For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂസനോ അഗതയോ സീതാലക്ഷ്മിയോ ആരായിരിക്കും ആര്യയുടെ വധു? അവതാരകയുടെ മറുപടി ഇങ്ങനെ!

  |

  തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ ആര്യ വിവാഹത്തിന് മുന്നോടിയായി നടത്തുന്ന റിയാലിറ്റി ഷോയായ എങ്ക വീട്ടു മാപ്പിളൈ തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ലക്ഷക്കണക്കിന് പേരാണ് ആര്യയുടെ ജീവിതപങ്കാളിയെ കണ്ടെത്തുന്ന പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്. അവരില്‍ നിന്നും 16 പേരെ തിരഞ്ഞെടുത്തതിന് ശേഷമാണ് പരിപാടി ആരംഭിച്ചത്. മലയാളി താരസുന്ദരികളും പരിപാടിയിലുണ്ടായിരുന്നു.

  ആര്യയുടെ വധുവാകാനുള്ള പോരാട്ടം കനക്കുന്നു, താരത്തെ മരുകനായി സ്വീകരിച്ച് സീതാലക്ഷ്മിയുടെ കുടുംബം!

  16 പേരുമായി ആരംഭിച്ച റിയാലിറ്റി ഷോ അഞ്ച് പേരിലേക്ക് ചുരുങ്ങിയിരുന്നു. അതില്‍ നിന്നും രണ്ടുപേര്‍ കൂടി പുറത്തായി ഇപ്പോള്‍ മൂന്ന് പേരാണ് ശേഷിക്കുന്നത്. ആര്യയുടെ വിവാഹത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. അഭിനേത്രി കൂടിയായ സംഗീതയാണ് പരിപാടിയുടെ അവതാരക. പരിപാടിയിലെ തന്റെ അനുഭവത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് സംഗീത. നേരത്തെയും തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് സംഗീത രംഗത്തെത്തിയിരുന്നു.

  Arya: ആര്യയുടെ പ്രയത്‌നം അവസാന ഘട്ടത്തിലേക്ക്, അന്തിമ ഘട്ടത്തില്‍ 5 മത്സരാര്‍ത്ഥികള്‍!

  ആര്യയുടെ റിയാലിറ്റി ഷോ

  ആര്യയുടെ റിയാലിറ്റി ഷോ

  വ്യത്യസ്തമാര്‍ന്ന നിരവധി പരിപാടികളുമായാണ് ഓരോ ചാനലും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അത്തരത്തിലൊരു പരിപാടിയുമായാണ് ആര്യയെത്തിയത്. പ്രേക്ഷകര്‍ക്ക് കണ്ട് പരിചയമില്ലാത്ത വിഷയവും അവതരണവുമായിരുന്നു എങ്ക വീട്ടു മാപ്പിളൈയുടേത്. ജീവിതസഖിയെ കണ്ടെത്തുന്നതിന് വേണ്ടി താന്‍ റിയാലിറ്റി ഷോ നടത്തുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് ആര്യ അറിയിച്ചത്. തുടക്കത്തില്‍ തന്നെ വ്യത്യസ്ത തരത്തിലുള്ള പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചത്. രൂക്ഷവിമര്‍ശനം തുടരുന്നതിനോടൊപ്പം ആരാധകരുടെ ശക്തമായ പിന്തുണയും താരത്തിനൊപ്പമുണ്ടായിരുന്നു.

  16 ല്‍ നിന്നും 3 ലേക്ക്

  16 ല്‍ നിന്നും 3 ലേക്ക്

  16 സുന്ദരികളുമായാണ് പരിപാടി തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളായിരുന്നു പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്. വിവിധ ടാസ്‌ക്കുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിലയിരുത്തിയത്. മത്സരാര്‍ത്ഥികളുടെ വീട് സന്ദര്‍ശിക്കാന്‍ പോയ ആര്യയെ പൊതുജനങ്ങള്‍ തടഞ്ഞ സംഭവവും ഇടയ്ക്ക് അരങ്ങേറിയിരുന്നു. സൂസന്‍, അഗത, സീതാലക്ഷ്മി ഈ മൂന്ന് പേരാണ് അന്തിമഘട്ടത്തില്‍ മത്സരിക്കാനെത്തുന്നത്. ഇവരില്‍ സീതാലക്ഷ്മി മലയാളിയാണ്.

  അബര്‍നദി പുറത്തായി

  അബര്‍നദി പുറത്തായി

  തുടക്കം മുതല്‍ ആര്യയുടെ പേരിനൊപ്പം ചേര്‍ത്ത് പറഞ്ഞിരുന്നത് അബര്‍നദിയെയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവസാനത്തെ എലിമിനേഷനില്‍ അബര്‍നദി പുറത്താവുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയായിരുന്നു ഈ മത്സരാര്‍ത്ഥിക്ക് ലഭിച്ചിരുന്നത്. താരത്തിന്റെ ചിത്രങ്ങളും പരിപാടിയുടെ വീഡിയോയുമൊക്കെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. അബര്‍നദിയുടെ പുറത്താവല്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

  ആര്യയുടെ രീതി

  ആര്യയുടെ രീതി

  ആരെയായിരിക്കും ആര്യ വധുവായി തിരഞ്ഞെടുക്കുന്നതെന്ന ആകംക്ഷയിലാണ് ആരാധകര്‍. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് തനിക്ക് കൃത്യമായി ഒന്നും പറയാന്‍ കഴിയുന്നില്ലെന്നാണ് അവതാരകയായ സംഗീത പറയുന്നത്. തന്നോട് നിരവധി പേരാണ് ഈ ചോദ്യം ചോദിച്ചിട്ടുള്ളത്. ആര്യ ഒരു കളളനാണ് ആ മനസ്സില്‍ എന്തായിരിക്കുമെന്ന് ഒരാള്‍ക്ക് പോലും കണ്ടുപിടിക്കാന്‍ കഴിയില്ലെന്നും സംഗീത പറയുന്നു.

  അവസാന നിമിഷത്തില്‍ ചെന്നൈയെ ജയിപ്പിച്ചു

  അവസാന നിമിഷത്തില്‍ ചെന്നൈയെ ജയിപ്പിച്ചു

  സിസിഎല്‍ മത്സരത്തിനിടയില്‍ ജയിക്കാന്‍ ഒരു റണ്‍സ് എന്ന ലക്ഷ്യവുമായി നില്‍ക്കുകയാണ് ചൈന്നൈ റൈനോസ് ടീം. ആര്യയാണ് അടുത്തതായി ഇറങ്ങാനുള്ളത്. എല്ലാവരും ടെന്‍ഷനടിച്ചിരിക്കുന്നതിനിടയില്‍ ആര്യ സുഖമായി ഉറങ്ങുകയായിരുന്നു. തന്റെ ഊഴമെത്തിയപ്പോള്‍ ക്രീസിലിറങ്ങി ഫോര്‍ അടിച്ച് ടീമിനെ വിജയിപ്പിച്ചു. ഇതൊരു സംഭവം മാത്രം. ആ മനസ്സിലെന്താണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റില്ലെന്നും സംഗീത പറയുന്നു.

  English summary
  Enga Veetu Mapillai host, Sangeetha abouit Arya's bride
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X