ആർത്തി പണ്ടാരം... അവളുടെ ഭക്ഷണം കഴിപ്പ് കണ്ടില്ലേ, നടത്തം കണ്ടാൽ അറിയില്ലേ വട്ടാണെന്ന്; വീഡിയോയുമായി എലിസബത്ത്

കൈവിട്ട് പോയെന്ന് കരുതിയ ജീവിതം വീണ്ടും തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് എലിസബത്ത് ഉദയൻ. മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാനുള്ള പരിശ്രമത്തിന്റെ ഭാ​ഗമായി ​ഗുജറാത്തിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി എലിസബത്ത്. ലീവ് കിട്ടുമ്പോൾ കുറച്ച് ദിവസം നാട്ടിൽ ചിലവഴിച്ച് മടങ്ങിപ്പോകും. വിവാഹ​ ജീവിതം നൽകിയ മുറിവുകളെ കുറിച്ച് അടുത്തിടെ എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. തനിക്ക് നീതി കിട്ടാനായി നിയമത്തിന്റെ വഴിക്കാണ് ഇപ്പോൾ എലിസബത്ത് നീങ്ങുന്നത്.

ദാമ്പത്യ ജീവിതം നയിച്ചിരുന്ന സമയത്ത് തന്നെ പറ്റി പ്രചരിച്ചിരുന്ന കഥകൾ വൈകിയാണ് താൻ അറിഞ്ഞതെന്ന് പറയുകയാണിപ്പോൾ എലിസബത്ത്. ഭക്ഷണം കഴിച്ചതിന് പോലും കണക്ക് വെച്ചിരുന്നുവെന്നും തന്റെ ശരീരത്തെയും നടത്തത്തെയും പരിഹ​സിച്ച് വരെ ആളുകളോട് കുറ്റം പറയുമായിരുന്നു മുൻ പങ്കാളിയെന്നും എലിസബത്ത് പറയുന്നു.

elizabeth udayan

ഫിറ്റ്നസിന് വേണ്ടി ഇപ്പോൾ‌ സ്പെഷ്യൽ ടൈം ഒന്നും എനിക്കില്ല. കഴിഞ്ഞ ദിവസം വീണ് കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. ഇവിടെ ഇപ്പോൾ ഭയങ്കര ചൂടാണ്. അതുകൊണ്ടാണോ വീണതെന്ന് അറിയില്ല. മുമ്പും കാലിന്റെ ലി​ഗമെന്റിന് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് നടക്കുമ്പോഴും വ്യത്യാസങ്ങളുണ്ട്.

മുമ്പ് ചില ആളുകൾ എനിക്ക് വട്ടാണെന്ന് വരുത്തി തീർക്കാൻ എന്റെ നടത്തത്തെയായിരുന്നു കുറ്റം പറഞ്ഞിരുന്നത്. അവളുടെ നടത്തം കണ്ടാൽ അറിയില്ലേ വട്ടാണെന്ന് എന്നായിരുന്നു പറഞ്ഞിരുന്നത്. കാലിനും മുട്ടിനും പ്രശ്നങ്ങളുണ്ട്. സർജറി പറഞ്ഞിരുന്നുവെങ്കിലും ഞാൻ ചെയ്തില്ല. ഷട്ടിൽ പ്രാക്ടീസിന് പോയ സമയത്ത് വന്ന പരിക്കുകളാണ്. ശരിയായി ചികിത്സിക്കാതിരുന്നതുകൊണ്ടാണ് എന്റെ നടത്തതിലും ആ വ്യത്യാസങ്ങൾ തോന്നുന്നത്.

പക്ഷെ ചിലർ എന്റെ മെന്റൽ അൺസെറ്റിബിലിറ്റിയുടെ ഭാ​ഗമാണ് നടത്തത്തിലെ കുഴപ്പമെന്നാണ് പറഞ്ഞത്. അത് ചിലർ വിശ്വസിക്കുകയും ചെയ്തു. അവളുടെ നടത്തം കണ്ടില്ലേ... അവളുടെ ഭക്ഷണം കഴിപ്പ് കണ്ടില്ലേ... എത്ര ഭക്ഷണമാണ് അവൾ കഴിക്കുന്നത് എന്നൊക്കെയാണ് എന്നെ കുറിച്ച് പറഞ്ഞിരുന്നത്. ഇതൊക്കെ പിന്നീടാണ് ഞാൻ അറിഞ്ഞത്. ഞാൻ കഴിച്ച ഒരോ വറ്റിന്റെ കണക്ക് അടക്കം പറ‌ഞ്ഞിരുന്നു.

കല്യാണത്തിന് മുമ്പ് ഞാൻ പട്ടിണി കോലം പോലെയായിരുന്നു. കല്യാണം കഴിഞ്ഞശേഷമാണ് മനുഷ്യക്കോലമായത് എന്നും പറഞ്ഞിരുന്നു. സ്ട്രസ് കൂടുമ്പോൾ നമ്മുടെ തടി കൂടും. സ്ട്രസ് കൂടുമ്പോൾ സ്ട്രസ് ഈറ്റിങ്ങും കൂടും. രാത്രിയിൽ ഉറങ്ങാൻ സമ്മതിച്ചില്ലെങ്കിലും സ്ട്രസ് ഹോർമോൺ കൂടി തടി വെയ്ക്കും. മൂന്ന്, നാല് വർഷം മുമ്പ് 70-71 കിലോയായിരുന്നു എന്റെ ഭാരം. ആ തൂക്കത്തെയാണ് പട്ടിണി കോലമെന്ന് ചിലർ വിശേഷിപ്പിച്ചത്.

Elizabeth Udayan bala

എന്റെ വീട്ടിലാരും ഭക്ഷണത്തിന് കുറവ് വരുത്തിയിട്ടില്ല. എനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്ത് തന്നിട്ടുള്ളവരാണ് എന്റെ കുടുംബാം​ഗങ്ങൾ. എന്നെ കുറ്റം പറഞ്ഞ ഇതേയാൾ എന്നോട് പറയും നീ വാരി തന്നില്ലെങ്കിൽ കഴിക്കില്ലെന്ന്. എന്നിട്ട് ഞാൻ കേൾക്കാതെ പറയും... ഇപ്പോൾ പോയില്ലെങ്കിൽ ഭക്ഷണം കിട്ടില്ല. അവൾ മുഴുവൻ കഴിച്ച് തീർക്കുമെന്ന്. ആർത്തി പണ്ടാരമാണ് എന്ന രീതിയിലാണ് സംസാരിച്ചിരുന്നത്.

ഞാൻ ​ഗർഭിണിയാണെന്നും അതിനിടയിൽ പ്രചരിച്ചിരുന്നു എന്നും എലിസബത്ത് പറയുന്നു. ബാലയുമായി എലിസബത്തിന്റേത് പ്രണയ വിവാഹമായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതുപോലൊരു ദാമ്പത്യമായിരുന്നില്ല എലിസബത്തിന് കിട്ടിയത്.

More from Filmibeat

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X