For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  Arya: പരിണയ വഴിയില്‍ ആര്യ കൈവിട്ട സീതാലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണെന്നറിയാമോ? കാണൂ!

  |

  ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി പരിപാടികളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. എന്നാല്‍ വിവാഹം നടത്തുന്നതിന് റിയാലിറ്റി ഷോ നടത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകെ അമ്പരന്നിരുന്നു. തെന്നിന്ത്യന്‍ താരമായ ആര്യയാണ് ഇത്തരമൊരു തീരുമാനവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

  സ്വിച്ചിട്ടാല്‍ മോഹന്‍ലാലിന് അഭിനയം വരും, മഞ്ജുവും കഥാപാത്രത്തെ ആവാഹിക്കുമെന്ന് സംവിധായകന്‍!

  പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം തുടരുന്നതിനിടയിലും പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 16 മത്സരാര്‍ത്ഥികളുമായാണ് പരിപാടി ആരംഭിച്ചത്. അന്തിമ ഘട്ടത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് മൂന്ന് പേര്‍ക്കായിരുന്നു. വിവാഹത്തിനായി ഒരുങ്ങിയെത്തിയ മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള തീരുമാനവുമായാണ് ആര്യ എത്തിയത്.

  മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ശത്രുതയുണ്ടോ? മഞ്ജു വാര്യര്‍ നല്‍കിയ മറുപടി, കാണൂ!

  സീതാലക്ഷ്മിക്ക് സാന്ത്വനമേകി സുഹൃത്തുക്കള്‍

  സീതാലക്ഷ്മിക്ക് സാന്ത്വനമേകി സുഹൃത്തുക്കള്‍

  എങ്ക വീട്ടു മാപ്പിളൈയിലൂടെയാണ് ശ്രിയ സുരേന്ദ്രനും ശ്വേതയും സീതാലക്ഷ്മിയും സുഹൃത്തുക്കളാക്കിയത്. പരിപാടി മുന്നേറുന്നതിനിടയില്‍ ഇടയ്ക്ക് വെച്ച് മറ്റുള്ളവര്‍ എലിമിനേറ്റായി പോയപ്പോഴും സീതാലക്ഷ്മി തുടരുകയായിരുന്നു. ഗ്രാന്റ് ഫിനാലെ വരെയത്തെിയ മലയാളി കൂടിയാണ് സീതാലക്ഷ്മി. ബാങ്കുദ്യോഗസ്ഥയായ സീതാലക്ഷ്മിയെയായിരിക്കും താരം വധുവാക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.

  കേരളത്തിന്റെ മരുമകന്‍

  കേരളത്തിന്റെ മരുമകന്‍

  കേരളത്തിന്റെ മരുമകനായി ആര്യ എത്തുമെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. മലയാളി ആരാധകരും ഏറെ പ്രതീക്ഷിച്ചൊരു കാര്യമായിരുന്നു ഇത്. പരിപാടിയുടെ ഭാഗമായി ആര്യ സീതാലക്ഷ്മിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. മികച്ച സ്വീകരണമാണ് താരത്തിന് ലഭിച്ചത്. കേരളത്തിന്റെ മരുമകനായി താരത്തിനെ അംഗീകരിക്കാനായി കാത്തുനില്‍ക്കുന്നതിനിടയിലാണ് താരം തന്റെ തീരുമാനമറിയിച്ചത്.

  ആര്യ കൈവിട്ടു

  ആര്യ കൈവിട്ടു

  ഗ്രാന്റ് ഫിനാലെ വേദിയില്‍ വെച്ചാണ് താരം ഇപ്പോള്‍ വിവാഹിതനാവുന്നില്ലെന്ന തീരുമാനം അറിയിച്ചത്. ആരെയും വിഷമിപ്പിച്ച് തീരുമാനമെടുക്കാന്‍ കഴിയാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. വിവാഹത്തിനായി തനിക്ക് കൂടുതല്‍ സമയം ആവശ്യമാണ്. ആരാണ് വധുവെന്നുള്ള കാര്യത്തെക്കുറിച്ച് ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.

  ഞെട്ടിച്ച തീരുമാനം

  ഞെട്ടിച്ച തീരുമാനം

  ആര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. എന്തിനാണ് ഇത്തരത്തിലൊരു പബ്ലിസിറ്റി നടത്തിയത്, പെണ്‍കുട്ടികളെ കളിപ്പാട്ടം പോലെയാണോ കരുതിയത്, തുടങ്ങി താരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

  സുഹൃത്തുക്കളുടെ പിന്തുണ

  സുഹൃത്തുക്കളുടെ പിന്തുണ

  വിവാഹത്തിനായി ഒരുങ്ങി നിന്ന സീതാലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സുഹൃത്തുക്കളാണ് വ്യക്തമാക്കിയത്. ശ്രിയ സുരേന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. സുഹൃത്തുക്കളൊരുമിച്ചുള്ള ഫോട്ടോയും ശ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  ഞങ്ങളുണ്ട് നിന്റെ കൂടെ

  ഞങ്ങളുണ്ട് നിന്റെ കൂടെ

  ഇപ്പോഴും നീ ഓക്കെ ആയിട്ടില്ലെന്ന് അറിയാം, ഞങ്ങള്‍ നിനക്കൊപ്പമുണ്ട്. ആളുകള്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടാവും , വെറുക്കുന്നുണ്ടാവും, വിലയിരുത്തലും നടത്തുന്നുണ്ടാകും, ഇതേക്കുറിച്ച് നീ ബോദേഡ് ആവേണ്ട കാര്യമില്ല. നമ്മള്‍ എങ്ങനെയെന്നുള്ളതിനാണ് പ്രസക്തിയെന്നും ശ്രിയ കുറിച്ചിട്ടുണ്ട്.

   പ്രതിസന്ധിഘട്ടത്തിലെ പിന്തുണ

  പ്രതിസന്ധിഘട്ടത്തിലെ പിന്തുണ

  സുഹൃത്തുക്കള്‍ക്ക് വിഷമം വരുമ്പോഴാണ് കൂടെ നില്‍ക്കേണ്ടത്. സന്തോഷം വരുമ്പോള്‍ മാത്രം കൂടെ നിന്നതുകൊണ്ട് കാര്യമില്ല. എന്നും സന്തോഷത്തോടെ ഇരിക്കണം. ആര്യ സമയമെടുത്ത് കാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നും ഇവര്‍ പറയുന്നു.

  പോസ്റ്റ് കാണൂ

  ശ്രിയയുടെ പോസ്റ്റ് കാണൂ

  English summary
  Sriya Surendarn supports Seethalakshmi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X