സൂസന്നയെ വിവാഹം കഴിച്ചാല്‍ ആര്യയ്ക്ക് അച്ഛനുമാവാമായിരുന്നു! നിരാശ തുറന്ന് പറഞ്ഞ് സൂസന്ന!

പ്രേക്ഷകരും ട്രോളന്മാരും ആര്യയെ അറഞ്ചം പുറഞ്ചം ട്രോളുകയാണ്. പലരും താരത്തിനെതിരെ തിരിഞ്ഞെങ്കിലും മത്സരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളെല്ലാം ആര്യയുടെ തീരുമാനത്തോട് യോജിക്കുന്നവരായിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ സമയം കളഞ്ഞിരിക്കുകയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സൂസന്ന.

എങ്ക വീട്ടു മാപ്പിളൈയുടെ അവസാന റൗണ്ടിലെത്തിയ മൂന്നു പേരില്‍ ഒരാളായിരുന്നു സൂസന്ന. കാനഡിയില്‍ നിന്നുമായിരുന്നു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സൂസന്ന ഇന്ത്യയിലേക്ക് എത്തിയത്. മുന്‍പ് വിവാഹിതയായിരുന്ന സൂസന്നയ്ക്ക് ഒരു മകനുമുണ്ട്. പരിപാടി അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ മകനെയും കൊണ്ട് വന്നിരുന്നു.

സൂസന്ന പറയുന്നത്...

സൂസന്ന പറയുന്നത്...

എനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുകയാണ്. വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്. തിരികെ പോകുമ്പോള്‍ എല്ലാവരും നല്‍കിയ സ്‌നേഹവും കരുതലും കൂട്ടിനുണ്ട്. എന്നാല്‍ ഈ പരിപാടി ഇതുപോലെ അവസാനിപ്പിച്ചതില്‍ തനിക്ക് തീര്‍ത്തും നിരാശയുണ്ടെന്നുമാണ് സൂസന്ന പറയുന്നത്. ഞങ്ങളെല്ലാവരും മൂന്ന് മാസത്തോളമായിരുന്നു ഇതിന് വേണ്ടി മാറ്റി വെച്ചിരുന്നത്. അതെല്ലാം വേസ്റ്റായി പോയിരിക്കുകയാണെന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഇത്തരത്തിലുള്ള സാഹചര്യം വരുമ്പോള്‍ ഒന്നേ ചെയ്യാനുള്ളു. എല്ലാം മനസിലാക്കി മുന്നോട്ട് പോവുകയെന്നും സൂസന്ന വ്യക്തമാക്കുന്നു... ഇന്ത്യയില്‍ നിന്നും എനിക്ക് ലഭിച്ച ആതിഥേയത്വത്തിന് നന്ദി. ഇന്ത്യയിലെത്തിയപ്പോള്‍ കാനഡയെ ഒരുപാട് മിസ് ചെയ്തിരുന്നെങ്കിലും തിരികെ എത്തിയതോടെ താന്‍ സന്തോഷവതിയാണെന്നും സൂസന്ന വ്യക്തമാക്കുന്നു.

 ശ്രീലങ്കന്‍ സുന്ദരി

ശ്രീലങ്കന്‍ സുന്ദരി

എങ്ക വീട്ടു മാപ്പിളൈ എന്ന മത്സരത്തില്‍ പങ്കെടുക്കാനെത്തിയ കാനഡയില്‍ സ്ഥിരതാമസമാക്കിയ ശ്രീലങ്കന്‍ സുന്ദരിയായിരുന്നു സൂസന്ന. വിവാഹിതയായ സൂസന്ന ഒരു കുട്ടിയുടെ അമ്മ കൂടിയായിരുന്നു. വിവാഹ മോചനത്തിന് ശേഷം രണ്ടാമതൊരു വിവാഹമായിട്ടാണ് സൂസന്ന എങ്ക വീട്ടു മാപ്പിളൈയില്‍ പങ്കെടുക്കാനെത്തിയത്. മത്സരത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട 16 പേരില്‍ നിന്നും ഗ്രാന്‍ഡ് ഫിനാലെ വരെ എത്തിയ സൂസന്നയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പലരും കരുതിയിരുന്നത്. സൂസന്നയ്ക്ക് വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ അവസാനമെടുത്ത ആര്യയുടെ തീരുമാനം എല്ലാവരെയും ഞെട്ടിക്കുന്നതായി പോയിരുന്നു.

സൂസന്നയുടെ മകന്‍

സൂസന്നയുടെ മകന്‍

സൂസന്ന മത്സരത്തില്‍ അവസാനഘട്ടത്തിലെത്തിയതോടെ കാനഡയില്‍ നിന്നും സൂസന്നയുടെ മകന്‍ നഥാനെ ഇന്ത്യയിലെത്തിച്ചിരുന്നു. മാത്രമല്ല ആര്യ സൂസന്നയ്ക്കും മകനുമൊപ്പം പാര്‍ക്കിലും മറ്റും കറങ്ങി നടക്കുകയും ചെയ്തിരുന്നു. നഥാനെ കാണാന്‍ പോവുന്നതിന് മുന്‍പ് ആര്യ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പരിപാടിയില്‍ പതിനാറ് മത്സരാര്‍ത്ഥികളുടെയും പ്രിയപ്പെട്ടവരെ ഞാന്‍ കണ്ടു. അവരെല്ലാം എന്റെ മനസിനോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ്. എന്നാല്‍ ഒരു വ്യക്തിയെ കാണാന്‍ ഞാന്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. അതാണ് ഇന്ന് നടക്കുന്നത്. അദ്ദേഹത്തെ കാണാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണെന്നായിരുന്നു സൂസന്നയുടെ മകന്‍ നഥാനെ കാണാന്‍ പോവുന്നതിന് മുന്‍പ് ആര്യ പറഞ്ഞിരുന്നത്.

 നഥാനെ കുറിച്ചുള്ള അഭിപ്രായം

നഥാനെ കുറിച്ചുള്ള അഭിപ്രായം

നഥാനെ കാണാന്‍ പോവുന്നതിന് മുന്‍പ് അവനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം സൂസന്നയില്‍ നിന്നും ആര്യ ആദ്യമേ മനസിലാക്കിയിരുന്നു. ആദ്യം നഥാന്‍ സംസാരിക്കാന്‍ താല്‍പര്യം കാണിച്ചില്ലെങ്കിലും താനുമായി നല്ല കൂട്ടായി മാറിയിരുന്നു. ഇതോടെ ആര്യ സൂസന്നയെ വിവാഹം കഴിക്കുമെന്നായി സൂചനകള്‍. നല്ലൊരു ഭര്‍ത്താവ് എന്നതിനപ്പുറം ആര്യ ഒരു അച്ഛന്‍ കൂടിയാവാന്‍ പോവുകയാണെന്നും ആയിരുന്നു റിപ്പോര്‍ട്ടുകള്‍. നഥാനുമൊപ്പമുള്ള ദൃശ്യങ്ങളില്‍ നിന്നും ആര്യ അച്ഛനാകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായിട്ടും സൂസന്നയെ തന്നെ വിവാഹം കഴിച്ചാല്‍ മതിയെന്നും ആരാധകര്‍ക്കിടയില്‍ നിന്നും താല്‍പര്യം വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X