»   »  ആര്യ കേരളത്തിന്റെ മരുമകൻ തന്നെ!! എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെ, വീഡിയോ കാണാം

ആര്യ കേരളത്തിന്റെ മരുമകൻ തന്നെ!! എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെ, വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ആ ദിനം വന്നെത്തി. ആര്യ വധുവാരാണ് എന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പ്രക്ഷകർ കാത്തിരിക്കുന്ന എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാൻഡ് ഫിനലയുടെ ടീസർ പുറത്തിറങ്ങി. ടീസർ ജനങ്ങളെ അക്ഷരം പ്രതി ഞെട്ടിച്ചിട്ടുണ്ട്. അവസാന റൗണ്ടിൽ മൂന്ന് പേരാണ് മത്സരിക്കുന്നത്. മലയാളികളായ സീത ലക്ഷ്മി, അഗത, ശ്രീലങ്കൻ സ്വദേശിയായ സൂസന്നയുമാണ് മാറ്റുരക്കുന്നത്.

Shahrukh khan: ഷാരൂഖാൻ ഇത്ര സിമ്പിളാണോ!! താരത്തെയും മകനേയും കണ്ട് ആരാധകർ ഞെട്ടി!! വീഡിയോ കാണാം

ഗ്രാന്റ് ഫിനാലെ ടീസറിൽ ചെയിൻ നൽകി വധുവിനെ സ്വീകരിക്കാൻ ആര്യയോട് അവതാരിക സംഗീത അവശ്യപ്പെടുന്നുണ്ട്. താരം അതുമായി പെൺകുട്ടികളുടെ അടുത്തേയ്ക്ക് പോകുന്നുണ്ട്. ആദ്യം സൂസന്നയും രണ്ടാമതായി അഗതയും ഏറ്റവും ഒടുവിൽ സീതാലക്ഷ്മി എന്നിങ്ങനെയാണ് മത്സരാഥികൾ നിൽക്കുന്നത്. ആദ്യം ചെയിനുമായി സൂസന്നയുടെ അടുത്തേയ്ക്ക് പോകുന്നതാണ് ടീസറിൽ. എന്നാൽ താരം വിവാഹം ചെയ്യാൻ പോകുന്നത് കാസർഗോഡ് സ്വദേശിയായ അഗതയെയാണെന്നാണ് പ്രചരിക്കുന്ന വാർത്ത. സൂസന്നയെ ആശ്വസിപ്പിച്ച ശേഷം അഗതയ്ക്ക് സമ്മാനം നൽകി സ്വീകരിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ariya

sri: ആണുങ്ങൾക്ക് അവളെ ഭയമാണ്!! ശ്രീയെ കുറിച്ച് രാം ഗോപാല്‍ വര്‍മയ്ക്ക് ചിലത് പറയാനുണ്ട്

16 പേരുമായി ആരംഭിച്ച റിയാലിറ്റി ഷോയാണ് എങ്ക വീട്ട് മാപ്പിള്ളൈ. 16 പേരിൽ ആറ് പേർ മലയാളികളായിരുന്നു. റിയാലിറ്റി ഷോയെ പിന്തുടർന്ന് നിരവധി വിവാദങ്ങളും എത്തിയിരുന്നു. ആര്യയുടെ റിയാലിറ്റി ഷോ ജനങ്ങളുടെ കണ്ണിൽ പൊടിയുടന്നതാണെന്നും മത്സാരാഥികളെ ആരേയും താരം വിവാഹം കഴിക്കില്ലെന്നും ചിലർ പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. ഇതിനു ഒരു ഉത്തരമാണ് ഇന്ന് ലഭിക്കാൻ പോകുന്നത്

English summary
Enga Veetu Mapillai Grand Finale Promo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X