശേഷം സാബു ചേട്ടനെ കാണാന്‍ പോവുന്നതിന്റെ ത്രില്ലിലായിരുന്നു അര്‍ച്ചന. അദ്ദേഹം തന്നെയായിരിക്കും വിജയിക്കുന്നതെന്നാണ് ഇവരുടെ അഭിപ്രായം. അനിയത്തിയെന്ന നിലയില്‍ ചേട്ടനെ ജയിപ്പിക്കാനുള്ള ഉത്തരവാദിത്തവുമായാണ് താന്‍ ബിഗ് ബോസിലേക്ക് പോവുന്നതെന്നും അര്‍ച്ചന പറഞ്ഞിരുന്നു.

ബഷീറും അനൂപ് ചന്ദ്രനും
ബിഗ് ബോസിലെത്തിയപ്പോള്‍ തന്നെ ഏറെ സ്വാധീനിച്ചതും തനിക്കേറെ ഇഷ്ടപ്പെട്ടതുമായ മത്സരാര്‍ത്ഥികളിലൊരാള്‍ അനൂപ് ചന്ദ്രനായിരുന്നുവെന്ന് ബഷീര്‍ വ്യക്തമാക്കിയിരുന്നു. വീട്ടുകാരെ വല്ലാതെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് മനസ്സിലാക്കിയ അദ്ദേഹം തന്നെ ആശ്വസിപ്പിച്ചിരുന്നു. മറ്റുള്ളവര്‍ പരിഹസിക്കുമ്പോഴും അദ്ദേഹം ശക്തമായ പിന്തുണയാണ് തനിക്ക് നല്‍കിയതെന്നും താരം പറഞ്ഞിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അനൂപ് ചന്ദ്രനെ കണ്ടതിന്റെ ത്രില്ലിലാണ് ബഷീര്‍. ഫേസ്ബുക്കിലൂടെ ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

കലാശപ്പോരാട്ടത്തിനൊരുങ്ങുന്നു
ബിഗ് ഹൗസിലുള്ളവരെല്ലാം അവാന ഘട്ട തയ്യാറെടുപ്പിലാണ്. കലാശപ്പോരാട്ടത്തില്‍ ആര്‍ക്കൊക്കെ കാലിടറുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനിടയില്‍ തുടങ്ങിയിരുന്നു. പേളിയും ഷിയാസും ശ്രീനിയും സാബുവും സുരേഷുമാണ് ഇപ്പോള്‍ ബിഗ് ഹൗസിലുള്ളത്. ഫിനാലെയില്‍ ഏത് തരത്തിലുള്ള ടാസ്‌ക്കുകളായിരിക്കും ബിഗ് ബോസ് നല്‍കുന്നതെന്നറിയാതെ ആശങ്കപ്പെടുകയാണ് മത്സരാര്‍ത്ഥികള്‍. സാബുവായിരിക്കും വിജയിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഫാന്‍സ് ഗ്രൂപ്പുകളിലും ഇത്തരത്തിലുള്ള ചര്‍ച്ചകളാണ് അരങ്ങേറുന്നത്.
ബഷീറിന്റെ പോസ്റ്റ് കാണാം
ബഷീര്‍ ബാഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ദീപന്‍ മുരളിയുടെ പോസ്റ്റ്
ദീപന്‍ മുരളിയുടെ പോസ്റ്റ്


Click it and Unblock the Notifications