ആര്യയുടെ വധു ആവാന്‍ പറ്റിയില്ല! എങ്കെ വീട്ടു മാപ്പിളെ താരം ശ്രിയ സുരേന്ദ്രന്‍ അഭിനയത്തിലേക്ക്!
ഒരു വധുവിനെ കണ്ടെത്തുന്നതിന് വേണ്ടി തമിഴ് നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ ആയിരുന്നു എങ്കെ വീട്ടുമാപ്പിളെ. കളേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഷോ വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉണ്ടാക്കിയിരുന്നു. മത്സരാര്‍ത്ഥികളില്‍ ആരെയും ആര്യ വിവാഹം കഴിക്കില്ലെന്ന് പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു. ഒടുവില് പ്രേക്ഷകര്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. ഗ്രാന്‍ഡ് ഫിനാലെ വരെ എത്തിയെങ്കിലും തനിക്ക് ഷോ യിലൂടെ വധുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് താരം വ്യക്തമാക്കിയത്. ഒടുവില്‍ അടുത്തിടെ തെന്നിന്ത്യന്‍ നടി സയേഷ സൈഗാളുമായി ആര്യയുടെ വിവാഹം കഴിഞ്ഞു.

പെണ്‍കുട്ടികളുടെ മനസ് വെച്ച് കളിക്കുകയാണെന്നായിരുന്നു പ്രധാനമായും ആരോപണം. പതിനാറ് മത്സരാര്‍ത്ഥികളായിരുന്നു ഷോ യില്‍ പങ്കെടുക്കാന്‍ എത്തിയത്. മലയാളികളായി ആറ് പേരും ഇതിലുണ്ടായിരുന്നു. ആര്യയെ വിവാഹം കഴിക്കാന്‍ താല്‍പര്യത്തോടെ എത്തിയവരും അല്ലാത്തവരും ആ് കൂട്ടത്തിലുണ്ടായിരുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് താന്‍ എങ്കെ വീട്ടുമാപ്പിളെ മത്സരത്തിനെത്തിയതെന്ന് ഒരാള്‍ തുറന്ന് സംസാരിച്ചിരുന്നു.
മത്സരത്തില്‍ അവസാനമെത്തിയ അബര്‍നദി അടക്കമുള്ളവര്‍ക്ക് സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു. ഇപ്പോഴിതാ മലയാളിയായ ശ്രിയ സുരേന്ദ്രനും അഭിനയത്തിലേക്ക് ചുവട് വെക്കുകയാണ്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കാന്‍ പോവുന്ന ചോക്ലേറ്റ് എന്ന സീരിയലിലൂടെയാണ് ശ്രിയ എത്തുന്നത്. ഇതിന്റെ സന്തോഷം നടി തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications