ദിലീപും നാദിര്‍ഷയും ആ ട്രൂപ്പിലേക്ക് വരാന്‍ നിമിത്തമായത് ഞാനാണ്; വെളിപ്പെടുത്തലുകളുമായി ഏലൂര്‍ ജോർജ്
മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന് പിന്നീട് മലയാളത്തിലെ ജനപ്രിയ നായകനായി മാറിയ താരമാണ് ദിലീപ്. വര്‍ഷങ്ങളോളം നീണ്ട സിനിമാ ജീവിതത്തില്‍ വലിയ ഉയരങ്ങള്‍ താണ്ടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ ദിലീപ് ഹരിശ്രീയിലേക്ക് എത്താന്‍ നിമിത്തമായത് താനാണെന്ന് പറയുകയാണ് നടനും മിമിക്രി താരവുമായ ഏലൂര്‍ ജോർജ്. കഴിഞ്ഞ ദിവസം എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
മിമിക്രി നടന്‍ ഹരിശ്രീ മാര്‍ട്ടിനാണ് ഈ ആഴ്ചയിലെ മുഖ്യാതിഥിയായി ഷോ യിലേക്ക് എത്തുന്നത്. മാര്‍ട്ടിനൊപ്പം ഏലൂര്‍ ജോർജ് കൂടി ഷോ യിലേക്ക് എത്തിയതോടെയാണ് തുടക്ക കാലത്തെ ജീവിതത്തെ കുറിച്ച് സംസാരിച്ചത്. ഇതിനിടയില്‍ അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ദിലീപും നാദിര്‍ഷയും ഹരിശ്രീ ട്രൂപ്പിലേക്ക് വരാന്‍ നിമിത്തമായതിനെ കുറിച്ചും ജോർജ് സംസാരിച്ചിരുന്നു. താരത്തിന്റെ വാക്കുകള്‍ കേള്‍ക്കാം...

'നാദിര്‍ഷ, ദിലീപ്, ഏലൂര്‍ ജോര്‍ജ് എന്നിങ്ങനെയുള്ളവര്‍ തമ്മില്‍ വര്‍ഷങ്ങളായിട്ടുള്ള സൗഹൃദമായിരുന്നു. അതിനെ കുറിച്ച് പറയാനാണ് എംജി ആവശ്യപ്പെട്ടത്. 'നാദിര്‍ഷ മിമിക്രിയിലേക്ക് വരാനൊരു നിമിത്തമായത് ഞാനാണ്. ഒരു ഗുരു എന്ന് വേണമെങ്കില്‍ പറയാം. യാദൃശ്ചികമായി സംഭവിച്ചതാണ് അത്. ഞാനും രമേഷ് കുറുമശ്ശേരിയും. അവിടെ ഒരു ട്രൂപ്പ് ഉണ്ടാക്കി. പിന്നീട് ഹരിശ്രീയിലേക്ക് എത്തി. അതിന് ശേഷമാണ് ദിലീപും ഹരിശ്രീയിലേക്ക് എത്തുന്നത്. ദിലീപ് ഹരിശ്രീയിലേക്ക് വരാന്‍ നിമിത്തമായത് താനാണെന്നാണ് എലൂര്‍ ജോർജ് പറയുന്നത്.

ഇങ്ങനൊരു പയ്യന്‍ ഉണ്ടെന്ന് അശോകനോട് ഞാന്‍ പറഞ്ഞു. ദിലീപിന്റെ പെര്‍ഫോമന്‍സ് മഹാരാജാസ് കോളേജില്‍ വെച്ച് കണ്ടിരുന്നു. അങ്ങനെയാണ് ആ പയ്യനെ കൂടി കൊണ്ട് വരാമെന്ന് വിചാരിക്കുന്നത്. ആ കാലഘട്ടം മുതല്‍ ഇപ്പോഴും അതേ സൗഹൃദം തുടര്‍ന്ന് വരികയാണെന്ന് ജോർജ് പറയുന്നു. അദ്ദേഹത്തിന്റെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ആണെങ്കിലും ഞാന്‍ ഉണ്ടാവുമെന്നും താരം പറയുന്നു. അതേ സമയം മാര്‍ട്ടിനുമായിട്ടുള്ള ഏറ്റവും അടുത്ത സൗഹൃദത്തെ കുറിച്ചും നടന്‍ പറഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലുള്ള സൗഹൃദമാണ് രണ്ടാളും തമ്മില്‍. മാനസികമായൊരു സിങ്ക് ഉണ്ടെന്ന് ഏലൂര്‍ ജോർജ് പറയുന്നു. ഒരു മറയും ഇല്ലാതെ പരസ്പരം എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന സ്വഭാവമാണ് ഞങ്ങളുടേത്. എന്നും കാണാന്‍ സാധിച്ചില്ലെങ്കിലും ഫോണില്‍ വിളിക്കാറുണ്ട്. താമസിക്കുന്ന വീട് ഏകദേശം അടുത്താണ്. ഒരിക്കൽ പരിപാടി കഴിഞ്ഞ് വരുന്ന സമയത്ത് മാർട്ടിൻ്റെ വീട്ടിൽ പോയതിനെ പറ്റിയും അവിടുന്ന് പഞ്ചസാര വാങ്ങി ഭാര്യയ്ക്ക് കൊണ്ട് പോയി കൊടുത്ത കഥയുമൊക്കെ താരം പറഞ്ഞിരുന്നു.
Recommended Video
താരങ്ങളുടെ വീഡിയോ കാണാം


Click it and Unblock the Notifications